l o a d i n g

ഗൾഫ്

സൗദിയിലെ മുന്‍ ഇന്ത്യന്‍ സി.ജി അക്ബറുദ്ദീന് പുതിയ ചുമതല

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 3, 2026

ജിദ്ദ: രണ്ടു തവണ സൗദി അറേബ്യയില്‍ ഇന്ത്യയുടെ കോണ്‍സല്‍ ജനറലായിരുന്ന സെയ്ദ് അക്ബറുദ്ദീന് പുതിയ നയതന്ത്ര ചുമതല. ഹൈദരാബാദ് സ്വദേശിയായ സയ്യിദ് അക്ബറുദ്ദീനെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ സെന്‍ട്രല്‍ ബോര്‍ഡില്‍ പാര്‍ട്ട് ടൈം, നോണ്‍ഓഫിഷ്യല്‍ ഡയറക്ടറായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. നാല് വര്‍ഷത്തേക്കാണ് നിയമനം. കേന്ദ്ര മന്ത്രിസഭയുടെ നിയമന സമിതിയാണ് അംഗീകാരം നല്‍കിയത്.
1985 ബാച്ച് ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് (ഐ.എഫ്.എസ്) ഉദ്യോഗസ്ഥനായ അക്ബറുദ്ദീന്‍ മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട നയതന്ത്ര സേവന പരിചയമുള്ള വ്യക്തിയാണ്. 1988 മുതല്‍ 1992 വരെയും 2000 മുതല്‍ 2004 വരെയും അദ്ദേഹം സൗദി അറേബ്യയിലെ ഇന്ത്യന്‍ നയതന്ത്രപ്രതിനിധിയായിപരുന്നു. 2016 മുതല്‍ 2020 വരെ ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി പ്രവര്‍ത്തിച്ചു. അതിന് മുമ്പ് വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവായും സേവനമനുഷ്ഠിച്ചിരുന്നു.
'രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട പൊതുസ്ഥാപനങ്ങളിലൊന്നായ ആര്‍ബിഐയുടെ സെന്‍ട്രല്‍ ബോര്‍ഡില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചത് വലിയ ബഹുമതിയാണ്. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്കും ജനങ്ങള്‍ക്കും വേണ്ടി ബോര്‍ഡിന്റെ ചര്‍ച്ചകളില്‍ വിനയത്തോടെയും ആത്മാര്‍ഥതയോടെയും സംഭാവന നല്‍കാന്‍ ശ്രമിക്കും,' -അക്ബറുദ്ദീന്‍ പ്രതികരിച്ചു.
ആര്‍ബിഐയുടെ പ്രവര്‍ത്തനങ്ങള്‍ക്കും നയപരമായ തീരുമാനങ്ങള്‍ക്കും മേല്‍നോട്ടം വഹിക്കുന്നതാണ് സെന്‍ട്രല്‍ ബോര്‍ഡ്. ധനനയം, ബാങ്കിങ്, സാമ്പത്തിക സ്ഥിരത തുടങ്ങിയ വിഷയങ്ങളില്‍ ബോര്‍ഡ് നിര്‍ണായക പങ്ക് വഹിക്കുന്നു.
അക്ബറുദ്ദീനൊപ്പം ധനമന്ത്രാലയത്തിലെ മുന്‍ സ്‌പെഷ്യല്‍ സെക്രട്ടറി ആനി ജോര്‍ജ് മാത്യു, ബോസ്റ്റണ്‍ കണ്‍സള്‍ട്ടിങ് ഗ്രൂപ്പ് (ആഇഏ) ഇന്ത്യ ചെയര്‍മാന്‍ ജന്മേജയ കുമാര്‍ സിന്‍ഹ എന്നിവരെയും സെന്‍ട്രല്‍ ബോര്‍ഡില്‍ നോണ്‍ഓഫിഷ്യല്‍ ഡയറക്ടര്‍മാരായി നിയമിച്ചിട്ടുണ്ട്.
സെയ്ദ് അക്ബറുദ്ദീന്‍ 2021 മുതല്‍ ഗീതം സര്‍വകലാശാലയിലെ കൗടില്യ സ്‌കൂള്‍ ഓഫ് പബ്ലിക് പോളിസിയുടെ ഡീനായി പ്രവര്‍ത്തിച്ചുവരികയാണ്. അന്താരാഷ്ട്ര നയതന്ത്രം, പൊതുഭരണം, ആഗോള സാമ്പത്തിക, ഭൗമരാഷ്ട്രീയ വിഷയങ്ങളിലെ അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് ആര്‍ബിഐയുടെ നയചര്‍ച്ചകള്‍ക്ക് കൂടുതല്‍ കരുത്തേകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Latest News

കാസർകോട് സ്വദേശിനിയായ നഴ്സ് റിയാദിൽ നിര്യതയായി
കാസർകോട് സ്വദേശിനിയായ നഴ്സ് റിയാദിൽ നിര്യതയായി
September 4, 2026
മഹാരാഷ്ട്ര എസ്.ഐ.ആര്‍: ന്യൂനപക്ഷ മേഖലകളില്‍ കൊടും വെട്ട്
മഹാരാഷ്ട്ര എസ്.ഐ.ആര്‍: ന്യൂനപക്ഷ മേഖലകളില്‍ കൊടും വെട്ട്
September 4, 2026
യു.എസ് - ഇറാന്‍ സംഘര്‍ഷം: ഗള്‍ഫില്‍ വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടു, കപ്പല്‍ ഗതാഗതത്തിനും ഭീഷണി,, ഇന്ധന വില കൂടി
യു.എസ് - ഇറാന്‍ സംഘര്‍ഷം: ഗള്‍ഫില്‍ വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടു, കപ്പല്‍ ഗതാഗതത്തിനും ഭീഷണി,, ഇന്ധന വില കൂടി
September 3, 2026
നമുക്ക് രണ്ടാള്‍ക്കും ഡിഗ്രി  സര്‍ടിഫിക്കറ്റ് കാണിച്ചാലോ? വെല്ലുവിളിച്ച് പാറ്റപ്പാര്‍ട്ടി
നമുക്ക് രണ്ടാള്‍ക്കും ഡിഗ്രി സര്‍ടിഫിക്കറ്റ് കാണിച്ചാലോ? വെല്ലുവിളിച്ച് പാറ്റപ്പാര്‍ട്ടി
September 3, 2026
സൗദിയിലെ മുന്‍ ഇന്ത്യന്‍ സി.ജി അക്ബറുദ്ദീന് പുതിയ ചുമതല
സൗദിയിലെ മുന്‍ ഇന്ത്യന്‍ സി.ജി അക്ബറുദ്ദീന് പുതിയ ചുമതല
September 3, 2026
 കുടുംബ തര്‍ക്കം: യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ് ഗുരുതര പരിക്ക്:  മലയാളി ദമ്പതികള്‍ അറസ്റ്റില്‍
കുടുംബ തര്‍ക്കം: യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ് ഗുരുതര പരിക്ക്: മലയാളി ദമ്പതികള്‍ അറസ്റ്റില്‍
September 3, 2026
പൊതുസ്ഥലങ്ങളെല്ലാം പൂര്‍ണമായും ഭിന്നശേഷി സൗഹൃദമാക്കും: മന്ത്രി വി ഇ അബ്ദുള്‍ ഗഫൂര്‍
പൊതുസ്ഥലങ്ങളെല്ലാം പൂര്‍ണമായും ഭിന്നശേഷി സൗഹൃദമാക്കും: മന്ത്രി വി ഇ അബ്ദുള്‍ ഗഫൂര്‍
September 3, 2026
 ബിഹാറി സ്വദേശി ഹൃദയാഘാതം മൂലം സൗദിയിലെ ബിഷയില്‍ നിര്യാതനായി
ബിഹാറി സ്വദേശി ഹൃദയാഘാതം മൂലം സൗദിയിലെ ബിഷയില്‍ നിര്യാതനായി
September 3, 2026
വൈവിധ്യമാര്‍ന്ന കലാ-സാംസ്‌കാരിക പരിപാടികളുമായി ടി.പി.എ. ഓണാഘോഷം പ്രൗഢഗംഭീരമായി
വൈവിധ്യമാര്‍ന്ന കലാ-സാംസ്‌കാരിക പരിപാടികളുമായി ടി.പി.എ. ഓണാഘോഷം പ്രൗഢഗംഭീരമായി
September 3, 2026
ഡെലിവറി ഹീറോയെ ഏറ്റെടുക്കാന്‍ ഊബര്‍: 14.8 ശതകോടി ഡോളറിന്റെ ഇടപാടിന് ശുപാര്‍ശ; ഇടപാട് പൂര്‍ത്തിയാകുന്നതോടെ 'ഹംഗര്‍‌സ്റ്റേഷനും' 'തലബാത്തും' ഊബറിനു കീഴിലാവും
ഡെലിവറി ഹീറോയെ ഏറ്റെടുക്കാന്‍ ഊബര്‍: 14.8 ശതകോടി ഡോളറിന്റെ ഇടപാടിന് ശുപാര്‍ശ; ഇടപാട് പൂര്‍ത്തിയാകുന്നതോടെ 'ഹംഗര്‍‌സ്റ്റേഷനും' 'തലബാത്തും' ഊബറിനു കീഴിലാവും
September 3, 2026