മസ്‌ക്കത്ത്: തിരൂര്‍ തൃക്കണ്ടിയൂര്‍ സ്വദേശി കൊരോത്തില്‍ കുഞ്ഞിമുഹമ്മദിന്റെ മകന്‍ ഇല്യാസ് (55) ഒമാനിലെ ബര്‍ക്കയില്‍ ഹൃദയാഘാതംമൂലം നിര്യാതനായി. കഴിഞ്ഞ 30 വര്‍ഷമായി മസ്‌കത്തിലെ ബര്‍ക്കയില്‍ ചെറുകിട ബിസിനസ്സ് നടത്തി വരികയായിരുന്നു. ഖബറടക്കം ഇന്ന് (വെള്ളിയാഴ്ച) ഒമാനിലെ ബര്‍ക്ക സദ്ജാലി ഖബര്‍സ്ഥാനില്‍ നടക്കുമെന്ന് ബര്‍ക്ക കെ.എം.സി.സി ഭാരവാഹികളും കുടുംബാംഗങ്ങളും അറിയിച്ചു.
Related News