l o a d i n g

ഗൾഫ്

വര്‍ണാഭമായ പരിപാടികളോടെ റിയാദ് ടാക്കീസ് ഓണാഘോഷം സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 1, 2026

റിയാദ്: കലാ-സാംസ്‌കാരിക സൗഹൃദ കൂട്ടായ്മയായ റിയാദ് ടാക്കീസ് 'പൊന്നോണം-26' വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. മലയാളമണ്ണിന്റെ തനിമ നിലനിര്‍ത്തി ചെണ്ടമേളവും തിരുവാതിരച്ചുവടുകളുമായി ബാലികമാര്‍ അണിനിരന്ന വര്‍ണാഭമായ പരിപാടികളാണ് അരങ്ങേറിയത്. വിവിധ സംഘടനാ പ്രതിനിധികളും സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകരും ടാക്കീസ് കുടുംബങ്ങളും ചേര്‍ന്ന് മഹാബലിയെ ആര്‍പ്പുവിളികളോടെ വരവേറ്റു. മാര്‍ക്ക് ആന്‍ഡ് സേവ്, ഫ്‌ലെമിംഗോ മാള്‍ ഓഡിറ്റോറിയത്തിലായിരുന്നു ആഘോഷ പരിപാടികള്‍.

സാംസ്‌കാരിക സമ്മേളനത്തില്‍ പ്രസിഡന്റ് റിജോഷ് കടലുണ്ടി അധ്യക്ഷത വഹിച്ചു. രക്ഷാധികാരി അലി ആലുവ ഓണസന്ദേശം നല്‍കി. 'പൊന്നോണം 2026' കണ്‍വീനര്‍ ഷമീര്‍ കല്ലിങ്കല്‍ ആമുഖപ്രഭാഷണം നിര്‍വഹിച്ചു. മാര്‍ക്ക് ആന്‍ഡ് സേവ് മാനേജര്‍ മുസ്തഫ ഉദ്ഘാടനം ചെയ്തു. റിയാദ് ടാക്കീസ് വൈസ് പ്രസിഡന്റ് സനു മാവേലിക്കര, അല്‍ മദീന ഹൈപ്പര്‍ മാര്‍ക്കറ്റ് പ്രതിനിധി ഫാറൂഖ് കൊവ്വല്‍, ടി.വി.എസ് ഗ്രൂപ്പ് ചെയര്‍മാന്‍ സലാം ടി.വി.എസ്, ഷമീര്‍ ശാമില്‍, കോഓര്‍ഡിനേറ്റര്‍ ഷൈജു പച്ച, എം.കെ ഫുഡ്സ് പ്രതിനിധി റഹ്‌മാന്‍ മുനമ്പത്ത്, മാധ്യമപ്രവര്‍ത്തകരായ നജിം കൊച്ചുകലുങ്ക്, നൗഫല്‍ പാലക്കാടന്‍, ഉപദേശസമിതി അംഗങ്ങളായ ഡൊമിനിക് സാവിയോ, നവാസ് ഒപ്പീസ്, സലാം പെരുമ്പാവൂര്‍, നൗഷാദ് ആലുവ, ജോയിന്റ് കണ്‍വീനര്‍മാരായ അന്‍വര്‍ സാദത്ത്, ഹാരിസ് സേഫ്റ്റി മോര്‍ എന്നിവര്‍ സംസാരിച്ചു.

മാവേലിയായി ഒരുങ്ങിയ ജോസ് ആന്റണിക്കും, മനോഹരമായി അത്തപ്പൂക്കളം ഒരുക്കിയ ഷാജിത് നാരായണന്‍, ഷൈജ ഷാജിത് എന്നിവര്‍ക്കും ഉപഹാരങ്ങള്‍ കൈമാറി. ജോയിന്റ് സെക്രട്ടറി എല്‍ദോ വയനാട് സ്വാഗതവും ജോയിന്റ് ട്രഷറര്‍ പ്രദീപ് കിച്ചു നന്ദിയും പറഞ്ഞു. ഉമറലി അക്ബര്‍, ഹരീഷ് എന്നിവരായിരുന്നു അവതാരകര്‍.

ലിജ അലന്‍, സൗമ്യ തോമസ്, അശ്വതി രാകേഷ്, ലിനു ലിജോ, സാന്ദ്രിന്‍ സന്തോഷ്, ഷെഹിയ, ഹാരിസ്, ഷൈന്‍ റഷീദ്, ജോസഫ് എന്നിവരുടെ ഗാനങ്ങളും; ആയിഷ അന്‍സാറിന്റെ നാടോടിനൃത്തവും; ദേവു സുധീപ്, മിന നവാസ്, ഐതിന്‍ ലുബൈബ്, എയ്ഞ്ചല്‍ അന്ന ജോണി & ടീം, രമ്യ, സവിത, ആന്‍ലിയ അനീഷ്, ആലിയ ഫാത്തിമ, അനു, എല്‍സ, ഗോള്‍ഡന്‍ സ്പാരോ ടീം, മെഹര്‍നൂര്‍ ടീം എന്നിവരുടെ നൃത്തങ്ങളും അരങ്ങേറി. ഷെഹിയ സിറാജ് നേതൃത്വം നല്‍കുന്ന ടീം മെഹര്‍നൂറിന്റെ ഒപ്പനയും, അഞ്ജു അനിയന്‍ നേതൃത്വം നല്‍കുന്ന ടീം മിറാഷ് അവതരിപ്പിച്ച തിരുവാതിരയും, അശ്വതി നേതൃത്വം നല്‍കുന്ന ടീം കൈസ്സല്ലാരിയുടെ കൈകൊട്ടിക്കളിയും കാണികളുടെ ശ്രദ്ധ പിടിച്ചുപറ്റി.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ കലാ, കായിക, വിനോദ മത്സരങ്ങള്‍ അരങ്ങേറി. ഹുസൈന്‍ സാപ്പി, ആസിഫ് തങ്ങള്‍, പ്രമോദ് ഗംഗാധരന്‍, ഇബ്രാഹിം എന്നിവര്‍ നേതൃത്വം നല്‍കി. റിയാദ് ടാക്കീസ് കുടുംബാംഗങ്ങള്‍ ചേര്‍ന്നൊരുക്കിയ വിഭവസമൃദ്ധമായ ഓണസദ്യയോടെയായിരുന്നു ആഘോഷ പരിപാടികളുടെ തുടക്കം.

രതീഷ് നാരായണന്‍, ബാബു കണ്ണോത്ത്, സുനില്‍ ബാബു എടവണ്ണ, സജീര്‍ സമദ്, അനില്‍ കുമാര്‍ തമ്പുരു, സിജു ബഷീര്‍, ഷിറാസ് അബ്ദുല്‍ അസീസ്, സുദീപ് പി.എസ്, ശാരി സുദീപ്, ഷഫീഖ് വലിയ, നബീല്‍ ഷാ, ഗോപാലകൃഷ്ണന്‍, കണ്ണന്‍ ഹരിദാസ്, പ്രദീപ് കിച്ചു, രമ്യ, സബിത, സജീം തലശ്ശേരി, വീരേന്ദ്ര, ദിലീപ് കുമാര്‍, ബിനോയ് മത്തായി, ഫൈസല്‍ കൊച്ചു, ഇബ്രാഹിം, പ്രമോദ്, രജീഷ് ആറളം, നിസാര്‍ പള്ളിക്കശേരില്‍, ഷൈന്‍ ദേവ്, വിജയന്‍ കായംകുളം, അനീഷ് ഏബ്രഹാം, അന്‍വര്‍, സാജിത്, രാകേഷ്, ജോസ് കടമ്പനാട്, അലന്‍ ജോര്‍ജ്, ജംഷി കാലിക്കറ്റ്, കബീര്‍ പട്ടാമ്പി, സാജിദ് നൂറനാട്, ഷംനാദ് അയ്യൂബ്, പീറ്റര്‍ ജോര്‍ജ്, റിസ്വാന്‍, ധനേഷ്, ഫൈസല്‍ തമ്പലക്കോടന്‍, റമീസ് കണ്ണൂര്‍, നൗഫല്‍ സുലൈമാന്‍, ഷന്‍സീര്‍ കാലിക്കറ്റ്, ഷാഫി നിലമ്പൂര്‍, സനൂപ് രയരോത്ത്, അഷ്റഫ് അപ്പക്കാട്ടില്‍, ജോണി തോമസ്, ഷാനവാസ്, മജീദ് സദാഫ്‌കോ, അനീസ് അബ്ദുല്‍ അസീസ്, വര്‍ഗീസ് തങ്കച്ചന്‍, കരീം കെ.ടി, ഹബീബ് റഹ്‌മാന്‍, സുലൈമാന്‍, ഹരീഷ്, ഉണ്ണി, ആനന്ദന്‍ സാബു, അശോക്, അജിത്, അഭിനവ്, സനോജ്, പ്രഷീത്, സജീവ്, വിജീഷ്, ശരത്, ദേവൂട്ടി, ബാദുഷ, രാകേഷ്, അമീര്‍, സുമേഷ്, അശ്വനി, ശിഹാബ്, ഹാരിസ് ചോല, ബനൂജ്, ഉദുമാന്‍, ഷഫീര്‍ റഹ്‌മാന്‍, സിയാവുദ്ദീന്‍, ജാക്‌സന്‍ ഫ്രാങ്ക്, ഷിജു തോമസ്, നൗഷാദ് പുനലൂര്‍, ഷൈന്‍ റഷീദ്, എലോറ ബിനോയ്, ജംഷി ഷാമില്‍, എല്‍ഗണ്‍ ബിനോയ്, ആദം ജോണി, ബ്ലസണ്‍ ജോണ്‍, ഷബീര്‍ സലിം, ജിബിന്‍ സമദ്, ഷഫീഖ് നാസര്‍, മുത്തലിബ്, നാസര്‍, ഷഹനാസ് എ.എസ്, ജസ്റ്റിന്‍ മാര്‍ക്കോസ്, റാഷി രമേശ്, പ്രകാശ് ബാബു, ഷീന പ്രദീപ്, റംഷി ടീച്ചര്‍, റാഫി എം.ഡി, പവിത്രന്‍ കണ്ണൂര്‍, സുഹൈല്‍, ബെഞ്ചമിന്‍ ജോണ്‍, സലിം പുളിക്കല്‍, സലാഹുദ്ദീന്‍, സാം തോമസ് എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.

ശബ്ദനിയന്ത്രണം ലിജോയുടെ നേതൃത്വത്തില്‍ റിഥം ടീമും, സാങ്കേതിക സഹായം ലുബൈബ് ഇ.കെ, വരുണ്‍ പി.വി, അന്‍സാര്‍ കൊടുവള്ളി എന്നിവരും നിര്‍വഹിച്ചു.

Latest News

 ദേശീയഗാന മത്സരം:  ഗായിക അലീന വിജയകുമാറിനെ ആദരിച്ചു
ദേശീയഗാന മത്സരം: ഗായിക അലീന വിജയകുമാറിനെ ആദരിച്ചു
September 1, 2026
വര്‍ണാഭമായ പരിപാടികളോടെ റിയാദ് ടാക്കീസ്  ഓണാഘോഷം സംഘടിപ്പിച്ചു
വര്‍ണാഭമായ പരിപാടികളോടെ റിയാദ് ടാക്കീസ് ഓണാഘോഷം സംഘടിപ്പിച്ചു
September 1, 2026
മെസ്സി സമ്മാനിച്ച സുവര്‍ണ നിമിഷങ്ങള്‍
മെസ്സി സമ്മാനിച്ച സുവര്‍ണ നിമിഷങ്ങള്‍
September 1, 2026
കേരളത്തെ ആഗോള ടൂറിസം-വിജ്ഞാന-ആരോഗ്യ ഹബ്ബാക്കും: മുഖ്യമന്ത്രി വി. ഡി. സതീശന്‍
കേരളത്തെ ആഗോള ടൂറിസം-വിജ്ഞാന-ആരോഗ്യ ഹബ്ബാക്കും: മുഖ്യമന്ത്രി വി. ഡി. സതീശന്‍
September 1, 2026
യുഗാന്ത്യം; അര്‍ജന്റീന ജഴ്‌സിയില്‍ ഇനി ലയണല്‍ മെസ്സിയില്ല
യുഗാന്ത്യം; അര്‍ജന്റീന ജഴ്‌സിയില്‍ ഇനി ലയണല്‍ മെസ്സിയില്ല
September 1, 2026
വെളിമുക്ക് ആലുങ്ങൽ സ്വദേശി ജിസാനിലെ അൽ ഹറൈളയിൽ മരിച്ചു
വെളിമുക്ക് ആലുങ്ങൽ സ്വദേശി ജിസാനിലെ അൽ ഹറൈളയിൽ മരിച്ചു
August 31, 2026
സിന്ധു ജലകരാര്‍ പാലിക്കണമെന്ന്  മധ്യസ്ഥ കോടതി; വിധി തള്ളി ഇന്ത്യĺĺ
സിന്ധു ജലകരാര്‍ പാലിക്കണമെന്ന് മധ്യസ്ഥ കോടതി; വിധി തള്ളി ഇന്ത്യĺĺ
August 31, 2026
സോണിയയുടെ പുസ്തകത്തില്‍ എന്താണ്? ഉറ്റുനോക്കി ഇന്ത്യന്‍ രാഷ്ട്രീയം
സോണിയയുടെ പുസ്തകത്തില്‍ എന്താണ്? ഉറ്റുനോക്കി ഇന്ത്യന്‍ രാഷ്ട്രീയം
August 31, 2026
 ഫ്‌ലൈനാസ് കൊച്ചി - റിയാദ് സര്‍വീസ് സെപ്റ്റംബര്‍ 2 മുതല്‍
ഫ്‌ലൈനാസ് കൊച്ചി - റിയാദ് സര്‍വീസ് സെപ്റ്റംബര്‍ 2 മുതല്‍
August 31, 2026
ഒരു ഹെഡ്മാസ്റ്ററുടെ ഇടപെടല്‍, രക്ഷപ്പെട്ടത് ആയിരത്തോളം കുട്ടികള്‍
ഒരു ഹെഡ്മാസ്റ്ററുടെ ഇടപെടല്‍, രക്ഷപ്പെട്ടത് ആയിരത്തോളം കുട്ടികള്‍
August 31, 2026