റിയാദ്: കോവിഡ്-19 മഹാമാരിയുടെ കാലത്ത് ജനിച്ച കുട്ടികള്‍ ആദ്യമായി പടി കടന്നെത്തുന്ന പുതിയ അധ്യയന വര്‍ഷത്തിന് സൗദി അറേബ്യയില്‍ ഞായറാഴ്ച (ഓഗസ്റ്റ് 23) തുടക്കമാകും. മൂന്ന് ഘട്ടങ്ങളിലായി നാല്പത് ലക്ഷത്തിലധികം പെണ്‍കുട്ടികളും ആണ്‍കുട്ടികളുമാണ് രാജ്യത്തെ സ്‌കൂളുകളിലേക്ക് തിരികെയെത്തുന്നത്. ഒന്നാം ക്ലാസിലേക്കും ഏര്‍ളി ചൈല്‍ഡ്ഹുഡ് എഡ്യൂക്കേഷന്‍ സെന്ററുകളിലേക്കുമാണ് കോവിഡ് കാലത്ത് ജനിച്ച കുട്ടികളുടെ പ്രവേശനം.
മക്ക, മദീന, ജിദ്ദ, തായിഫ് എന്നീ നാല് വിദ്യാഭ്യാസ മേഖലകളില്‍ ഓഗസ്റ്റ് 30-നായിരിക്കും ക്ലാസുകള്‍ ആരംഭിക്കുക. ഈ പ്രദേശങ്ങളിലെ വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് 30-നാണ് സ്‌കൂളുകളിലേക്ക് തിരികെയെത്തുക.
അധ്യയന വര്‍ഷത്തിന്റെ ആദ്യ ദിനം മുതല്‍ തന്നെ കൃത്യനിഷ്ഠയും ഗൗരവകരവുമായ പഠനാന്തരീക്ഷം ഉറപ്പാക്കണമെന്ന് സൗദി വിദ്യാഭ്യാസ മന്ത്രാലയം നിര്‍ദേശിച്ചു. മുന്‍ അധ്യയന വര്‍ഷത്തെ അവസാന പരീക്ഷകള്‍ പൂര്‍ത്തിയായ ഉടന്‍ തന്നെ പുതിയ ക്ലാസുകളിലേക്കുള്ള പാഠപുസ്തക വിതരണം സ്‌കൂളുകള്‍ പൂര്‍ത്തിയാക്കിയിരുന്നു.
Related News