ജിദ്ദ: മൂന്നര പതിറ്റാണ്ടിന്റെ പ്രവാസം അവസാനിപ്പിച്ച് ജിദ്ദ മങ്കട മണ്ഡലം കെ.എം.സി.സി. ഉപാധ്യക്ഷനും, ജിദ്ദ കൂട്ടിലങ്ങാടി പഞ്ചായത്ത് കെ.എം.സി.സി. ഉപദേശക സമിതി അംഗവും, സഡാഫ്‌കോ കമ്പനി ജീവനക്കാരനുമായ കൂട്ടിലങ്ങാടി പടിഞ്ഞാറ്റുമുറി സ്വദേശി പൊട്ടന്‍പുലാന്‍ സലീം നാട്ടിലേക്ക് മടങ്ങുന്നു. ജിദ്ദയിലെ സാമൂഹിക, ജീവകാരുണ്യ രംഗത്തെ നിറസാന്നിധ്യമായിരുന്നു സലീം. ഒരു കാലഘട്ടത്തിന്റെ ഓര്‍മകളും സൗഹൃദങ്ങളും ബാക്കിയാക്കി പ്രവാസത്തോട് വിടപറയുമ്പോള്‍, നാട്ടിലെയും ജിദ്ദയിലെയും സുഹൃത്തുക്കളുടെ മനസ്സില്‍ മായാത്ത ഒരിടമാണ് അദ്ദേഹം ബാക്കിവെക്കുന്നത്.
ജിദ്ദയില്‍ കൂട്ടിലങ്ങാടി പഞ്ചായത്ത് കെ.എം.സി.സി. സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങില്‍ കമ്മിറ്റിയുടെ ഉപഹാരം ജിദ്ദ കെ.എം.സി.സി. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അബൂബക്കര്‍ അരിമ്പ്ര കൈമാറി. സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി നാസര്‍ മച്ചിങ്ങല്‍, കരീം പടിക്കമണ്ണില്‍ എന്നിവര്‍ സ്‌നേഹാദരവുകള്‍ കൈമാറി. അഷ്‌റഫ് കാപ്പാട് അധ്യക്ഷത വഹിച്ചു. സഫീര്‍ ബാവ സ്വാഗതവും ശിഹാബ് പടിക്കമണ്ണില്‍ നന്ദിയും പറഞ്ഞു.
Related News