l o a d i n g

ഇന്ത്യ

മുറാദാബാദ് മസ്ജിദിനും നോട്ടീസ്, യു.പിയില്‍ ആശങ്ക വര്‍ധിക്കുന്നു

Thumbnail
Publisher By     Staff Reporter
September 10, 2026

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ മുസ്ലിം സമൂഹവുമായി ബന്ധപ്പെട്ട മതസാമൂഹിക സ്ഥാപനങ്ങള്‍ക്കെതിരെ ഭരണകൂട നടപടികള്‍ ശക്തമാകുന്നതായി പ്രതിപക്ഷ പാര്‍ട്ടികളും മുസ്ലിം സംഘടനകളും ആരോപിക്കുന്നു. സഹാറന്‍പൂരിലെ നൂറുവര്‍ഷത്തിലേറെ പഴക്കമുള്ള പള്ളി പൊളിച്ചുനീക്കിയതിന് പിന്നാലെ മുറാദാബാദിലെ മുസ്തഫ മസ്ജിദിന് അനധികൃത നിര്‍മാണമെന്നാരോപിച്ച് നോട്ടീസ് നല്‍കി. 2027ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ധ്രുവീകരണ രാഷ്ട്രീയം ലക്ഷ്യമിട്ടാണ് ഇത്തരം നടപടികളെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. എന്നാല്‍ നിയമലംഘനങ്ങള്‍ക്കെതിരായ സാധാരണ നടപടികളാണിതെന്നാണ് യു.പി ഭരണകൂടത്തിന്റെ വിശദീകരണം.
സഹാറന്‍പൂര്‍ കലക്ടറേറ്റ് സമുച്ചയത്തിനുള്ളില്‍ നൂറ്റമ്പതിലേറെ വര്‍ഷമായി നിലനില്‍ക്കുന്ന പള്ളി നിയമപരമായ അപ്പീല്‍ പോലും നല്‍കാനുള്ള സാവകാശം നല്‍കാതെ പൊളിച്ചു നീക്കിയത് ഈ മാസം അഞ്ചിനായിരുന്നു. സര്‍ക്കാര്‍ ഭൂമിയിലെ അനധികൃത നിര്‍മാണമാണെന്നായിരുന്നു അധികൃതരുടെ വിശദീകരണം. എന്നാല്‍ മതപൈതൃകം നോക്കാതെയും സ്വാഭാവിക നിയമപരിരക്ഷക്കുള്ള സാവകാശം നല്‍കാതെയുമാണ് നടപടി സ്വീകരിച്ചതെന്ന് മുസ്ലിം സംഘടനകളും പ്രതിപക്ഷവും വിമര്‍ശിച്ചു.
ഇതിന് പിന്നാലെയാണ് മുറാദാബാദിലെ മുസ്തഫ മസ്ജിദ് മാനേജ്‌മെന്റിന് മുറാദാബാദ് വികസന അതോറിറ്റി നോ്ട്ടീസ് ലഭിച്ചിരിക്കുന്നത്. പള്ളിയുടെ നിര്‍മാണപദ്ധതിക്ക് ഔദ്യോഗിക അനുമതിയില്ലെന്നും അതിനാല്‍ നിര്‍മാണം നിയമവിരുദ്ധമാണെന്നും നോട്ടീസില്‍ പറയുന്നു. ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കുകയോ വിശദീകരണം നല്‍കുകയോ ചെയ്യണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ മുസ്ലിം സമൂഹവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ രാഷ്ട്രീയവല്‍ക്കരിക്കപ്പെടുകയാണെന്ന്
സമാജ്‌വാദി പാര്‍ട്ടി, കോണ്‍ഗ്രസ് തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു. സമൂഹത്തില്‍ ഭിന്നത വളര്‍ത്താനുള്ള ശ്രമമാണിതെന്നും അവര്‍ പറഞ്ഞു.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഉത്തര്‍പ്രദേശില്‍ അനധികൃത നിര്‍മാണങ്ങളെന്നാരോപിച്ച് മുസലിം സ്ഥാപനങ്ങള്‍ക്കെതിരെ വ്യാപക നടപടികള്‍ നടന്നിട്ടുണ്ട്. പ്രയാഗ്‌രാജ്, കാന്‍പൂര്‍, ലഖ്‌നൗ, അലിഗഡ്, ബഹ്‌റൈച്ച് തുടങ്ങി വിവിധ ജില്ലകളില്‍ കലാപങ്ങള്‍ക്കുശേഷമോ ഭൂമിതര്‍ക്കങ്ങളുമായി ബന്ധപ്പെട്ടോ നിരവധി വീടുകളും കടകളും മതസ്ഥാപനങ്ങളും പൊളിച്ചുനീക്കിയിരുന്നു. ഇത്തരം പൊളിച്ചുനീക്കലുകളില്‍ പലതും കോടതികളില്‍ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. ചില കേസുകളില്‍ നിയമനടപടികള്‍ പാലിക്കാതെ കെട്ടിടങ്ങള്‍ പൊളിച്ചതായി സുപ്രീംകോടതിയും ഹൈക്കോടതികളും നിരീക്ഷിച്ചിട്ടുണ്ട്. നിയമം നടപ്പാക്കുന്നതും മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതും ഒരുപോലെ പ്രധാനമാണെന്നാണ് നിയമവിദഗ്ധരുടെ അഭിപ്രായം. ഓരോ കേസിലും ഭൂമിയുടെ ഉടമസ്ഥാവകാശം, നിര്‍മാണാനുമതി, നിയമനടപടികളുടെ പാലനം എന്നിവ സുതാര്യമായി പരിശോധിക്കപ്പെടേണ്ടതുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

Latest News

എസ്.ഐ.ആറില്‍ കുടുങ്ങി  ഇന്‍ഫോസിസ് സ്ഥാപകനും
എസ്.ഐ.ആറില്‍ കുടുങ്ങി ഇന്‍ഫോസിസ് സ്ഥാപകനും
September 10, 2026
വിനിസിയൂസ്, റഫീഞ്ഞ ടീമില്‍, മുന്‍നിര ബ്രസീല്‍ ടീം  ഇന്ത്യയിലെത്തും
വിനിസിയൂസ്, റഫീഞ്ഞ ടീമില്‍, മുന്‍നിര ബ്രസീല്‍ ടീം ഇന്ത്യയിലെത്തും
September 10, 2026
വ്യതിചലിച്ച കക്ഷികള്‍; മജ്ലിസുല്‍ ഇല്‍മ് നാളെ
വ്യതിചലിച്ച കക്ഷികള്‍; മജ്ലിസുല്‍ ഇല്‍മ് നാളെ
September 10, 2026
ചുവപ്പഴകില്‍ മധുരപ്പൂരം; അല്‍-മിഥ്‌നബിലെ താരമായി 'റെഡ് സുക്കരി' ഈന്തപ്പഴങ്ങള്‍
ചുവപ്പഴകില്‍ മധുരപ്പൂരം; അല്‍-മിഥ്‌നബിലെ താരമായി 'റെഡ് സുക്കരി' ഈന്തപ്പഴങ്ങള്‍
September 10, 2026
പിണറായിക്കെതിരെ കേസെടുത്തേക്കും, കാത്തിരിക്കുന്നത് നിയമോപദേശം
പിണറായിക്കെതിരെ കേസെടുത്തേക്കും, കാത്തിരിക്കുന്നത് നിയമോപദേശം
September 10, 2026
മുറാദാബാദ് മസ്ജിദിനും നോട്ടീസ്, യു.പിയില്‍ ആശങ്ക വര്‍ധിക്കുന്നു
മുറാദാബാദ് മസ്ജിദിനും നോട്ടീസ്, യു.പിയില്‍ ആശങ്ക വര്‍ധിക്കുന്നു
September 10, 2026
 നോര്‍ക്ക കെയര്‍ പ്ലസ് രണ്ടാം ഘട്ട എന്റോള്‍മെന്റ്: അക്ഷയ കേന്ദ്രങ്ങള്‍ക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു
നോര്‍ക്ക കെയര്‍ പ്ലസ് രണ്ടാം ഘട്ട എന്റോള്‍മെന്റ്: അക്ഷയ കേന്ദ്രങ്ങള്‍ക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു
September 9, 2026
മൂന്നര പതിറ്റാണ്ടിന്റെ പ്രവാസം അവസാനിപ്പിച്ച് സലീം സഡാഫ്‌കോ നാട്ടിലേക്ക്
മൂന്നര പതിറ്റാണ്ടിന്റെ പ്രവാസം അവസാനിപ്പിച്ച് സലീം സഡാഫ്‌കോ നാട്ടിലേക്ക്
September 9, 2026
 എടയാറില്‍ സിനിമ ചിത്രീകരണത്തിനിടെ വൈദ്യുതാഘാതമേറ്റ് യുവ ടെക്‌നീഷ്യന്‍ മരിച്ചു
എടയാറില്‍ സിനിമ ചിത്രീകരണത്തിനിടെ വൈദ്യുതാഘാതമേറ്റ് യുവ ടെക്‌നീഷ്യന്‍ മരിച്ചു
September 9, 2026
കെഎംസിസി ജിദ്ദ കണ്ണൂര്‍ - അഴീക്കോട് മണ്ഡലം കമ്മിറ്റിക്ക് പുതിയ നേതൃത്വം
കെഎംസിസി ജിദ്ദ കണ്ണൂര്‍ - അഴീക്കോട് മണ്ഡലം കമ്മിറ്റിക്ക് പുതിയ നേതൃത്വം
September 9, 2026