ജിദ്ദ: ജിദ്ദയിലെ ദഹബാനില്‍ ഫോര്‍ക്‌ലിഫ്റ്റ് അപകടത്തില്‍ മലയാളി മരിച്ചു. ബവാദിയില്‍ താമസിക്കുന്ന പാലക്കാട് ഒറ്റപ്പാലം വരോട് സ്വദേശി പുളിക്കലകത്ത് ബഷീര്‍ (57) ആണ് മരിച്ചത്. ജിദ്ദ അബ്ഹൂര്‍ കിങ് അബ്ദുള്ള മെഡിക്കല്‍ കോംപ്ലക്‌സ് മോര്‍ച്ചറിയിലുള്ള മൃതദേഹം, നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിച്ച് മറവ് ചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
ഭാര്യ: നസീമ. മക്കള്‍: നവാസ് (ജിദ്ദ), നഫ്ല, നൗഫല്‍ (തായിഫ്). മരുമക്കള്‍: നിസാമുദ്ദീന്‍, തസ്നിം. സഹോദരങ്ങള്‍: ഹനീഫ (ഖത്തര്‍), ഷെരീഫ്, സുഹ്റ. തുടര്‍നടപടികള്‍ക്കായി ജിദ്ദ കെ.എം.സി.സി വെല്‍ഫെയര്‍ വിങ് പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.
Related News