l o a d i n g

ഗൾഫ്

സൗദിയില്‍ മെയ് 12 ഇനി മുതല്‍ ദേശീയ അവയവദാന ദിനം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 1, 2026

ജിദ്ദ: കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ അധ്യക്ഷതയില്‍ ജിദ്ദയില്‍ ചേര്‍ന്ന സൗദി മന്ത്രിസഭാ യോഗത്തില്‍ മെയ് 12 രാജ്യത്ത് ഇനി മുതല്‍ എല്ലാ വര്‍ഷവും ദേശീയ 'അവയവദാന ദിനമായി' ആചരിക്കാന്‍ തീരുമാനിച്ചു.
രാജ്യത്തെ സഹകരണ മേഖലയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിനായി പുതിയ 'സഹകരണ നിയമം'പ്രാബല്യത്തില്‍ വരുത്താന്‍ അംഗീകാരം നല്‍കി.
സൗദി അറേബ്യ, തുര്‍ക്കി, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ തമ്മിലുള്ള 'മക്ക സംയുക്ത പ്രതിരോധ കരാറിന്റെ' സ്ട്രാറ്റജിക് പൊളിറ്റിക്കല്‍ ഡിഫന്‍സ് കമ്മിറ്റി യോഗത്തിലെ തീരുമാനങ്ങളെ കൗണ്‍സില്‍ പ്രശംസിച്ചു. സൗദി ആസ്ഥാനമായി ജനറല്‍ സെക്രട്ടറിയേറ്റ് രൂപീകരിക്കുന്നതുള്‍പ്പെടെയുള്ള വികസന നടപടികള്‍ യോഗം വിലയിരുത്തി.
ഗ്രീസുമായി നയതന്ത്ര, പ്രത്യേക, സര്‍വീസ് പാസ്പോര്‍ട്ട് ഉടമകള്‍ക്ക് വിസ ഇളവ് നല്‍കുന്ന കരാറിന് അംഗീകാരം നല്‍കി. അര്‍ജന്റീനയുമായുള്ള ഇരട്ട നികുതി ഒഴിവാക്കല്‍, നികുതി വെട്ടിപ്പ് തടയല്‍ കരാറില്‍ ഒപ്പിടാന്‍ ധനമന്ത്രിക്ക് ചുമതല നല്‍കി. സിറിയന്‍ അറബ് റിപ്പബ്ലിക്കുമായി മുന്‍സിപ്പല്‍, ഭവന മേഖലകളില്‍ സഹകരണത്തിനുള്ള ധാരണാപത്രത്തിന് (ങീഡ) അംഗീകാരം നല്‍കി. ഭിന്നശേഷിക്കാരുടെ ക്ഷേമവും പരിചരണവുമായി ബന്ധപ്പെട്ട് ജിബൂട്ടി റിപ്പബ്ലിക്കുമായി ധാരണാപത്രം ഒപ്പിട്ടു.
ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുള്ള 21 'ഹെല്‍ത്തി സിറ്റികള്‍' ഉള്ള രാജ്യമായി സൗദി അറേബ്യ കൈവരിച്ച മേഖലയിലെ നേതൃപാടവത്തെ യോഗം അഭിനന്ദിച്ചു. സൗദിയുടെ 'നാഷണല്‍ അഫോറസ്റ്റേഷന്‍ പ്രോഗ്രാമിന്' (ഐക്യരാഷ്ട്രസഭയുടെ ആഗോള പുരസ്‌കാരം ലഭിച്ചതില്‍ കൗണ്‍സില്‍ സംതൃപ്തി രേഖപ്പെടുത്തി.
ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്‌മാനില്‍ നിന്ന് കിരീടാവകാശിക്ക് ലഭിച്ച സന്ദേശമടക്കം, വിവിധ സൗഹൃദ രാജ്യങ്ങളുമായി നടത്തിയ ചര്‍ച്ചകളെക്കുറിച്ച് യോഗം വിലയിരുത്തി.

Latest News

നെസ്റ്റോ-ഗൾഫ് മാധ്യമം വടംവലി മത്സരം: ആലപ്പുഴ ജില്ലാ പ്രവാസി സമാജം വനിതാ ടീമിന് ഒന്നാം സ്ഥാനം
നെസ്റ്റോ-ഗൾഫ് മാധ്യമം വടംവലി മത്സരം: ആലപ്പുഴ ജില്ലാ പ്രവാസി സമാജം വനിതാ ടീമിന് ഒന്നാം സ്ഥാനം
September 2, 2026
സ്റ്റെയ്ന്‍സിനെ ചുട്ടുകൊന്ന ദാരാ സിങ് മോചിതനാവുമോ? വിധി ഇന്ന്
സ്റ്റെയ്ന്‍സിനെ ചുട്ടുകൊന്ന ദാരാ സിങ് മോചിതനാവുമോ? വിധി ഇന്ന്
September 2, 2026
ഇറാനില്‍ വിവാഹവീട്ടില്‍  യു.എസ് മിസൈല്‍ ആക്രമണം
ഇറാനില്‍ വിവാഹവീട്ടില്‍ യു.എസ് മിസൈല്‍ ആക്രമണം
September 2, 2026
 ഇറാന്‍ വിപ്ലവ ഗാര്‍ഡുകള്‍ക്ക് നേരെ യുഎസ് വ്യോമാക്രമണം; ഇന്ധന ഉപയോഗം കുറയ്ക്കാന്‍ പൗരന്മാരോട് ഇറാന്‍
ഇറാന്‍ വിപ്ലവ ഗാര്‍ഡുകള്‍ക്ക് നേരെ യുഎസ് വ്യോമാക്രമണം; ഇന്ധന ഉപയോഗം കുറയ്ക്കാന്‍ പൗരന്മാരോട് ഇറാന്‍
September 1, 2026
ഇന്ത്യന്‍ ജനാധിപത്യ നിലവാരം ഏറ്റവും താഴെയെന്ന് രാജ്യാന്തര റിപ്പോര്‍ട്ട്
ഇന്ത്യന്‍ ജനാധിപത്യ നിലവാരം ഏറ്റവും താഴെയെന്ന് രാജ്യാന്തര റിപ്പോര്‍ട്ട്
September 1, 2026
അഖീല്‍ അല്‍-ഷൈബാനി സൗദി ടൂറിസം അതോറിറ്റി സി.ഇ.ഒ
അഖീല്‍ അല്‍-ഷൈബാനി സൗദി ടൂറിസം അതോറിറ്റി സി.ഇ.ഒ
September 1, 2026
നീറ്റ് സമരം: വിദ്യാര്‍ഥികള്‍ക്കെതിരായ കേസുകള്‍ കോടതി ഇടപെട്ട് റദ്ദാക്കി
നീറ്റ് സമരം: വിദ്യാര്‍ഥികള്‍ക്കെതിരായ കേസുകള്‍ കോടതി ഇടപെട്ട് റദ്ദാക്കി
September 1, 2026
സൗദിയില്‍ അഴിമതി വിരുദ്ധ റെയ്ഡ്: 108 ജീവനക്കാര്‍ കസ്റ്റഡിയില്‍, 352 പേര്‍ക്കെതിരെ അന്വേഷണം
സൗദിയില്‍ അഴിമതി വിരുദ്ധ റെയ്ഡ്: 108 ജീവനക്കാര്‍ കസ്റ്റഡിയില്‍, 352 പേര്‍ക്കെതിരെ അന്വേഷണം
September 1, 2026
സൗദി-ഒമാന്‍ നേതാക്കള്‍ ജിദ്ദയില്‍ കൂടിക്കാഴ്ച നടത്തി
സൗദി-ഒമാന്‍ നേതാക്കള്‍ ജിദ്ദയില്‍ കൂടിക്കാഴ്ച നടത്തി
September 1, 2026
സൗദിയില്‍ മെയ് 12 ഇനി മുതല്‍ ദേശീയ അവയവദാന ദിനം
സൗദിയില്‍ മെയ് 12 ഇനി മുതല്‍ ദേശീയ അവയവദാന ദിനം
September 1, 2026