l o a d i n g

ഗൾഫ്

സൗദിയില്‍ ചൊവ്വാഴ്ച വരെ കനത്ത മഴയ്ക്കും മിന്നല്‍ പ്രളയത്തിനും സാധ്യത; ജാഗ്രതാ നിര്‍ദേശം

Thumbnail

ജിദ്ദ: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ വെള്ളിയാഴ്ച (ഓഗസ്റ്റ് 21) മുതല്‍ ചൊവ്വാഴ്ച (ഓഗസ്റ്റ് 25) വരെ കാറ്റും ആലിപ്പഴ വര്‍ഷത്തോടും കൂടിയ കനത്ത മഴയ്ക്കും മിന്നല്‍ പ്രളയത്തിനും സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ (NCM) മുന്നറിയിപ്പ്. ജിസാന്‍, അസീര്‍ മേഖലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യത കൂടുതലുള്ളത്. വെള്ളിയാഴ്ചയും ശനിയാഴ്ചയും ഇവിടെ മഴ കൂടുതല്‍ കനത്തേക്കും.

ജിസാനിലെ അല്‍-റൈത്ത്, ഹറൂബ്, അല്‍-ദായര്‍, അല്‍-ഈദാബി, ഫൈഫ, അല്‍-ആരിദ, അല്‍-ഹര്‍ത്, അല്‍-തുവാല്‍ എന്നിവിടങ്ങളില്‍ കനത്ത മഴ പെയ്യും. ഫറസാന്‍, അല്‍-ദര്‍ബ്, ബീഷ്, സ്വബ്യ, ദമദ്, അബു ആരീഷ്, അഹദ് അല്‍-മസാരിഹ, സംത എന്നിവിടങ്ങളില്‍ ഇടത്തരം മുതല്‍ കനത്ത മഴ വരെ പ്രതീക്ഷിക്കാം.
അസീറില്‍അബഹ, ഖമീസ് മുശൈത്ത്, അഹദ് റഫീദ, സറാത്ത് ഉബൈദ, അല്‍-ഹറാജ, ദഹ്‌റാന്‍ അല്‍-ജനൂബ്, അല്‍-നമാസ്, തനൂമ, റിജാല്‍ അല്‍മ, ബാരിഖ്, മഹായില്‍ അസീര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ചൊവ്വാഴ്ച വരെ ശക്തമായ മഴ തുടരും. ബീശ, തത്‌ലീത്, അല്‍-ബിര്‍ക്ക് എന്നിവിടങ്ങളിലും മഴ ലഭിക്കും.

അല്‍-ബാഹ (ഖില്‍വ, ബനീ ഹസന്‍, ബല്‍ജുറാശി, അല്‍-മന്ദഖ്), മക്ക (തായിഫ്, മൈസാന്‍, അദ്ഹം), നജ്റാന്‍ എന്നിവിടങ്ങളില്‍ ഇടത്തരം മുതല്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. മദീന (അല്‍-മഹ്ദ്, വാദി അല്‍-ഫറ), റിയാദ് (അല്‍-സുലൈയില്‍, വാദി അദ്-ദവാസിര്‍) എന്നിവിടങ്ങളില്‍ നേരിയതോ ഇടത്തരമോ ആയ മഴ ലഭിച്ചേക്കാം.

കിഴക്കന്‍ പ്രവിശ്യയില്‍ ശനി, ഞായര്‍ (ഓഗസ്റ്റ് 22, 23) ദിവസങ്ങളില്‍ അല്‍-ഉദൈദ്, തെക്കന്‍ അല്‍-അഹ്‌സ, റൂബ് അല്‍ ഖാലി എന്നിവിടങ്ങളില്‍ കാറ്റോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.

ശക്തമായ മഴ പ്രവചന വേളയില്‍ മണിക്കൂറില്‍ 10 മുതല്‍ 50 മില്ലീമീറ്ററോ അതില്‍ കൂടുതലോ മഴ പെയ്യാന്‍ സാധ്യതയുണ്ട്. മണിക്കൂറില്‍ 60 കിലോമീറ്ററിലധികം വേഗതയുള്ള ശക്തമായ കാറ്റ്, ആലിപ്പഴ വര്‍ഷം, മിന്നല്‍ പ്രളയം, ഇടിമിന്നല്‍, കടല്‍ച്ചുഴലി എന്നിവക്കും സാധ്യത. ഇടത്തരം മഴ: മണിക്കൂറില്‍ 5 മുതല്‍ 9 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കാം. പൊടിക്കാറ്റ്, കാഴ്ചപരിധി കുറയല്‍, പ്രളയസാധ്യത. നേരിയ മഴ: മണിക്കൂറില്‍ 1 മുതല്‍ 4 മില്ലീമീറ്റര്‍ വരെ മഴയും 50 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റും.

രാജ്യത്ത് മഴ മുന്നറിയിപ്പ് അടുത്ത ആഴ്ച അവസാനം വരെ നീണ്ടുനില്‍ക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

Latest News

പുലിക്കളിയെ വിമര്‍ശിച്ച് പുലിവാല് പിടിച്ച് വി.കെ. ശ്രീരാമന്‍; ഒടുവില്‍ ഖേദപ്രകടനം
പുലിക്കളിയെ വിമര്‍ശിച്ച് പുലിവാല് പിടിച്ച് വി.കെ. ശ്രീരാമന്‍; ഒടുവില്‍ ഖേദപ്രകടനം
August 20, 2026
 യുകെ റിഫോം പാര്‍ട്ടി നേതാവ് നൈജല്‍ ഫെറാഷ് ക്രിസ്ത്യന്‍ വിശ്വാസത്തെ ഇസ്ലാം വിരുദ്ധതയ്ക്കായി ഉപയോഗിക്കുന്നു: മുന്‍ കാന്റര്‍ബറി ആര്‍ച്ച്ബിഷപ്പ്
യുകെ റിഫോം പാര്‍ട്ടി നേതാവ് നൈജല്‍ ഫെറാഷ് ക്രിസ്ത്യന്‍ വിശ്വാസത്തെ ഇസ്ലാം വിരുദ്ധതയ്ക്കായി ഉപയോഗിക്കുന്നു: മുന്‍ കാന്റര്‍ബറി ആര്‍ച്ച്ബിഷപ്പ്
August 20, 2026
പലസ്തീനിലെ ജനിനില്‍ ഇന്ത്യ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി നിര്‍മ്മിക്കും
പലസ്തീനിലെ ജനിനില്‍ ഇന്ത്യ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി നിര്‍മ്മിക്കും
August 20, 2026
തിരുവനന്തപുരം വിമാനത്താവളത്തെ സൗദി എയര്‍ലൈന്‍സിന്റെ 'പോയിന്റ് ഓഫ് കോള്‍' ആയി അനുവദിക്കണം: തിരുവനന്തപുരം സൗദി പാസഞ്ചേഴ്‌സ് ഫോറം
തിരുവനന്തപുരം വിമാനത്താവളത്തെ സൗദി എയര്‍ലൈന്‍സിന്റെ 'പോയിന്റ് ഓഫ് കോള്‍' ആയി അനുവദിക്കണം: തിരുവനന്തപുരം സൗദി പാസഞ്ചേഴ്‌സ് ഫോറം
August 20, 2026
സൗദിയില്‍ ചൊവ്വാഴ്ച വരെ കനത്ത മഴയ്ക്കും മിന്നല്‍ പ്രളയത്തിനും സാധ്യത; ജാഗ്രതാ നിര്‍ദേശം
സൗദിയില്‍ ചൊവ്വാഴ്ച വരെ കനത്ത മഴയ്ക്കും മിന്നല്‍ പ്രളയത്തിനും സാധ്യത; ജാഗ്രതാ നിര്‍ദേശം
August 20, 2026
ഇസ്ലാം മതം സ്വീകരിച്ചെന്ന വാര്‍ത്തകള്‍ തള്ളി ബ്രസീലിയന്‍ ഫുട്‌ബോള്‍ ലെജന്‍ഡ് റോബര്‍ട്ടോ കാര്‍ലോസ്
ഇസ്ലാം മതം സ്വീകരിച്ചെന്ന വാര്‍ത്തകള്‍ തള്ളി ബ്രസീലിയന്‍ ഫുട്‌ബോള്‍ ലെജന്‍ഡ് റോബര്‍ട്ടോ കാര്‍ലോസ്
August 20, 2026
റെഡ് സീ ഗ്ലോബലിന്റെ അമാലയില്‍ മൂന്നാമത്തെ ലക്ഷ്വറി റിസോര്‍ട്ട് 'റോസ്വുഡ് അമാല' പ്രവര്‍ത്തനമാരംഭിച്ചു
റെഡ് സീ ഗ്ലോബലിന്റെ അമാലയില്‍ മൂന്നാമത്തെ ലക്ഷ്വറി റിസോര്‍ട്ട് 'റോസ്വുഡ് അമാല' പ്രവര്‍ത്തനമാരംഭിച്ചു
August 20, 2026
ഇറാനെ സഹായിക്കുന്ന രാജ്യങ്ങള്‍ക്കെതിരെ കടുത്ത നടപടിയെന്ന് ട്രംപിന്റെ മുന്നറിയിപ്പ്; ആരോപണങ്ങള്‍ തള്ളി യു.എ.ഇ
ഇറാനെ സഹായിക്കുന്ന രാജ്യങ്ങള്‍ക്കെതിരെ കടുത്ത നടപടിയെന്ന് ട്രംപിന്റെ മുന്നറിയിപ്പ്; ആരോപണങ്ങള്‍ തള്ളി യു.എ.ഇ
August 20, 2026
ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ വിശ്വാസം ഒരു ടാക്‌സി ഡ്രൈവറുടെ വാക്കുകള്‍ക്ക്: കടുത്ത പരിഹാസവുമായി ഇറാന്‍ വിപ്ലവ ഗാര്‍ഡ് ഉപദേഷ്ടാവ്
ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ വിശ്വാസം ഒരു ടാക്‌സി ഡ്രൈവറുടെ വാക്കുകള്‍ക്ക്: കടുത്ത പരിഹാസവുമായി ഇറാന്‍ വിപ്ലവ ഗാര്‍ഡ് ഉപദേഷ്ടാവ്
August 20, 2026
ഷാരൂഖ് ഖാന്റെ ബംഗ്ലാവായ 'മന്നത്തി'ല്‍  എട്ടടി നീളമുള്ള പാമ്പ്
ഷാരൂഖ് ഖാന്റെ ബംഗ്ലാവായ 'മന്നത്തി'ല്‍ എട്ടടി നീളമുള്ള പാമ്പ്
August 20, 2026