l o a d i n g

ഗൾഫ്

എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് നേരിട്ടുള്ള സര്‍വീസിന് സ്വാഗതം; സൗദിയ സര്‍വീസിനായുള്ള ആവശ്യം തുടരുമെന്ന് തിരുവനന്തപുരം സൗദി പാസഞ്ചേഴ്‌സ് ഫോറം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 30, 2026

റിയാദ്: തിരുവനന്തപുരം റിയാദ് സെക്ടറില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിക്കാനുള്ള നടപടികളെ തിരുവനന്തപുരം സൗദി പാസഞ്ചേഴ്‌സ് ഫോറം സ്വാഗതം ചെയ്തു. തിരുവനന്തപുരം സൗദി അറേബ്യ നേരിട്ടുള്ള വിമാന സര്‍വീസ് വേണമെന്ന പ്രവാസികളുടെ ദീര്‍ഘകാല ആവശ്യത്തിന് ലഭിച്ച ഭാഗിക അംഗീകാരമായാണ് ഈ നീക്കത്തെ കാണുന്നതെന്ന് ഫോറം അറിയിച്ചു.

അതേസമയം, എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് സര്‍വീസ് ആരംഭിക്കുന്നതുകൊണ്ട് മാത്രം തിരുവനന്തപുരം ഉള്‍പ്പെടെയുള്ള തെക്കന്‍ കേരളത്തിലെ സൗദി പ്രവാസികളുടെ യാത്രാപ്രശ്‌നങ്ങള്‍ക്ക് പൂര്‍ണ്ണ പരിഹാരമാകില്ലെന്നും ഫോറം വ്യക്തമാക്കി. സൗദിയ തിരുവനന്തപുരം സര്‍വീസ് പുനരാരംഭിക്കണമെന്ന ഫോറത്തിന്റെ പ്രധാന ആവശ്യം ഇപ്പോഴും ശക്തമായി നിലനില്‍ക്കുകയാണ്.

മുന്‍പ് തിരുവനന്തപുരം സൗദി അറേബ്യ സെക്ടറില്‍ സൗദിയ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ നടത്തിയിരുന്നു. ഈ സര്‍വീസുകള്‍ പുനരാരംഭിക്കാത്തത് സൗദിയിലെ നിരവധി പ്രവാസികള്‍ക്ക്, പ്രത്യേകിച്ച് സര്‍ക്കാര്‍ മേഖലയിലും പ്രമുഖ കമ്പനികളിലും ജോലി ചെയ്യുന്നവര്‍ക്ക്, വലിയ യാത്രാബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ട്. ഇത്തരം സ്ഥാപനങ്ങളില്‍ ഔദ്യോഗിക യാത്രകള്‍ക്കും അവധിക്കാല യാത്രകള്‍ക്കും പലപ്പോഴും സൗദിയയുടെ ടിക്കറ്റുകളാണ് അനുവദിക്കുന്നത്. അതിനാല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് സര്‍വീസ് ലഭ്യമായാലും ഈ വിഭാഗത്തില്‍പ്പെടുന്ന നിരവധി യാത്രക്കാര്‍ക്ക് അതിന്റെ പ്രയോജനം ലഭിക്കില്ല.

ഈ സാഹചര്യത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന്റെ പുതിയ സര്‍വീസിനെ സൗദിയയുടെ തിരുവനന്തപുരം സര്‍വീസിന് പകരമായോ, സൗദിയ സര്‍വീസ് പുനരാരംഭിക്കണമെന്ന ആവശ്യത്തിനുള്ള പൂര്‍ണ്ണ പരിഹാരമായോ കാണാനാകില്ലെന്ന് ഫോറം ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന് സൗദിയയുടെ Point of Call അനുമതി ലഭ്യമാക്കി റിയാദ് തിരുവനന്തപുരം ഉള്‍പ്പെടെയുള്ള നേരിട്ടുള്ള സൗദിയ സര്‍വീസുകള്‍ പുനരാരംഭിക്കണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാരിന്റെയും ബന്ധപ്പെട്ട വ്യോമയാന അധികൃതരുടെയും മുന്നില്‍ കൂടുതല്‍ ശക്തമായി ഉന്നയിക്കും. ഇതിനായുള്ള തുടര്‍നടപടികള്‍ വരും ദിവസങ്ങളില്‍ ഊര്‍ജ്ജിതമാക്കുമെന്നും ഫോറം അറിയിച്ചു.

ഫോറം ചെയര്‍മാന്‍ ഡോ. അബ്ദുല്‍ അസീസ്, ജനറല്‍ സെക്രട്ടറി അലക്‌സ് കൊട്ടാരക്കര, ട്രഷറര്‍ ബഷീര്‍ കോട്ടയം, മീഡിയ കോര്‍ഡിനേറ്റര്‍ ഷംനാദ് കരുനാഗപ്പള്ളി എന്നിവരാണ് ഇക്കാര്യം അറിയിച്ചത്.

Latest News

 മലപ്പുറത്ത് ഗള്‍ഫ് രുചിക്കൂട്ടുകളുമായി 'സീബാസ് സീഫുഡ്‌സ്'; കൊച്ചിയും ബാംഗ്ലൂരും പുതിയ ബ്രാഞ്ചുകള്‍ വരുന്നു
മലപ്പുറത്ത് ഗള്‍ഫ് രുചിക്കൂട്ടുകളുമായി 'സീബാസ് സീഫുഡ്‌സ്'; കൊച്ചിയും ബാംഗ്ലൂരും പുതിയ ബ്രാഞ്ചുകള്‍ വരുന്നു
August 31, 2026
ഓണാഘോഷത്തിനു പിന്നാലെ ദുരൂഹതയായി ഇരട്ടക്കൊലപാതകം: യുഎസില്‍ പ്രവാസി മലയാളി യുവതികളെ സുഹൃത്ത് വധിച്ചതിന്റെ കാരണം അജ്ഞാതം
ഓണാഘോഷത്തിനു പിന്നാലെ ദുരൂഹതയായി ഇരട്ടക്കൊലപാതകം: യുഎസില്‍ പ്രവാസി മലയാളി യുവതികളെ സുഹൃത്ത് വധിച്ചതിന്റെ കാരണം അജ്ഞാതം
August 31, 2026
 സൗദിക്ക് വനിതാ എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് എഞ്ചിനീയര്‍മാര്‍: ചരിത്രനേട്ടവുമായി റിയാദ് എയര്‍, ആദ്യ ബാച്ച് പുറത്തിറങ്ങി
സൗദിക്ക് വനിതാ എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് എഞ്ചിനീയര്‍മാര്‍: ചരിത്രനേട്ടവുമായി റിയാദ് എയര്‍, ആദ്യ ബാച്ച് പുറത്തിറങ്ങി
August 31, 2026
ഇടവേളക്കു ശേഷം ഇറാനില്‍ യു.എസ് ആക്രമണം, തിരിച്ചടി
ഇടവേളക്കു ശേഷം ഇറാനില്‍ യു.എസ് ആക്രമണം, തിരിച്ചടി
August 31, 2026
അമേരിക്ക വാഗ്ദാനങ്ങള്‍ പാലിക്കാതെ ഹോര്‍മുസ് കടലിടുക്ക് തുറക്കില്ലെന്ന് ഇറാന്‍ ഉപവിദേശകാര്യമന്ത്രി
അമേരിക്ക വാഗ്ദാനങ്ങള്‍ പാലിക്കാതെ ഹോര്‍മുസ് കടലിടുക്ക് തുറക്കില്ലെന്ന് ഇറാന്‍ ഉപവിദേശകാര്യമന്ത്രി
August 30, 2026
അബ്ദുല്‍ അസീസ്  മണലായക്ക് ഗ്ലോബല്‍ കെ.എം.സി.സി യാത്രയയപ്പ്
അബ്ദുല്‍ അസീസ് മണലായക്ക് ഗ്ലോബല്‍ കെ.എം.സി.സി യാത്രയയപ്പ്
August 30, 2026
വേള്‍ഡ് മലയാളി ഫെഡറേഷന്‍ റിയാദ് കൗണ്‍സില്‍ ബാഡ്മിന്റണ്‍ ക്ലബ്ബ് ജഴ്സി പ്രകാശനം
വേള്‍ഡ് മലയാളി ഫെഡറേഷന്‍ റിയാദ് കൗണ്‍സില്‍ ബാഡ്മിന്റണ്‍ ക്ലബ്ബ് ജഴ്സി പ്രകാശനം
August 30, 2026
ഭാഗവതിന്റെ യു.എസ് പ്രസംഗം: പ്രതികരണവുമായി മുസ്‌ലിം നേതാക്കള്‍
ഭാഗവതിന്റെ യു.എസ് പ്രസംഗം: പ്രതികരണവുമായി മുസ്‌ലിം നേതാക്കള്‍
August 30, 2026
സൗദിയില്‍ 10 സ്വിഫ്റ്റ് ലുലു സ്റ്റോറുകള്‍ തുറക്കാന്‍ പെട്രോമിനും ലുലു ഗ്രൂപ്പും തമ്മില്‍ ധാരണ
സൗദിയില്‍ 10 സ്വിഫ്റ്റ് ലുലു സ്റ്റോറുകള്‍ തുറക്കാന്‍ പെട്രോമിനും ലുലു ഗ്രൂപ്പും തമ്മില്‍ ധാരണ
August 30, 2026
ആര്‍.ഐ.സി.സി മദ്രസകളില്‍ പുതിയ അധ്യയനവര്‍ഷം സെപ്റ്റംബര്‍ 4 ന് ആരംഭിക്കും
ആര്‍.ഐ.സി.സി മദ്രസകളില്‍ പുതിയ അധ്യയനവര്‍ഷം സെപ്റ്റംബര്‍ 4 ന് ആരംഭിക്കും
August 30, 2026