l o a d i n g

വേള്‍ഡ്

സാങ്കേതിക തകരാര്‍: യുകെയിലെ വ്യോമയാന മേഖല വീണ്ടും പ്രതിസന്ധിയില്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 10, 2026

ലണ്ടന്‍: സാങ്കേതിക തകരാറിനെ തുടര്‍ന്ന് യുകെയില്‍ അഞ്ഞൂറിലധികം സര്‍വീസുകള്‍ റദ്ദാക്കിയതോടെ വ്യോമയാന മേഖല വീണ്ടും പ്രതിസന്ധിയിലായി. ചൊവ്വാഴ്ച 1,746 വിമാനങ്ങള്‍ റദ്ദാക്കിയതിന് പിന്നാലെ ബുധനാഴ്ച 399 സര്‍വീസുകള്‍ കൂടി റദ്ദാക്കിയതായി വ്യോമയാന അനലിറ്റിക്‌സ് സ്ഥാപനമായ സിറിയം (Cirium) അറിയിച്ചു. യൂറോപ്പിലെ തന്നെ ഏറ്റവും തിരക്കേറിയ ലണ്ടന്‍ ഹിത്രൂ വിമാനത്താവളത്തെയാണ് ഇത് കൂടുതല്‍ ബാധിച്ചത്.

രണ്ട് ദിവസങ്ങളിലായി 3.3 ലക്ഷത്തിലധികം യാത്രക്കാരെയാണ് സര്‍വീസ് തടസ്സം ബാധിച്ചതെന്ന് എയര്‍ലൈന്‍സ് യുകെ അറിയിച്ചു. ഇതില്‍ 1,55,000 ആളുകളുടെ യാത്രകള്‍ റദ്ദാക്കപ്പെടുകയും 1,80,000 പേരുടെ വിമാനങ്ങള്‍ വൈകുകയും ചെയ്തു. മണിക്കൂറുകളോളം വിമാനത്തിനുള്ളില്‍ കുടുങ്ങിക്കിടക്കേണ്ടി വന്ന യാത്രക്കാര്‍ക്ക് ലഗേജുകള്‍ തിരികെ ലഭിക്കാനും കടുത്ത പ്രയാസങ്ങള്‍ നേരിടേണ്ടി വന്നു.

അതേസമയം, യുകെ നാഷണല്‍ എയര്‍ ട്രാഫിക് സര്‍വീസിന് (NATS) സംഭവിച്ച തകരാര്‍ സൈബര്‍ ആക്രമണമല്ലെന്ന് സ്ഥാപന മേധാവി മാര്‍ട്ടിന്‍ റോള്‍ഫ് വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് അദ്ദേഹം അറിയിച്ചു.

പ്രതിസന്ധിയെ തുടര്‍ന്ന് ബ്രിട്ടീഷ് എയര്‍വേയ്സ് മാത്രം 550 ഓളം സര്‍വീസുകള്‍ റദ്ദാക്കി. ഇത് 85,000 യാത്രക്കാരെ ബാധിച്ചു. റയാന്‍എയറിന്റെ (Ryanair) അമ്പതോളം സര്‍വീസുകള്‍ റദ്ദാക്കുകയും 65,000-ത്തിലധികം യാത്രക്കാര്‍ ദുരിതത്തിലാകുകയും ചെയ്തു. മാഞ്ചസ്റ്റര്‍, ബര്‍മിംഗ്ഹാം, എഡിന്‍ബറ, ഡബ്ലിന്‍ വിമാനത്താവളങ്ങളിലെ സര്‍വീസുകളെയും തകരാര്‍ ബാധിച്ചു.

സംഭവത്തില്‍ സ്വതന്ത്ര അന്വേഷണത്തിന് ഗതാഗത സെക്രട്ടറി ഹൈഡി അലക്‌സാണ്ടര്‍ ഉത്തരവിട്ടിട്ടുണ്ട്. അന്വേഷണ റിപ്പോര്‍ട്ട് ആറ് മാസത്തിനുള്ളില്‍ സമര്‍പ്പിക്കും. സാങ്കേതിക തകരാര്‍ മൂലം യാത്ര തടസ്സപ്പെട്ടതിനാല്‍ വിമാനക്കമ്പനികളില്‍ നിന്ന് യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം ലഭിക്കാന്‍ സാധ്യതയില്ലെന്നാണ് വ്യോമയാന റഗുലേറ്ററി അതോറിറ്റിയുടെ വിലയിരുത്തല്‍.

Latest News

ശ്രീശാന്തിന്റെ പിതാവ്  ശാന്തകുമാരന്‍ നായര്‍ അന്തരിച്ചു
ശ്രീശാന്തിന്റെ പിതാവ് ശാന്തകുമാരന്‍ നായര്‍ അന്തരിച്ചു
September 12, 2026
ലോക ടൂറിസം ഭൂപടത്തില്‍ ചരിത്രമെഴുതി സൗദി അറേബ്യ; ഒഴിവുകാല ടൂറിസം 93 ശതമാനം വളര്‍ച്ച നേടുമെന്ന് പ്രവചനം
ലോക ടൂറിസം ഭൂപടത്തില്‍ ചരിത്രമെഴുതി സൗദി അറേബ്യ; ഒഴിവുകാല ടൂറിസം 93 ശതമാനം വളര്‍ച്ച നേടുമെന്ന് പ്രവചനം
September 12, 2026
 സൗദിയിലെ കിഴക്ക്-പടിഞ്ഞാറന്‍ പൈപ്പ് ലൈനു നേരെ ഡ്രോണ്‍ ആക്രമണം; മുന്‍കരുതല്‍ നടപടിയായി പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു
സൗദിയിലെ കിഴക്ക്-പടിഞ്ഞാറന്‍ പൈപ്പ് ലൈനു നേരെ ഡ്രോണ്‍ ആക്രമണം; മുന്‍കരുതല്‍ നടപടിയായി പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു
September 12, 2026
ഹഫര്‍ അല്‍ ബാത്തിനില്‍ ആത്മഹത്യ ചെയ്ത പ്രവാസിയുടേതുള്‍പ്പെടെ രണ്ട് പേരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു
ഹഫര്‍ അല്‍ ബാത്തിനില്‍ ആത്മഹത്യ ചെയ്ത പ്രവാസിയുടേതുള്‍പ്പെടെ രണ്ട് പേരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു
September 12, 2026
 *പകർപ്പവകാശ സംരക്ഷണത്തിനും എ.ഐ വെല്ലുവിളികൾക്കും നിയമപരമായ മാറ്റങ്ങൾ അനിവാര്യം: മുഖ്യമന്ത്രി വി. ഡി സതീശൻ*
*പകർപ്പവകാശ സംരക്ഷണത്തിനും എ.ഐ വെല്ലുവിളികൾക്കും നിയമപരമായ മാറ്റങ്ങൾ അനിവാര്യം: മുഖ്യമന്ത്രി വി. ഡി സതീശൻ*
September 11, 2026
 ഫ്‌ലൈ ദുബായ് ഒക്ടോബര്‍ 1 മുതല്‍ ഡി.ഡബ്ല്യു.സിയില്‍ നിന്ന് പ്രത്യേക കാര്‍ഗോ സര്‍വീസുകള്‍ ആരംഭിക്കുന്നു
ഫ്‌ലൈ ദുബായ് ഒക്ടോബര്‍ 1 മുതല്‍ ഡി.ഡബ്ല്യു.സിയില്‍ നിന്ന് പ്രത്യേക കാര്‍ഗോ സര്‍വീസുകള്‍ ആരംഭിക്കുന്നു
September 11, 2026
മള്‍ട്ടി-കോയിന്‍ റോള്‍ ചെയ്ത് ഗിന്നസ് ലോക റെക്കോര്‍ഡില്‍ ഇടം നേടി മലയാളി ഗവേഷകന്‍
മള്‍ട്ടി-കോയിന്‍ റോള്‍ ചെയ്ത് ഗിന്നസ് ലോക റെക്കോര്‍ഡില്‍ ഇടം നേടി മലയാളി ഗവേഷകന്‍
September 11, 2026
ബാബ് അല്‍-മന്ദബ് ഉപരോധിക്കാന്‍ ഹൂതികളെ സഹായിക്കാന്‍ ഇറാന്‍ ഐ.ആര്‍.ജി.സി സേനാംഗങ്ങള്‍ യമനിലേക്ക്; ആഗോള കപ്പല്‍ ഗതാഗതത്തിനും ഊര്‍ജ്ജ മേഖലയ്ക്കും കനത്ത ഭീഷണി
ബാബ് അല്‍-മന്ദബ് ഉപരോധിക്കാന്‍ ഹൂതികളെ സഹായിക്കാന്‍ ഇറാന്‍ ഐ.ആര്‍.ജി.സി സേനാംഗങ്ങള്‍ യമനിലേക്ക്; ആഗോള കപ്പല്‍ ഗതാഗതത്തിനും ഊര്‍ജ്ജ മേഖലയ്ക്കും കനത്ത ഭീഷണി
September 11, 2026
നോര്‍ക്ക കെയര്‍ പ്ലസ് ഇന്‍ഷുറന്‍സ് അംഗത്വ ക്യാമ്പയിന്‍ സമയം നീട്ടണം -പ്രവാസി ലീഗ്
നോര്‍ക്ക കെയര്‍ പ്ലസ് ഇന്‍ഷുറന്‍സ് അംഗത്വ ക്യാമ്പയിന്‍ സമയം നീട്ടണം -പ്രവാസി ലീഗ്
September 11, 2026
'റിയാദ് ഫാല്‍ക്കണ്‍ അസോസിയേഷന്‍' പ്രവര്‍ത്തനം ആരംഭിച്ചു
'റിയാദ് ഫാല്‍ക്കണ്‍ അസോസിയേഷന്‍' പ്രവര്‍ത്തനം ആരംഭിച്ചു
September 11, 2026