l o a d i n g

കേരള

എടയാറില്‍ സിനിമ ചിത്രീകരണത്തിനിടെ വൈദ്യുതാഘാതമേറ്റ് യുവ ടെക്‌നീഷ്യന്‍ മരിച്ചു

Thumbnail
Publisher By     Staff Reporter
September 9, 2026

കൊച്ചി: നടന്‍ നിവിന്‍ പോളി നായകനായെത്തുന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ ദാരുണമായ അപകടത്തില്‍ ഒപ്പമുണ്ടായിരുന്ന ലൈറ്റ് ടെക്‌നീഷ്യന് ജീവന്‍ നഷ്ടമായി. തൃശൂര്‍ കാഞ്ഞാണി സ്വദേശി വിഷ്ണു (32) ആണ് എടയാറിലെ ഷൂട്ടിങ് സെറ്റില്‍ വെച്ച് മരിച്ചത്.

നാഷിദ് ഫാമി സംവിധാനം ചെയ്യുന്ന പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തിന്റെ ഷൂട്ടിങ് ബുധനാഴ്ചയാണ് എടയാറില്‍ ആരംഭിച്ചത്. ചിത്രീകരണത്തിന്റെ ആദ്യദിനം ലൈറ്റ് ക്രമീകരണങ്ങള്‍ നടത്തുന്നതിനിടെയായിരുന്നു ദുരന്തം. ചിത്രീകരണത്തിനായി ഉയര്‍ന്ന സ്ഥലത്തുനിന്ന് വൈദ്യുത ലൈറ്റുകള്‍ ക്രമീകരിക്കുന്നതിനിടയിലാണ് വിഷ്ണുവിന് ശക്തമായി ഷോക്കേറ്റത്. അപകടം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ സെറ്റിലുണ്ടായിരുന്നവര്‍ മെയിന്‍ സ്വിച്ച് ഓഫ് ചെയ്തു. തുടര്‍ന്ന് നിയന്ത്രണം വിട്ട വിഷ്ണു താഴേക്ക് വീഴുകയായിരുന്നു.

തീവ്രമായ വൈദ്യുതാഘാതമേറ്റ വിഷ്ണുവിനെ ഉടന്‍ തന്നെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് നടന്‍ നിവിന്‍ പോളി ഉള്‍പ്പെടെയുള്ള സിനിമാ പ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തി. സംഭവത്തില്‍ പൊലീസ് തുടര്‍നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

Latest News

എസ്.ഐ.ആറില്‍ കുടുങ്ങി  ഇന്‍ഫോസിസ് സ്ഥാപകനും
എസ്.ഐ.ആറില്‍ കുടുങ്ങി ഇന്‍ഫോസിസ് സ്ഥാപകനും
September 10, 2026
വിനിസിയൂസ്, റഫീഞ്ഞ ടീമില്‍, മുന്‍നിര ബ്രസീല്‍ ടീം  ഇന്ത്യയിലെത്തും
വിനിസിയൂസ്, റഫീഞ്ഞ ടീമില്‍, മുന്‍നിര ബ്രസീല്‍ ടീം ഇന്ത്യയിലെത്തും
September 10, 2026
വ്യതിചലിച്ച കക്ഷികള്‍; മജ്ലിസുല്‍ ഇല്‍മ് നാളെ
വ്യതിചലിച്ച കക്ഷികള്‍; മജ്ലിസുല്‍ ഇല്‍മ് നാളെ
September 10, 2026
ചുവപ്പഴകില്‍ മധുരപ്പൂരം; അല്‍-മിഥ്‌നബിലെ താരമായി 'റെഡ് സുക്കരി' ഈന്തപ്പഴങ്ങള്‍
ചുവപ്പഴകില്‍ മധുരപ്പൂരം; അല്‍-മിഥ്‌നബിലെ താരമായി 'റെഡ് സുക്കരി' ഈന്തപ്പഴങ്ങള്‍
September 10, 2026
പിണറായിക്കെതിരെ കേസെടുത്തേക്കും, കാത്തിരിക്കുന്നത് നിയമോപദേശം
പിണറായിക്കെതിരെ കേസെടുത്തേക്കും, കാത്തിരിക്കുന്നത് നിയമോപദേശം
September 10, 2026
മുറാദാബാദ് മസ്ജിദിനും നോട്ടീസ്, യു.പിയില്‍ ആശങ്ക വര്‍ധിക്കുന്നു
മുറാദാബാദ് മസ്ജിദിനും നോട്ടീസ്, യു.പിയില്‍ ആശങ്ക വര്‍ധിക്കുന്നു
September 10, 2026
 നോര്‍ക്ക കെയര്‍ പ്ലസ് രണ്ടാം ഘട്ട എന്റോള്‍മെന്റ്: അക്ഷയ കേന്ദ്രങ്ങള്‍ക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു
നോര്‍ക്ക കെയര്‍ പ്ലസ് രണ്ടാം ഘട്ട എന്റോള്‍മെന്റ്: അക്ഷയ കേന്ദ്രങ്ങള്‍ക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു
September 9, 2026
മൂന്നര പതിറ്റാണ്ടിന്റെ പ്രവാസം അവസാനിപ്പിച്ച് സലീം സഡാഫ്‌കോ നാട്ടിലേക്ക്
മൂന്നര പതിറ്റാണ്ടിന്റെ പ്രവാസം അവസാനിപ്പിച്ച് സലീം സഡാഫ്‌കോ നാട്ടിലേക്ക്
September 9, 2026
 എടയാറില്‍ സിനിമ ചിത്രീകരണത്തിനിടെ വൈദ്യുതാഘാതമേറ്റ് യുവ ടെക്‌നീഷ്യന്‍ മരിച്ചു
എടയാറില്‍ സിനിമ ചിത്രീകരണത്തിനിടെ വൈദ്യുതാഘാതമേറ്റ് യുവ ടെക്‌നീഷ്യന്‍ മരിച്ചു
September 9, 2026
കെഎംസിസി ജിദ്ദ കണ്ണൂര്‍ - അഴീക്കോട് മണ്ഡലം കമ്മിറ്റിക്ക് പുതിയ നേതൃത്വം
കെഎംസിസി ജിദ്ദ കണ്ണൂര്‍ - അഴീക്കോട് മണ്ഡലം കമ്മിറ്റിക്ക് പുതിയ നേതൃത്വം
September 9, 2026