വാഷിംഗ്ടണ്‍/ടെഹ്റാന്‍: ഇറാന്റെ സാമ്പത്തിക വ്യവസ്ഥ തകര്‍ക്കാനായി ചരിത്രത്തിലെ ഏറ്റവും കര്‍ശനമായ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് യു.എസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ്. ഉപരോധവും യു.എസ് കടല്‍ ഉപരോധവും ചേര്‍ന്നുള്ള ഇരട്ട പ്രഹരത്തിലൂടെ ഇറാന്‍ ഭരണകൂടത്തെ വീഴ്ത്തുകയാണ് ലക്ഷ്യമെന്നും ചൈന ഉള്‍പ്പെടെയുള്ള മറ്റു രാജ്യങ്ങള്‍ ഇതിനോട് സഹകരിക്കണമെന്നും അമേരിക്ക ആവശ്യപ്പെട്ടു.
അതേസമയം, അമേരിക്കയുടേത് 'സാമ്പത്തിക ഭീകരവാദമാണെന്ന്' കുറ്റപ്പെടുത്തിയ ഇറാന്‍, പുതിയ ഉപരോധങ്ങള്‍ പരാജയപ്പെടുമെന്ന് വ്യക്തമാക്കി. ഉപരോധങ്ങള്‍ പ്രശ്‌ന പരിഹാരത്തിന് സഹായിക്കില്ലെന്നും നയതന്ത്ര ചര്‍ച്ചകളാണ് ആവശ്യമെന്നും ചൈന പ്രതികരിച്ചു. യുഎസ്-ഇറാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില വര്‍ധിച്ച നിലയില്‍ തുടരുന്നു. ബ്രെന്റ് ക്രൂഡ് വീപ്പയ്ക്ക് 93.82 ഡോളറിലും യു.എസ് ഡബ്ല്യു.ടി.ഐ 86.78 ഡോളറിലുമാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ബ്രെന്റ് ക്രൂഡിന് 7 ശതമാനത്തിലധികവും ഡബ്ല്യു.ടി.ഐക്ക് 8 ശതമാനത്തിലധികവും വില വര്‍ധിച്ചിട്ടുണ്ട്.
അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ സേനയുടെയും കുടിയേറ്റക്കാരുടെയും അതിക്രമങ്ങള്‍ ശക്തമായി തുടരുകയാണെന്ന് ഫലസ്തീന്‍ വാര്‍ത്താ ഏജന്‍സിയായ 'വാഫ' റിപ്പോര്‍ട്ട് ചെയ്യുന്നു: ഹെബ്രോണിന് പടിഞ്ഞാറുള്ള സ്വകാര്യ ഭൂമിയില്‍ 'ദോറോണ്‍' എന്ന പുതിയ കുടിയേറ്റ കേന്ദ്രത്തിനായി ഇസ്രായേല്‍ സൈന്യം മൊബൈല്‍ ഹോമുകള്‍ സ്ഥാപിച്ചു. നാബ്ലുസ്, ബെത്ലഹേം, ഖല്‍ഖിലിയ, സല്‍ഫിത്, തുല്‍ക്കറം എന്നീ ഗവര്‍ണറേറ്റുകളില്‍ നിന്നായി 17-ലധികം ഫലസ്തീനികളെ ഇസ്രായേല്‍ സൈന്യം അറസ്റ്റ് ചെയ്തു. റാമല്ലയ്ക്ക് കിഴക്കുള്ള ബെയ്റ്റന്‍ ഗ്രാമത്തില്‍ രണ്ട് വീടുകള്‍ ഇസ്രായേല്‍ സൈന്യം ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു. തുല്‍ക്കറമില്‍ ഫലസ്തീനികളുടെ കാര്‍ഷിക നിര്‍മ്മാണങ്ങളും കുടിയേറ്റക്കാര്‍ നശിപ്പിച്ചു.
നാബ്ലുസിന് തെക്കുള്ള ഖുസ്രയില്‍ തുടര്‍ച്ചയായ 12-ാം ദിവസവും മൂന്ന് വീടുകള്‍ ഇസ്രായേല്‍ സേനയും കുടിയേറ്റക്കാരും തടഞ്ഞുവെച്ചു. ഇതിലൊരു വീട് സൈനിക ബാരക്കാക്കി മാറ്റുകയും കുടുംബത്തെ നിര്‍ബന്ധപൂര്‍വ്വം ഒഴിപ്പിക്കുകയും ചെയ്തു. യാറ്റയ്ക്ക് പടിഞ്ഞാറുള്ള ഖല്ലത്ത് അല്‍-ഫറയില്‍ അഞ്ചംഗ കുടുംബം ഉറങ്ങിക്കിടന്ന വീടിന് ആയുധധാരികളായ ഇസ്രായേലി കുടിയേറ്റക്കാര്‍ തീയിട്ടു. ജറുസലേമിലെ അല്‍-അഖ്‌സ മസ്ജിദ് കോമ്പൗണ്ടിലേക്ക് ഇസ്രായേലി കുടിയേറ്റക്കാര്‍ അതിക്രമിച്ചു കയറുകയും ഫലസ്തീനി ആരാധകര്‍ക്ക് ഇസ്രായേല്‍ സൈന്യം കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു.
ഷുഫാത് അഭയാര്‍ത്ഥി ക്യാമ്പിലെ ഐക്യരാഷ്ട്രസഭയുടെ സ്‌കൂളിന്റെ ബോര്‍ഡുകള്‍ നീക്കം ചെയ്ത് ഇസ്രായേല്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കീഴിലാക്കി മാറ്റി. വടക്കന്‍ വെസ്റ്റ് ബാങ്കിലെ സെനിന് സമീപം ആക്രമണത്തിന് മുതിര്‍ന്നു എന്ന് ആരോപിച്ച് ഫലസ്തീന്‍ യുവാവിനെ ഇസ്രായേല്‍ സൈന്യം വെടിവെച്ചുകൊന്നു. പ്രദേശത്ത് സൈന്യം നടത്തിയ റെയ്ഡിനിടെ 14 വയസ്സുള്ള കുട്ടിക്ക് വെടിയേല്‍ക്കുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
Related News