l o a d i n g

സാംസ്കാരികം

സൂര്യമാനസത്തിലെ മമ്മൂട്ടിയുടെ അമ്മയായി വേഷമിട്ട സൗകാര്‍ ജാനകി അന്തരിച്ചു; വിടവാങ്ങിയത് അഭിനയരംഗത്തെ കുലപതി

Thumbnail

ചെന്നൈ: ദക്ഷിണേന്ത്യന്‍ ചലച്ചിത്ര ലോകത്ത് വൈവിധ്യമാര്‍ന്ന വേഷങ്ങളിലൂടെ പതിറ്റാണ്ടുകളോളം തിളങ്ങിനിന്ന മുതിര്‍ന്ന നടി സൗകാര്‍ ജാനകി (94) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അവര്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് വിടവാങ്ങിയത്. നടികര്‍ സംഘം പ്രസിഡന്റും നടനുമായ നാസറാണ് മരണവാര്‍ത്ത ഔദ്യോഗികമായി പുറത്തുവിട്ടത്. ചെന്നൈ തേനാംപേട്ടിലെ സെന്റാഫ് റോഡിലുള്ള വസതിയില്‍ വൈകുന്നേരം 5 മണി മുതല്‍ പൊതുദര്‍ശനത്തിന് വെക്കുന്ന ഭൗതികശരീരത്തില്‍ സിനിമാ-സാമൂഹിക രംഗത്തെ പ്രമുഖരും ആരാധകരും അന്തിമോപചാരം അര്‍പ്പിക്കും.

ആന്ധ്രാപ്രദേശിലെ രാജമഹേന്ദ്രവരത്ത് കന്നഡ സംസാരിക്കുന്ന കുടുംബത്തില്‍ ശങ്കരമഞ്ചി ജാനകി എന്ന പേരില്‍ ജനിച്ച അവര്‍, ചെറുപ്പത്തില്‍ തന്നെ വിവാഹിതയായി. 1947-ല്‍ ശങ്കരമഞ്ചി ശ്രീനിവാസ റാവുവിനെയാണ് വിവാഹം കഴിച്ചത്. വിവാഹശേഷവും പഠനം തുടര്‍ന്ന അവര്‍ ഗര്‍ഭിണിയായിരിക്കെ മെട്രിക്കുലേഷന്‍ പരീക്ഷയെഴുതുകയും പിന്നീട് ഗുവാഹാട്ടി സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടുകയും ചെയ്തു. ആകാശവാണി മദ്രാസില്‍ ആര്‍.ജെ ആയി പ്രവര്‍ത്തിച്ചിരുന്ന ജാനകി, മൂവായിരത്തിലധികം സ്റ്റേജ് നാടകങ്ങളിലും സജീവമായിരുന്നു.

1950-ല്‍ എല്‍.വി. പ്രസാദ് സംവിധാനം ചെയ്ത 'ഷാവുകരു' (സൗകാര്‍) എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് അവര്‍ ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. ആദ്യ ചിത്രത്തിലെ മികച്ച പ്രകടനമാണ് അവര്‍ക്ക് 'സൗകാര്‍ ജാനകി' എന്ന പേര് നേടിക്കൊടുത്തത്. 1952-ല്‍ 'വളയപതി' എന്ന ചിത്രത്തിലൂടെ തമിഴിലും, 1954-ല്‍ 'ദേവകന്നിക'യിലൂടെ കന്നഡയിലും അരങ്ങേറ്റം കുറിച്ചു. 1959-ല്‍ ഡോ. രാജ്കുമാറിനൊപ്പം അഭിനയിച്ച 'മഹിഷാസുര മര്‍ദ്ദിനി' കന്നഡ സിനിമയിലെ ആദ്യ പാന്‍-ഇന്ത്യന്‍ ചിത്രങ്ങളിലൊന്നായി മാറിയിരുന്നു.

മലയാളികള്‍ക്ക് എന്നെന്നും പ്രിയങ്കരി

1964-ല്‍ പുറത്തിറങ്ങിയ 'സ്‌കൂള്‍ മാസ്റ്റര്‍' എന്ന ചിത്രത്തിലൂടെയാണ് സൗകാര്‍ ജാനകി മലയാളത്തില്‍ അരങ്ങേറുന്നത്. പിന്നീട് വി.എം. വിനു സംവിധാനം ചെയ്ത 'സൂര്യമാനസം' എന്ന ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച 'പുട്ടുറുമീസ്' എന്ന കഥാപാത്രത്തിന്റെ അമ്മയായി തകര്‍ത്തഭിനയിച്ച് അവര്‍ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടി. 'പപ്പു' എന്ന മലയാള ചിത്രത്തിലെ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലായി നാനൂറോളം സിനിമകളില്‍ വേഷമിട്ട അവര്‍, 1991-ല്‍ ദൂര്‍ദര്‍ശന്റെ 'ഊരറിന്ത രഹസ്യം' എന്ന പരമ്പരയിലൂടെ ടെലിവിഷന്‍ രംഗത്തും സജീവമായി. 2013-ല്‍ പുറത്തിറങ്ങിയ 'വറുധിനി പരിണയം' എന്ന സീരിയലാണ് അവസാനത്തെ ടിവി ഷോ. 2020-ലെ 'ബിസ്‌കോത്ത്' (തമിഴ്), 2023-ല്‍ പുറത്തിറങ്ങിയ 'അന്നി മഞ്ചി ശകുനമുലേ' (തെലുങ്ക്) എന്നിവയാണ് അവസാന ചിത്രങ്ങള്‍.

ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവനകളെ മുന്‍നിര്‍ത്തി 2022-ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിരുന്നു. തമിഴ്‌നാട് സര്‍ക്കാരിന്റെ കലൈമാമണി പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. സഹോദരി കൃഷ്ണകുമാരിയും കൊച്ചുമകള്‍ വൈഷ്ണവി അരവിന്ദും ചലച്ചിത്രരംഗത്ത് സജീവമാണ്. യജ്ഞ പ്രഭ കോടി, വെങ്കടരമണ ശങ്കരമഞ്ചി, സച്ചി റാവു എന്നിവരാണ് മക്കള്‍.

Latest News

പശ്ചിമേഷ്യന്‍ സംഘര്‍ഷം: ചര്‍ച്ചയിലൂടെ സമാധാനപരമായ പരിഹാരം വേണമെന്ന് ഇന്ത്യ; ഏദന്‍ ഉള്‍ക്കടലില്‍ ആയുധധാരികള്‍ പിടിച്ചെടുത്ത രണ്ട് വിദേശ കപ്പലുകളില്‍ 22 ഇന്ത്യന്‍ നാവികര്‍
പശ്ചിമേഷ്യന്‍ സംഘര്‍ഷം: ചര്‍ച്ചയിലൂടെ സമാധാനപരമായ പരിഹാരം വേണമെന്ന് ഇന്ത്യ; ഏദന്‍ ഉള്‍ക്കടലില്‍ ആയുധധാരികള്‍ പിടിച്ചെടുത്ത രണ്ട് വിദേശ കപ്പലുകളില്‍ 22 ഇന്ത്യന്‍ നാവികര്‍
August 21, 2026
ശക്തിയുടെ കേന്ദ്രത്തില്‍ നില്‍ക്കുമ്പോള്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇതാണ് അനുയോജ്യമായ സമയമെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍
ശക്തിയുടെ കേന്ദ്രത്തില്‍ നില്‍ക്കുമ്പോള്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇതാണ് അനുയോജ്യമായ സമയമെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍
August 21, 2026
വയോധികയുടെ മരണം: മകന്റെ ക്രൂര മര്‍ദനം മൂലമെന്ന് തെളിഞ്ഞു
വയോധികയുടെ മരണം: മകന്റെ ക്രൂര മര്‍ദനം മൂലമെന്ന് തെളിഞ്ഞു
August 21, 2026
സൂര്യമാനസത്തിലെ മമ്മൂട്ടിയുടെ അമ്മയായി വേഷമിട്ട സൗകാര്‍ ജാനകി അന്തരിച്ചു; വിടവാങ്ങിയത് അഭിനയരംഗത്തെ കുലപതി
സൂര്യമാനസത്തിലെ മമ്മൂട്ടിയുടെ അമ്മയായി വേഷമിട്ട സൗകാര്‍ ജാനകി അന്തരിച്ചു; വിടവാങ്ങിയത് അഭിനയരംഗത്തെ കുലപതി
August 21, 2026
 സൗജന്യ ഉംറ പദ്ധതിയുമായി ഐ.സി.എഫ് റിയാദ്
സൗജന്യ ഉംറ പദ്ധതിയുമായി ഐ.സി.എഫ് റിയാദ്
August 21, 2026
സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഫ്രാന്‍സിലേക്ക്
സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഫ്രാന്‍സിലേക്ക്
August 21, 2026
തിരൂര്‍ സ്വദേശി  ഒമാനിലെ ബര്‍ക്കയില്‍ നിര്യാതനായി
തിരൂര്‍ സ്വദേശി ഒമാനിലെ ബര്‍ക്കയില്‍ നിര്യാതനായി
August 21, 2026
 ഇറാന്റെ സാമ്പത്തിക വ്യവസ്ഥ തകര്‍ക്കുമെന്ന് അമേരിക്ക; ചൈനയുടെ സഹകരണം തേടി: അമേരിക്കയുടേത് 'സാമ്പത്തിക ഭീകരവാദമെന്ന്' ഇറാന്‍
ഇറാന്റെ സാമ്പത്തിക വ്യവസ്ഥ തകര്‍ക്കുമെന്ന് അമേരിക്ക; ചൈനയുടെ സഹകരണം തേടി: അമേരിക്കയുടേത് 'സാമ്പത്തിക ഭീകരവാദമെന്ന്' ഇറാന്‍
August 21, 2026
 ഖത്തര്‍ എയര്‍വേസ് വിമാനങ്ങളിലെല്ലാം സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് വൈഫൈ സേവനം ലഭ്യമാക്കുന്ന പ്രക്രിയ അന്തിമ ഘട്ടത്തില്‍
ഖത്തര്‍ എയര്‍വേസ് വിമാനങ്ങളിലെല്ലാം സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് വൈഫൈ സേവനം ലഭ്യമാക്കുന്ന പ്രക്രിയ അന്തിമ ഘട്ടത്തില്‍
August 21, 2026
പുലിക്കളിയെ വിമര്‍ശിച്ച് പുലിവാല് പിടിച്ച് വി.കെ. ശ്രീരാമന്‍; ഒടുവില്‍ ഖേദപ്രകടനം
പുലിക്കളിയെ വിമര്‍ശിച്ച് പുലിവാല് പിടിച്ച് വി.കെ. ശ്രീരാമന്‍; ഒടുവില്‍ ഖേദപ്രകടനം
August 20, 2026