ജിദ്ദ: സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍, ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖുമായി ജിദ്ദയില്‍ കൂടിക്കാഴ്ച നടത്തി.
ഇരു സഹോദര രാജ്യങ്ങളും തമ്മിലുള്ള ആത്മബന്ധവും സഹകരണ സാധ്യതകളും കൂടുതല്‍ ശക്തമാക്കുന്നതിനെക്കുറിച്ച് നേതാക്കള്‍ വിശദമായി ചര്‍ച്ച ചെയ്തു. മേഖലയിലെ സുരക്ഷയും സ്ഥിരതയും നിലനിര്‍ത്തുന്നതിനായുള്ള സംയുക്ത പരിശ്രമങ്ങളും നിലവിലെ ആഗോള-പ്രാദേശിക സാഹചര്യങ്ങളും യോഗത്തില്‍ വിഷയമായി.
യോഗത്തില്‍ സൗദി അറേബ്യയെ പ്രതിനിധീകരിച്ച് ഊര്‍ജ-വ്യവസായ വകുപ്പ് മന്ത്രി അമീര്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍, മക്ക ഉപഗവര്‍ണര്‍ അമീര്‍ സൗദ് ബിന്‍ മിശ്അല്‍, വിദേശകാര്യ മന്ത്രി അമീര്‍ ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍, വാണിജ്യ മന്ത്രി മാജിദ് അല്‍ ഖസബി, ടൂറിസം മന്ത്രി അഹമ്മദ് അല്‍ ഖതീബ്, ഗതാഗത മന്ത്രി സാലിഹ് അല്‍ ജാസര്‍, നിക്ഷേപ മന്ത്രി ഫഹദ് അല്‍ സെയ്ഫ്, ജനറല്‍ ഇന്റലിജന്‍സ് മേധാവി ഖാലിദ് അല്‍ ഹുമൈദാന്‍, ഒമാനിലെ സൗദി അംബാസഡര്‍ ഇബ്രാഹിം ബിന്‍ സാദ് എന്നിവര്‍ പങ്കെടുത്തു.
ഒമാന്‍ പക്ഷത്തുനിന്ന് പ്രതിരോധ കാര്യ ഉപപ്രധാനമന്ത്രി ശിഹാബ് ബിന്‍ താരിഖ് അല്‍ സൈദ്, ദിവാന്‍ റോയല്‍ കോര്‍ട്ട് മന്ത്രി ഖാലിദ് ബിന്‍ ഹി ലാല്‍ അല്‍ ബുസൈദി, റോയല്‍ ഓഫീസ് മന്ത്രി ലഫ്റ്റനന്റ് ജനറല്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ നുഅ്മാനി, ആഭ്യന്തര മന്ത്രി ഹമൂദ് ബിന്‍ ഫൈസല്‍ അല്‍ ബുസൈദി, വിദേശകാര്യ മന്ത്രി ബദര്‍ ബിന്‍ ഹമദ് അല്‍ ബുസൈദി, ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി മേധാവി അബ്ദുസ്സലാം ബിന്‍ മുഹമ്മദ്, വാര്‍ത്താവിനിമയ-ഗതാഗത മന്ത്രി സഈദ് ബിന്‍ ഹമൂദ് അല്‍ മആവലി, ഊര്‍ജ മന്ത്രി സാലിം ബിന്‍ നാസര്‍ അല്‍ ഔഫി, സൗദിയിലെ ഒമാന്‍ അംബാസഡര്‍ നജീബ് ബിന്‍ ഹി ലാല്‍ അല്‍ ബുസൈദി എന്നിവരും ചര്‍ച്ചയില്‍ ഭാഗമായി.
നേരത്തെ ജിദ്ദയിലെ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഒമാന്‍ സുല്‍ത്താനെ സൗദി കിരീടാവകാശി നേരിട്ടെത്തി സ്വീകരിച്ചു. റോയല്‍ പ്രോട്ടോകോളിന്റെ ഭാഗമായി ഉന്നതതല സംഘവും സ്വീകരണ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
Related News