മനാമ/കുവൈത്ത് സിറ്റി: മലയാളിയായ ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപിക ബഹ്‌റൈനിലും കുവൈത്തില്‍ നഴ്‌സായ യുവതി നാട്ടിലും മരിച്ചു. അധ്യാപികയായ മാവേലിക്കര ചെട്ടികുളങ്ങര സ്വദേശിനി ബിന്ദു രാജേഷ് (45), കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ജാബിര്‍ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ദിവ്യ പ്രശാന്ത് (40) എന്നിവരാണ് മരിച്ചത്.
ബിന്ദു മനാമ സല്‍മാനിയ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ മരിച്ചത്. രണ്ട് വര്‍ഷം മുന്‍പാണ് ബിന്ദുവിന്റെ ഭര്‍ത്താവ് രാജേഷ് പങ്കജ് അന്തരിച്ചത്. മക്കള്‍. റിഗ്വേദ് രാജ് (11ാം ക്ലാസ്), നക്ഷത്ര രാജ് (നാലാം ക്ലാസ്). ഇരുവരും ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികളാണ്. ഇന്ത്യന്‍ സ്‌കൂളിന്റെ ഈസ ടൗണ്‍ പ്രൈമറി വിഭാഗത്തിലാണ് ബിന്ദു സേവനം അനുഷ്ഠിച്ചിരുന്നത്. അധ്യാപികയുടെ വിയോഗത്തില്‍ സ്‌കൂള്‍ അനുശോചിച്ചു.
നിലവില്‍ സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങള്‍ നടന്നുവരികയാണെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.
കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ജാബിര്‍ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ദിവ്യ പത്തനംതിട്ട ഏനാദിമംഗലം ഏറനാട് സ്വദേശിനിയാണ്. മൈനര്‍ ഒ.ടി. വിഭാഗത്തില്‍ സ്റ്റാഫ് നഴ്‌സായിരുന്നു. രോഗബാധിതയായതിനെ തുടര്‍ന്ന് ഏഴ് മാസമായി നാട്ടില്‍ ചികിത്സയിലായിരുന്നു. ഭര്‍ത്താവ്: പ്രശാന്ത് പ്രസാദ് മകന്‍: ശ്രീ ശബരി. പിതാവ്: പങ്കജാക്ഷന്‍ പിള്ള. മാതാവ്: രമാദേവി.
ഫോട്ടോ: ബിന്ദു, ദിവ്യ.
Related News