ന്യൂഡല്‍ഹി: നാല് സംസ്ഥാനങ്ങളിലായി അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും ഒരു ലോക്‌സഭാ മണ്ഡലത്തിലും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒക്ടോബര്‍ ആറിന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും അസമിലെ നാഗാവ് ലോക്‌സഭാ മണ്ഡലത്തിലേക്കുമാണ് ഉപതെരഞ്ഞെടുപ്പ് അരങ്ങേറുക. വോട്ടെണ്ണല്‍ ഒക്ടോബര്‍ 9ന് നടക്കും. തിരഞ്ഞെടുപ്പ് നടപടികള്‍ ഒക്ടോബര്‍ 11നകം പൂര്‍ത്തിയാക്കാനാണ് കമ്മീഷന്റെ തീരുമാനം.
പശ്ചിമ ബംഗാളില്‍ നന്ദിഗ്രാം, റെജിനഗര്‍ നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക. മുഖ്യമന്ത്രി സുവേന്ദു അധികാരി ഭബാനിപുര്‍ മണ്ഡലം നിലനിര്‍ത്താന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് നന്ദിഗ്രാം സീറ്റ് ഒഴിഞ്ഞതോടെയാണ് അവിടെ തിരഞ്ഞെടുപ്പ് അനിവാര്യമായത്. റെജിനഗര്‍ മണ്ഡലം മുന്‍ എംഎല്‍എ ഹുമയൂണ്‍ കബീറിന്റെ രാജിയെ തുടര്‍ന്നാണ് ഒഴിവായത്.
തമിഴ്‌നാട്ടില്‍ മധുരാന്തകം (എസ്.സി), ധാരാപുരം (എസ്.സി) മണ്ഡലങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പ്. എഐഎഡിഎംകെ ടിക്കറ്റില്‍ വിജയിച്ചിരുന്ന എംഎല്‍എമാര്‍ രാജിവച്ച് തമിഴക വെട്രി കഴകം (ടി.വി.കെ) പാര്‍ട്ടിയില്‍ ചേര്‍ന്നതിനെ തുടര്‍ന്നാണ് ഈ മണ്ഡലങ്ങള്‍ ഒഴിവായത്. പുതുച്ചേരിയിലെ തട്ടാഞ്ചാവടി മണ്ഡലം മുഖ്യമന്ത്രി എന്‍. രംഗസ്വാമി രണ്ട് മണ്ഡലങ്ങളില്‍ വിജയിച്ചതിനെ തുടര്‍ന്ന് രാജിവെച്ചതോടെയാണ് ഒഴിവായത്.
അസമിലെ നാഗാവ് ലോക്‌സഭാ മണ്ഡലത്തിലും ഉപതിരഞ്ഞെടുപ്പ് നടക്കും. കോണ്‍ഗ്രസ് നേതാവായിരുന്ന പ്രദ്യുത് ബോര്‍ഡലോയ് എംപി സ്ഥാനം രാജിവച്ച് പിന്നീട് ബിജെപിയില്‍ ചേര്‍ന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ലോക്‌സഭാ സീറ്റ് ഒഴിവായത്.
സെപ്റ്റംബര്‍ 9ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 16 ആണ്. 17ന് സൂക്ഷ്മപരിശോധനയും 19ന് പത്രിക പിന്‍വലിക്കാനുള്ള അവസാന അവസരവും ഉണ്ടായിരിക്കും.
Related News