l o a d i n g

കായികം

ചാമ്പ്യന്‍സ് ലീഗ്: നാലടിച്ച് യുനൈറ്റഡ്, ജയത്തോടെ ബയേണ്‍

Thumbnail
Publisher By     Staff Reporter
September 11, 2026

മാഞ്ചസ്റ്റര്‍: യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ആദ്യ റൗണ്ട് മത്സരങ്ങളില്‍ പിറന്നത് 69 ഗോളുകള്‍. 18 മത്സരങ്ങളാണ് ആദ്യ റൗണ്ടില്‍ നടന്നത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ബയേണ്‍ മ്യൂണിക്ക്, കോമോ ടീമുകള്‍ ശ്രദ്ധേയ വിജയങ്ങള്‍ സ്വന്തമാക്കി.
ഓള്‍ഡ് ട്രാഫോര്‍ഡില്‍ അസര്‍ബൈജാന്‍ ക്ലബ് സബാഹിനെ 4-0ന് തകര്‍ത്ത് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ചാമ്പ്യന്‍സ് ലീഗിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കി. 1003 ദിവസത്തിന് ശേഷമാണ് ഓള്‍ഡ് ട്രാഫോര്‍ഡില്‍ ചാമ്പ്യന്‍സ് ലീഗ് മത്സരം അരങ്ങേറിയത്. കുന്യ, ബ്രൂണോ ഫെര്‍ണാണ്ടസ്, ബെഞ്ചമിന്‍ ഷെഷ്‌കോ, ലിസാന്‍ഡ്രോ മാര്‍ട്ടിനസ് എന്നിവര്‍ ഗോളുകള്‍ നേടി. ആദ്യ പകുതിയില്‍ തന്നെ യുണൈറ്റഡ് മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു.
പരിക്കിനെ തുടര്‍ന്ന് പ്രീസീസണില്‍ നിന്ന് വിട്ടുനിന്ന ഷെഷ്‌കോയുടെ തിരിച്ചുവരവിനും മത്സരം വേദിയായി. സീസണിലെ ആദ്യ സ്റ്റാര്‍ട്ടില്‍ തന്നെ ഗോള്‍ നേടിയ താരം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. യുണൈറ്റഡ് പരിശീലകന്‍ മൈക്കല്‍ കാരിക് ടീമിന്റെ പ്രകടനത്തിലും പ്രത്യേകിച്ച് പ്രതിരോധത്തിലെ പുരോഗതിയിലും സംതൃപ്തി പ്രകടിപ്പിച്ചു.
ജര്‍മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്ക് 5-0ന് ബോഡോ/ഗ്ലിമ്റ്റിനെ തകര്‍ത്തു. മുസിയാല, ഹാരി കെയ്ന്‍, ഡേവിസ്, മൈക്കല്‍ ഒലിസെ എന്നിവര്‍ ബയേണിന്റെ ഗോളുകള്‍ നേടി. രണ്ട് ഗോളും ഒരു അസിസ്റ്റുമായി ഒലിസെ തിളങ്ങിയപ്പോള്‍, ചാമ്പ്യന്‍സ് ലീഗില്‍ തുടര്‍ച്ചയായ എട്ടാം മത്സരത്തിലും ഗോള്‍ നേടി ഹാരി കെയ്ന്‍ ശ്രദ്ധേയ നേട്ടം സ്വന്തമാക്കി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി, റൂഡ് വാന്‍ നിസ്റ്റല്‍റൂയ് എന്നിവര്‍ക്കു ശേഷം തുടര്‍ച്ചയായി എട്ട് മത്സരങ്ങളില്‍ ഗോള്‍ നേടുന്ന നാലാമത്തെ താരമാണ് കെയ്ന്‍.
ചാമ്പ്യന്‍സ് ലീഗിലെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ കോമോ 4-1ന് ആര്‍ബി ലീപ്‌സിഷിനെ കീഴടക്കി. പ്രാഗില്‍ നടന്ന ആവേശകരമായ മത്സരത്തില്‍ ലെന്‍സ് 3-2ന് സ്ലാവിയ പ്രാഗിനെ തോല്‍പ്പിച്ചു. അവസാന നിമിഷങ്ങളില്‍ മൂന്ന് ഗോളുകള്‍ പിറന്ന മത്സരത്തില്‍ 87ാം മിനിറ്റ് വരെ 1-1 ആയിരുന്നു സ്‌കോര്‍. 88ാം മിനിറ്റില്‍ സ്ലാവിയ 2-1 ആക്കി. 91ാം മിനിറ്റില്‍ ലെന്‍സ് സമനില പിടിച്ചെങ്കിലും 93ാം മിനിറ്റില്‍ റൂബന്‍ അഗ്വിലാര്‍ വിജയഗോള്‍ നേടി.
ഫെനര്‍ബാഷെ-റോമ 1-1, പി.എസ്.വി-ഷാക്തര്‍ ഡൊണെറ്റ്‌സ്‌ക് 1-1 എന്നിങ്ങനെയായിരുന്നു മറ്റു ഫലങ്ങള്‍.
അടുത്ത ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങള്‍ ഒക്ടോബര്‍ 13നാമ്. യുണൈറ്റഡിന് അതിനു മുമ്പ് മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരായ ഡെര്‍ബി ഉള്‍പ്പെടെ നിര്‍ണായക മത്സരങ്ങളുണ്ട്.

Latest News

ശ്രീശാന്തിന്റെ പിതാവ്  ശാന്തകുമാരന്‍ നായര്‍ അന്തരിച്ചു
ശ്രീശാന്തിന്റെ പിതാവ് ശാന്തകുമാരന്‍ നായര്‍ അന്തരിച്ചു
September 12, 2026
ലോക ടൂറിസം ഭൂപടത്തില്‍ ചരിത്രമെഴുതി സൗദി അറേബ്യ; ഒഴിവുകാല ടൂറിസം 93 ശതമാനം വളര്‍ച്ച നേടുമെന്ന് പ്രവചനം
ലോക ടൂറിസം ഭൂപടത്തില്‍ ചരിത്രമെഴുതി സൗദി അറേബ്യ; ഒഴിവുകാല ടൂറിസം 93 ശതമാനം വളര്‍ച്ച നേടുമെന്ന് പ്രവചനം
September 12, 2026
 സൗദിയിലെ കിഴക്ക്-പടിഞ്ഞാറന്‍ പൈപ്പ് ലൈനു നേരെ ഡ്രോണ്‍ ആക്രമണം; മുന്‍കരുതല്‍ നടപടിയായി പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു
സൗദിയിലെ കിഴക്ക്-പടിഞ്ഞാറന്‍ പൈപ്പ് ലൈനു നേരെ ഡ്രോണ്‍ ആക്രമണം; മുന്‍കരുതല്‍ നടപടിയായി പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു
September 12, 2026
ഹഫര്‍ അല്‍ ബാത്തിനില്‍ ആത്മഹത്യ ചെയ്ത പ്രവാസിയുടേതുള്‍പ്പെടെ രണ്ട് പേരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു
ഹഫര്‍ അല്‍ ബാത്തിനില്‍ ആത്മഹത്യ ചെയ്ത പ്രവാസിയുടേതുള്‍പ്പെടെ രണ്ട് പേരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു
September 12, 2026
 *പകർപ്പവകാശ സംരക്ഷണത്തിനും എ.ഐ വെല്ലുവിളികൾക്കും നിയമപരമായ മാറ്റങ്ങൾ അനിവാര്യം: മുഖ്യമന്ത്രി വി. ഡി സതീശൻ*
*പകർപ്പവകാശ സംരക്ഷണത്തിനും എ.ഐ വെല്ലുവിളികൾക്കും നിയമപരമായ മാറ്റങ്ങൾ അനിവാര്യം: മുഖ്യമന്ത്രി വി. ഡി സതീശൻ*
September 11, 2026
 ഫ്‌ലൈ ദുബായ് ഒക്ടോബര്‍ 1 മുതല്‍ ഡി.ഡബ്ല്യു.സിയില്‍ നിന്ന് പ്രത്യേക കാര്‍ഗോ സര്‍വീസുകള്‍ ആരംഭിക്കുന്നു
ഫ്‌ലൈ ദുബായ് ഒക്ടോബര്‍ 1 മുതല്‍ ഡി.ഡബ്ല്യു.സിയില്‍ നിന്ന് പ്രത്യേക കാര്‍ഗോ സര്‍വീസുകള്‍ ആരംഭിക്കുന്നു
September 11, 2026
മള്‍ട്ടി-കോയിന്‍ റോള്‍ ചെയ്ത് ഗിന്നസ് ലോക റെക്കോര്‍ഡില്‍ ഇടം നേടി മലയാളി ഗവേഷകന്‍
മള്‍ട്ടി-കോയിന്‍ റോള്‍ ചെയ്ത് ഗിന്നസ് ലോക റെക്കോര്‍ഡില്‍ ഇടം നേടി മലയാളി ഗവേഷകന്‍
September 11, 2026
ബാബ് അല്‍-മന്ദബ് ഉപരോധിക്കാന്‍ ഹൂതികളെ സഹായിക്കാന്‍ ഇറാന്‍ ഐ.ആര്‍.ജി.സി സേനാംഗങ്ങള്‍ യമനിലേക്ക്; ആഗോള കപ്പല്‍ ഗതാഗതത്തിനും ഊര്‍ജ്ജ മേഖലയ്ക്കും കനത്ത ഭീഷണി
ബാബ് അല്‍-മന്ദബ് ഉപരോധിക്കാന്‍ ഹൂതികളെ സഹായിക്കാന്‍ ഇറാന്‍ ഐ.ആര്‍.ജി.സി സേനാംഗങ്ങള്‍ യമനിലേക്ക്; ആഗോള കപ്പല്‍ ഗതാഗതത്തിനും ഊര്‍ജ്ജ മേഖലയ്ക്കും കനത്ത ഭീഷണി
September 11, 2026
നോര്‍ക്ക കെയര്‍ പ്ലസ് ഇന്‍ഷുറന്‍സ് അംഗത്വ ക്യാമ്പയിന്‍ സമയം നീട്ടണം -പ്രവാസി ലീഗ്
നോര്‍ക്ക കെയര്‍ പ്ലസ് ഇന്‍ഷുറന്‍സ് അംഗത്വ ക്യാമ്പയിന്‍ സമയം നീട്ടണം -പ്രവാസി ലീഗ്
September 11, 2026
'റിയാദ് ഫാല്‍ക്കണ്‍ അസോസിയേഷന്‍' പ്രവര്‍ത്തനം ആരംഭിച്ചു
'റിയാദ് ഫാല്‍ക്കണ്‍ അസോസിയേഷന്‍' പ്രവര്‍ത്തനം ആരംഭിച്ചു
September 11, 2026