l o a d i n g

കായികം

മുന്‍ ഇസ്രായില്‍ സൈനികനെ ഉള്‍പെടുത്തി പരസ്യം, അഡിഡാസ് വിവാദത്തില്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 7, 2026

ബെര്‍ലിന്‍: കായികോപകരണ നിര്‍മാതാക്കളായ അഡിഡാസിന്റെ പുതിയ പരസ്യപ്രചാരണത്തിനെതിരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധവും ബഹിഷ്‌കരണ ആഹ്വാനവും ശക്തമാകുന്നു. അംഗപരിമിതിയുള്ളവര്‍ക്കായി കമ്പനി നല്‍കുന്ന സിംഗിള്‍ഷൂ സര്‍വീസിനായി തയാറാക്കിയ പരസ്യത്തില്‍ മുന്‍ ഇസ്രയേല്‍ സൈനികനായ ഷലേവ് ബിറ്റോണിനെ ഉള്‍പ്പെടുത്തിയതാണ് വിവാദത്തിന് കാരണം.
2021ലെ ഗാസയ്‌ക്കെതിരായ ഇസ്രയേല്‍ സൈനിക നടപടിക്കിടെ പരിക്കേറ്റ് ഒരു കാല്‍ നഷ്ടപ്പെട്ട ബിറ്റോണ്‍, അഡിഡാസ് സ്‌റ്റോറില്‍ ഷൂ പരീക്ഷിക്കുന്നതും പിന്നീട് ഓടുന്നതുമാണ് പരസ്യത്തിലുള്ളത്. എന്നാല്‍, ഇത് ഇസ്രായിലിന്റെ കടന്നാക്രമണത്തില്‍ കൈകാലുകള്‍ നഷ്ടപ്പെട്ട ഗാസയിലെ ആയിരക്കണക്കിന് അംഗപരിമിതരോടുള്ള അവഹേളനമാണെന്ന് ഫലസ്തീന്‍ അനുകൂല സംഘടനകള്‍ ആരോപിച്ചു.
ഒരു ഇസ്രയേല്‍ സൈനികനെ ഇത്തരം പ്രചാരണത്തിന്റെ മുഖമാക്കിയത് ഇസ്രയേല്‍ നടത്തിയ സൈനിക നടപടികളെ സാധാരണവത്കരിക്കുന്നതാണെന്ന് ഫലസ്തീന്‍ അക്കാദമിക് ആന്‍ഡ് കള്‍ച്ചറല്‍ ബഹിഷ്‌കരണ ക്യാമ്പെയ്ന്‍ പ്രതിനിധി സ്‌റ്റെഫാനി വെസ്റ്റ്ബ്രൂക്ക്‌വിമര്‍ശിച്ചു. ഇസ്രയേലിന്റെ ആക്രമണങ്ങളില്‍ സര്‍വതും നഷ്ടപ്പെട്ട ആയിരക്കണക്കിന് ഫലസ്തീനികളുടെ വേദനയെ ഈ പരസ്യം അവഗണിക്കുന്നുവെന്നും അവര്‍ പറഞ്ഞു.
2023 ഒക്ടോബറിന് ശേഷം ഇസ്രായില്‍ ആക്രമണത്തില്‍ ഗാസയില്‍ 5,000ത്തിലധികം പേര്‍ക്ക് ഗുരുതരമായ രീതിയില്‍ ശാരീരിക ഭാഗങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പറയുന്നു. ഇവരില്‍ വലിയൊരു വിഭാഗം കുട്ടികളാണ്. അന്താരാഷ്ട്ര റെസ്‌ക്യൂ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, ലോകത്ത് ഏറ്റവും കൂടുതല്‍ ബാല അംഗപരിമിതരുള്ള പ്രദേശമായി ഗാസ മാറിയിട്ടുണ്ട്.
മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അഭിപ്രായത്തില്‍, ഇസ്രയേല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കാരണം ഗാസയിലേക്ക് കൃത്രിമ അവയവങ്ങളും ചികിത്സാ ഉപകരണങ്ങളും എത്തിക്കുന്നതും ദുഷ്‌കരമായിരിക്കുകയാണ്. അതിനാല്‍ അംഗവൈകല്യമുള്ള ഫലസ്തീനികള്‍ക്ക് പുനരധിവാസം പോലും ലഭിക്കാത്ത സാഹചര്യത്തിലാണ് അഡിഡാസിന്റെ പുതിയ പരസ്യം പുറത്തിറങ്ങിയത്.

സ്പാനിഷ് നടന്‍ ഹാവിയര്‍ ബാര്‍ഡം, ഫലസ്തീന്‍ വംശജയായ എഴുത്തുകാരി സൂസന്‍ അബുല്‍ഹവ, പാകിസ്ഥാന്‍ എഴുത്തുകാരി ഫാത്തിമ ഭൂട്ടോ എന്നിവരടക്കം നിരവധി പ്രമുഖര്‍ സമൂഹമാധ്യമങ്ങളിലൂടെ അഡിഡാസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തു.
വിവാദത്തോട് അഡിഡാസ് ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ ബൊയ്‌കോ്ട്ട് അഡിഡാസ് ഹാഷ്ടാഗ് വ്യാപകമായി പ്രചരിക്കുകയാണ്. പരസ്യം പിന്‍വലിക്കണമെന്ന വിവിധ മനുഷ്യാവകാശ സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Latest News

മുന്‍ എംഎല്‍എ കെ.അച്യുതന്‍ അന്തരിച്ചു
മുന്‍ എംഎല്‍എ കെ.അച്യുതന്‍ അന്തരിച്ചു
September 7, 2026
ലണ്ടനില്‍ സൗദി പൗരനെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവം: അക്രമിക്കെതിരെ വധശ്രമത്തിന് കേസെടുത്തു
ലണ്ടനില്‍ സൗദി പൗരനെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവം: അക്രമിക്കെതിരെ വധശ്രമത്തിന് കേസെടുത്തു
September 7, 2026
എക്സ്പോ 2030 റിയാദ്: ഒമാന്‍ പങ്കാളിത്ത കരാറില്‍ ഒപ്പുവെച്ചു
എക്സ്പോ 2030 റിയാദ്: ഒമാന്‍ പങ്കാളിത്ത കരാറില്‍ ഒപ്പുവെച്ചു
September 7, 2026
സുരക്ഷയും ചരിത്രവും സംവാദം 2026: സൗദി ആഭ്യന്തര മന്ത്രി ഉദ്ഘാടനം ചെയ്തു
സുരക്ഷയും ചരിത്രവും സംവാദം 2026: സൗദി ആഭ്യന്തര മന്ത്രി ഉദ്ഘാടനം ചെയ്തു
September 7, 2026
മുന്‍ ഇസ്രായില്‍ സൈനികനെ ഉള്‍പെടുത്തി പരസ്യം, അഡിഡാസ് വിവാദത്തില്‍
മുന്‍ ഇസ്രായില്‍ സൈനികനെ ഉള്‍പെടുത്തി പരസ്യം, അഡിഡാസ് വിവാദത്തില്‍
September 7, 2026
കയ്പമംഗലം വാഹന ദുരന്തം: കുട്ടികള്‍ മദ്യലഹരിയിലെന്ന് സംശയം
കയ്പമംഗലം വാഹന ദുരന്തം: കുട്ടികള്‍ മദ്യലഹരിയിലെന്ന് സംശയം
September 7, 2026
ഹിന്ദുരാഷ്ട്രം മതത്തിന്റെ  അടിസ്ഥാനത്തിലല്ലെന്ന് ആര്‍.എസ്.എസ്
ഹിന്ദുരാഷ്ട്രം മതത്തിന്റെ അടിസ്ഥാനത്തിലല്ലെന്ന് ആര്‍.എസ്.എസ്
September 7, 2026
കോഴിക്കോട് സ്വദേശിനി ജിദ്ദയിൽ നിര്യാതയായി
കോഴിക്കോട് സ്വദേശിനി ജിദ്ദയിൽ നിര്യാതയായി
September 7, 2026
ഇറാനിലെ മീനാബിലെ വിദ്യാലയം യുദ്ധസ്മാരകമാകുന്നു; കൊല്ലപ്പെട്ട വിദ്യാര്‍ഥികള്‍ക്കായി മ്യൂസിയം ഒരുക്കും
ഇറാനിലെ മീനാബിലെ വിദ്യാലയം യുദ്ധസ്മാരകമാകുന്നു; കൊല്ലപ്പെട്ട വിദ്യാര്‍ഥികള്‍ക്കായി മ്യൂസിയം ഒരുക്കും
September 6, 2026
മുഖ്യമന്ത്രിയുടെ കൈയിൽ 20 വകുപ്പുകൾ, മണിപ്പൂരിൽ ഭരണം അനിശ്ചിതത്വത്തിൽ
മുഖ്യമന്ത്രിയുടെ കൈയിൽ 20 വകുപ്പുകൾ, മണിപ്പൂരിൽ ഭരണം അനിശ്ചിതത്വത്തിൽ
September 6, 2026