l o a d i n g

ഗൾഫ്

നോര്‍ക്ക കെയര്‍ പ്ലസ് ഇന്‍ഷുറന്‍സ് അംഗത്വ ക്യാമ്പയിന്‍ സമയം നീട്ടണം -പ്രവാസി ലീഗ്

Thumbnail
Publisher By     Staff Reporter
September 11, 2026

കോഴിക്കോട്: കഴിഞ്ഞ ഓഗസ്റ്റ് 18 ന് ആരംഭിച്ച നോര്‍ക്ക കെയര്‍ പ്ലസ് മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമാകാനുള്ള സമയപരിധി സെപ്റ്റംബര്‍ 18 ല്‍ നിന്ന് രണ്ടാഴ്ചക്കാലത്തേക്ക് കൂടി നീട്ടണമെന്ന് പ്രവാസി ലീഗ് ആവശ്യപ്പെട്ടു.

മാതാപിതാക്കളെ കൂടി ചേര്‍ക്കാന്‍ വലിയ തുക നല്‍കേണ്ടതുള്ളതിനാല്‍ ചെറിയ വരുമാനക്കാരായ സാധാരണ പ്രവാസികള്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ടുണ്ട്. അംഗത്വമെടുക്കാന്‍ ആഗ്രഹിക്കുന്ന സാധാരണ പ്രവാസികള്‍ തുക സ്വരൂപിച്ചു വരികയാണ്; അവര്‍ക്ക് പ്രയോജനപ്പെടുന്ന രീതിയില്‍ സമയപരിധി നീട്ടി നല്‍കണമെന്ന് പ്രവാസി ലീഗ് സംസ്ഥാന ഭാരവാഹി യോഗം ആവശ്യപ്പെട്ടു.

വര്‍ഷം തോറും ഒരു മാസ ക്യാമ്പയിന്‍ കാലം എന്ന രീതി മാറ്റി എപ്പോഴും അംഗത്വമെടുക്കാനും, ചേരുന്ന തീയതി മുതല്‍ ഒരു വര്‍ഷക്കാലം അംഗത്വം നിലനിര്‍ത്തുകയും കാലാവധി തീരുന്ന മുറയ്ക്ക് പുതുക്കുകയും ചെയ്യുന്ന രീതിയില്‍ ക്രമീകരിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു. നിലവില്‍ വിദേശത്തുള്ള പ്രവാസികള്‍ക്കും മറുനാടന്‍ മലയാളികള്‍ക്കുമാണ് അംഗത്വമെടുക്കാനുള്ള അര്‍ഹത. എന്നാല്‍ മടങ്ങി വന്ന പ്രവാസികളെക്കൂടി ഉള്‍പ്പെടുത്തി ഇവ പരിഷ്‌കരിക്കണമെന്നും പ്രവാസി ലീഗ് ആവശ്യപ്പെട്ടു.

തൃശൂര്‍ ജില്ലാ പ്രവാസി ലീഗ് പ്രസിഡന്റ് സി.കെ. അഷ്‌റഫലിയുടെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി.

സംസ്ഥാന പ്രസിഡന്റ് ഹനീഫ മൂന്നിയൂര്‍ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ കെ.പി. ഇമ്പിച്ചി മമ്മു ഹാജി, കാപ്പില്‍ മുഹമ്മദ് പാഷ, കെ.സി. അഹ്‌മദ്, പി.എം.എ. ജലീല്‍, പി.എം.കെ. കാഞ്ഞിയൂര്‍, ഉമയനല്ലൂര്‍ ശിഹാബുദീന്‍, കെ.വി. മുസ്തഫ, എന്‍.പി. ശംസുദ്ദീന്‍, ശുഐബ് അബ്ദുള്ളക്കോയ, കെ.കെ. അലി, സലാം വളാഞ്ചേരി എന്നിവര്‍ പങ്കെടുത്തു.

Latest News

ശ്രീശാന്തിന്റെ പിതാവ്  ശാന്തകുമാരന്‍ നായര്‍ അന്തരിച്ചു
ശ്രീശാന്തിന്റെ പിതാവ് ശാന്തകുമാരന്‍ നായര്‍ അന്തരിച്ചു
September 12, 2026
ലോക ടൂറിസം ഭൂപടത്തില്‍ ചരിത്രമെഴുതി സൗദി അറേബ്യ; ഒഴിവുകാല ടൂറിസം 93 ശതമാനം വളര്‍ച്ച നേടുമെന്ന് പ്രവചനം
ലോക ടൂറിസം ഭൂപടത്തില്‍ ചരിത്രമെഴുതി സൗദി അറേബ്യ; ഒഴിവുകാല ടൂറിസം 93 ശതമാനം വളര്‍ച്ച നേടുമെന്ന് പ്രവചനം
September 12, 2026
 സൗദിയിലെ കിഴക്ക്-പടിഞ്ഞാറന്‍ പൈപ്പ് ലൈനു നേരെ ഡ്രോണ്‍ ആക്രമണം; മുന്‍കരുതല്‍ നടപടിയായി പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു
സൗദിയിലെ കിഴക്ക്-പടിഞ്ഞാറന്‍ പൈപ്പ് ലൈനു നേരെ ഡ്രോണ്‍ ആക്രമണം; മുന്‍കരുതല്‍ നടപടിയായി പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു
September 12, 2026
ഹഫര്‍ അല്‍ ബാത്തിനില്‍ ആത്മഹത്യ ചെയ്ത പ്രവാസിയുടേതുള്‍പ്പെടെ രണ്ട് പേരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു
ഹഫര്‍ അല്‍ ബാത്തിനില്‍ ആത്മഹത്യ ചെയ്ത പ്രവാസിയുടേതുള്‍പ്പെടെ രണ്ട് പേരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു
September 12, 2026
 *പകർപ്പവകാശ സംരക്ഷണത്തിനും എ.ഐ വെല്ലുവിളികൾക്കും നിയമപരമായ മാറ്റങ്ങൾ അനിവാര്യം: മുഖ്യമന്ത്രി വി. ഡി സതീശൻ*
*പകർപ്പവകാശ സംരക്ഷണത്തിനും എ.ഐ വെല്ലുവിളികൾക്കും നിയമപരമായ മാറ്റങ്ങൾ അനിവാര്യം: മുഖ്യമന്ത്രി വി. ഡി സതീശൻ*
September 11, 2026
 ഫ്‌ലൈ ദുബായ് ഒക്ടോബര്‍ 1 മുതല്‍ ഡി.ഡബ്ല്യു.സിയില്‍ നിന്ന് പ്രത്യേക കാര്‍ഗോ സര്‍വീസുകള്‍ ആരംഭിക്കുന്നു
ഫ്‌ലൈ ദുബായ് ഒക്ടോബര്‍ 1 മുതല്‍ ഡി.ഡബ്ല്യു.സിയില്‍ നിന്ന് പ്രത്യേക കാര്‍ഗോ സര്‍വീസുകള്‍ ആരംഭിക്കുന്നു
September 11, 2026
മള്‍ട്ടി-കോയിന്‍ റോള്‍ ചെയ്ത് ഗിന്നസ് ലോക റെക്കോര്‍ഡില്‍ ഇടം നേടി മലയാളി ഗവേഷകന്‍
മള്‍ട്ടി-കോയിന്‍ റോള്‍ ചെയ്ത് ഗിന്നസ് ലോക റെക്കോര്‍ഡില്‍ ഇടം നേടി മലയാളി ഗവേഷകന്‍
September 11, 2026
ബാബ് അല്‍-മന്ദബ് ഉപരോധിക്കാന്‍ ഹൂതികളെ സഹായിക്കാന്‍ ഇറാന്‍ ഐ.ആര്‍.ജി.സി സേനാംഗങ്ങള്‍ യമനിലേക്ക്; ആഗോള കപ്പല്‍ ഗതാഗതത്തിനും ഊര്‍ജ്ജ മേഖലയ്ക്കും കനത്ത ഭീഷണി
ബാബ് അല്‍-മന്ദബ് ഉപരോധിക്കാന്‍ ഹൂതികളെ സഹായിക്കാന്‍ ഇറാന്‍ ഐ.ആര്‍.ജി.സി സേനാംഗങ്ങള്‍ യമനിലേക്ക്; ആഗോള കപ്പല്‍ ഗതാഗതത്തിനും ഊര്‍ജ്ജ മേഖലയ്ക്കും കനത്ത ഭീഷണി
September 11, 2026
നോര്‍ക്ക കെയര്‍ പ്ലസ് ഇന്‍ഷുറന്‍സ് അംഗത്വ ക്യാമ്പയിന്‍ സമയം നീട്ടണം -പ്രവാസി ലീഗ്
നോര്‍ക്ക കെയര്‍ പ്ലസ് ഇന്‍ഷുറന്‍സ് അംഗത്വ ക്യാമ്പയിന്‍ സമയം നീട്ടണം -പ്രവാസി ലീഗ്
September 11, 2026
'റിയാദ് ഫാല്‍ക്കണ്‍ അസോസിയേഷന്‍' പ്രവര്‍ത്തനം ആരംഭിച്ചു
'റിയാദ് ഫാല്‍ക്കണ്‍ അസോസിയേഷന്‍' പ്രവര്‍ത്തനം ആരംഭിച്ചു
September 11, 2026