റിയാദ്: ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ രണ്ട് ഫിലിപ്പീന്‍സ് സ്വദേശികളായ നാവികര്‍ കൊല്ലപ്പെട്ടതായി സൗദി അറേബ്യയുടെ ഔദ്യോഗിക ഷിപ്പിംഗ് കമ്പനിയായ 'ബഹ്റി' അറിയിച്ചു.
തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവമെന്ന് കമ്പനി വ്യക്തമാക്കി. ഹോര്‍മുസ് കടലിടുക്കിലൂടെ സര്‍വീസ് നടത്തുന്നതിനിടെ 'സിദര്‍' (SIDR) എന്ന എണ്ണക്കപ്പലിന് നേരെ സുരക്ഷാ ലംഘനവും ആക്രമണവും ഉണ്ടാകുകയായിരുന്നുവെന്ന് 'എക്‌സ്' (ത) പ്ലാറ്റ്ഫോമിലൂടെ പുറത്തുവിട്ട പ്രസ്താവനയില്‍ ബഹ്റി സ്ഥിരീകരിച്ചു. ആക്രമണത്തിലാണ് കപ്പലിലെ ജീവനക്കാരായ രണ്ട് ഫിലിപ്പീന്‍സ് സ്വദേശികള്‍ കൊല്ലപ്പെട്ടത്.
Related News