l o a d i n g

ഇന്ത്യ

യു.പിയിലും പഞ്ചാബിലും തെരഞ്ഞെടുപ്പ് കാറ്റ് എങ്ങോട്ട്, സര്‍വേകള്‍ സൂചിപ്പിക്കുന്നത്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 30, 2026

ന്യൂദല്‍ഹി: ഉത്തര്‍പ്രദേശിലും പഞ്ചാബിലും നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ രാഷ്ട്രീയക്കാറ്റിന്റെ ഗതി സൂചിപ്പിച്ച് പുതിയ സര്‍വേകള്‍. രണ്ട് സംസ്ഥാനങ്ങളിലും ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നതായാണ് സൂചന. ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലും വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലും സംസ്ഥാനത്ത് ബി.ജെ.പിക്ക് തിരിച്ചടിയുണ്ടായേക്കാമെന്നാണ് സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രവര്‍ത്തനങ്ങളില്‍ 40 ശതമാനത്തോളം പേര്‍ തൃപ്തരാണ്. എം.എല്‍.എമാര്‍ക്കെതിരെയാണ് ശക്തമായ ജനവികാരം നിലനില്‍ക്കുന്നത്. പഞ്ചാപബില്‍ ആം ആദ്മി പാര്‍ട്ടിക്കാരനായ മുഖ്യമന്ത്രി ഭഗവന്ത് മന്നിനും വ്യക്തിപരമായ ജനപിന്തുണ ഇപ്പോഴും നിലനില്‍ക്കുന്നു. ഇന്ത്യാ ടുഡേ- സീ വോട്ടര്‍ സര്‍വെ പ്രകാരം യു.പിയില്‍ ഇപ്പോള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്നാല്‍ ഇന്‍ഡ്യാ സഖ്യം 41 സീറ്റ് നേടി മുന്നിലെത്തും. ബി.ജെ.പിക്ക് 38 സീറ്റായി കുറയും.
എം.എല്‍.എമാര്‍ മണ്ഡലങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കുന്നതും ജനങ്ങളുമായി നേരിട്ടുള്ള ബന്ധം നഷ്ടപ്പെടുന്നതുമാണ് പ്രധാന പരാതികളെന്ന് വോട്ട് വൈബ് നടത്തിയ സര്‍വേ കണ്ടെത്തി. മണ്ഡലങ്ങളിലെ പ്രശ്‌നങ്ങള്‍ ബന്ധുക്കളുടെയും അനുയായികളുടെയും കൈകളില്‍ വിട്ടുനല്‍കുന്നതും ജനങ്ങള്‍ക്കിടയില്‍ അതൃപ്തി വര്‍ധിപ്പിക്കുന്നതായി സര്‍വേ ചൂണ്ടിക്കാട്ടുന്നു.
ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ഏറ്റവും ജനപ്രീതിയുള്ള നേതാവ് യോഗി ആദിത്യനാഥാണ്. 43.3 ശതമാനം പേരാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നത്. സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് തൊട്ടുപിന്നില്‍ തന്നെയുണ്ട്. 35.5 ശതമാനം പിന്തുണ അദ്ദേഹത്തിനുണ്ട്. അതേസമയം, ബി.ജെ.പി. നേതൃത്വത്തിലുള്ള എന്‍.ഡി.എയ്ക്ക് 41.8 ശതമാനവും എസ്.പി. സഖ്യത്തിന് 38.7 ശതമാനവും വോട്ടുശെയര്‍ ലഭിക്കുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. പ്രായമായ വോട്ടര്‍മാര്‍ ബി.ജെ.പിക്കൊപ്പം നില്‍ക്കുമ്പോള്‍ യുവാക്കള്‍ക്കിടയില്‍ എസ്.പി.യ്ക്ക് താരതമ്യേന കൂടുതല്‍ സ്വാധീനമുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.
പഞ്ചാബിലും സമാനമായ ചിത്രമാണ്. ആം ആദ്മി പാര്‍ട്ടി എം.എല്‍.എമാരുടെ പ്രവര്‍ത്തനത്തില്‍ 45 ശതമാനത്തിലേറെ പേര്‍ അതൃപ്തി പ്രകടിപ്പിച്ചെങ്കിലും മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെ ഭരണത്തില്‍ 40 ശതമാനം പേര്‍ സംതൃപ്തരാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള പരിഗണനയിലും മന്നാണ് മുന്നില്‍. 40.1 ശതമാനം പിന്തുണയോടെ അദ്ദേഹം മുന്നിലുണ്ട്. കോണ്‍ഗ്രസിന്റെ ചരണ്‍ജിത് സിങ് ചന്നിക്ക് 20.6 ശതമാനം പിന്തുണയാണ് ലഭിച്ചത്. വോട്ടുശെയര്‍ കണക്കുകളില്‍ ആം ആദ്മി പാര്‍ട്ടി 34 ശതമാനവുമായി മുന്നിലാണെങ്കില്‍ കോണ്‍ഗ്രസ് 30.2 ശതമാനവുമായി രണ്ടാം സ്ഥാനത്താണ്.
പ്രാദേശിക ജനപ്രതിനിധികള്‍ക്കെതിരായ അസംതൃപ്തി ഭരണകക്ഷികള്‍ക്ക് വെല്ലുവിളിയാകുമ്പോഴും മുഖ്യമന്ത്രിമാരുടെ വ്യക്തിപരമായ സ്വീകാര്യത പാര്‍ട്ടികള്‍ക്ക് ആശ്വാസം നല്‍കുന്നു. അതിനാല്‍ സ്ഥാനാര്‍ഥി നിര്‍ണയവും പ്രാദേശിക നേതൃത്വത്തിന്റെ പ്രകടനവും 2027ലെ തിരഞ്ഞെടുപ്പ് ഫലത്തില്‍ നിര്‍ണായക ഘടകങ്ങളാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

Latest News

കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
September 26, 2026
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
September 26, 2026
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
September 26, 2026
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
September 26, 2026
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
September 26, 2026
 ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
September 26, 2026
 വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
September 26, 2026
കബഡിയില്‍ ഇരട്ട സ്വര്‍ണം;  ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
കബഡിയില്‍ ഇരട്ട സ്വര്‍ണം; ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
September 26, 2026
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ  പൂര്‍ത്തിയായി; വിധി നിര്‍ണായകം
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ പൂര്‍ത്തിയായി; വിധി നിര്‍ണായകം
September 26, 2026
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
September 26, 2026