l o a d i n g

കേരള

മലേഷ്യന്‍ പ്രധാനമന്ത്രി ഇന്ന് മര്‍ക്കസില്‍: കാന്തപുരത്തിന്റെ എല്ലാ നിലപാടുകളോടും യോജിപ്പില്ല, ഭിന്നാഭിപ്രായങ്ങള്‍ മുഖത്തു നോക്കി പറയുമെന്ന് അന്‍വര്‍ ഇബ്രാഹിം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 13, 2026

കോഴിക്കോട്: പ്രമുഖ ഇസ്ലാമിക പണ്ഡിതന്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാരെ കാണാന്‍ മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം ഇന്ന് കോഴിക്കോട് കാരന്തൂരിലെ മര്‍ക്കസുസ്സഖാഫത്തിസ്സുന്നിയ്യയില്‍ എത്തുന്നു. കോഴിക്കോട്ടേക്ക് പുറപ്പെടും മുമ്പ് ബ്രിക്സ് ഉച്ചകോടിക്കിടയില്‍ ന്യൂദല്‍ഹിയില്‍ എന്‍.ഡി.ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ കാന്തപുരത്തിന്റെ വിവാദ പ്രസ്താവനയില്‍ അന്‍വര്‍ ഇബ്രാഹിം നിലപാട് വ്യക്തമാക്കി.

കാന്തപുരത്തിന്റെ എല്ലാ നിലപാടുകളോടും യോജിപ്പില്ലെന്നും തന്റെ ഭിന്നാഭിപ്രായങ്ങള്‍ അദ്ദേഹത്തിന്റെ മുഖത്തു നോക്കി പറയുമെന്നും അദ്ദേഹം വിശദീകരിച്ചു. കോഴിക്കോട് കാന്തപുരവുമായി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് സ്ത്രീകളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ നിലപാടില്‍ വിയോജിപ്പ് നേരിട്ട് അറിയിക്കുമെന്ന് അന്‍വര്‍ വ്യക്തമാക്കിയത്.

മതഗ്രന്ഥങ്ങളിലും ഖുര്‍ആനിലും പ്രവാചകചരിത്രത്തിലും ആഴത്തിലുള്ള അറിവുള്ള പരമ്പരാഗത പണ്ഡിതനും മികച്ച അധ്യാപകനുമാണ് കാന്തപുരമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ അദ്ദേഹത്തിന്റെ എല്ലാ അഭിപ്രായങ്ങളും തങ്ങള്‍ പങ്കിടുന്നില്ലെന്നും വ്യക്തമാക്കി. കാന്തപുരം നടത്തുന്ന സ്ഥാപനങ്ങളില്‍ നഴ്സിങ് കോളജും ഉള്‍പ്പെടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അന്‍വര്‍, അവിടത്തെ വനിതാ വിദ്യാര്‍ഥികള്‍ ഭാവിയില്‍ ആശുപത്രികളില്‍ ജോലി ചെയ്യേണ്ടിവരുമെന്നും പറഞ്ഞു. മലേഷ്യയില്‍ സ്ത്രീകള്‍ക്ക് തുല്യ അവകാശങ്ങളുണ്ട് എന്ന നിലപാട് കാന്തപുരത്തോട് നേരിട്ടുതന്നെ പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.

മലേഷ്യന്‍ സര്‍വകലാശാലകളില്‍ വനിതാ വിദ്യാര്‍ഥികളാണ് കൂടുതലെന്നും തന്റെ ഭാര്യ ഡോക്ടറാണെന്നും അന്‍വര്‍ പറഞ്ഞു. പെണ്‍മക്കള്‍ ഉള്‍പ്പെടെ തന്റെ മക്കള്‍ക്കെല്ലാം പഠിക്കാനും സ്വാതന്ത്ര്യത്തോടെ മുന്നേറാനും അവസരം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ നിലപാട് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും പറഞ്ഞിട്ടുണ്ടെന്നും അന്‍വര്‍ പറഞ്ഞു. പണ്ഡിതന്മാരുടെയോ പ്രധാനമന്ത്രിമാരുടെയോ പ്രസിഡന്റുമാരുടെയോ എല്ലാ അഭിപ്രായങ്ങളോടും ഒരാള്‍ നിര്‍ബന്ധമായും യോജിക്കണമെന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കൊച്ചിയില്‍ നടന്ന ഇസ്ലാമിക സമ്മേളനത്തിലാണ് സ്ത്രീകള്‍ വീടുകള്‍ക്കുള്ളില്‍ കഴിയണമെന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ കാന്തപുരത്തിന്റെ ഭാഗത്തുനിന്നുണ്ടായത്. സ്ത്രീകളെ പൊതുവേദികളില്‍ കൊണ്ടുവരുന്നത് വലിയ നാശത്തിന് കാരണമാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. സ്ത്രീകള്‍ പുരുഷന്മാര്‍ക്കൊപ്പം വേദി പങ്കിടുന്നതിനെതിരെ സമസ്ത പുറത്തിറക്കിയ സര്‍ക്കുലറിന്റെ പശ്ചാത്തലത്തിലായിരുന്നു വിവാദം. മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതിനെ വിമര്‍ശിച്ചിരുന്നു.

അഞ്ചുദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനാണ് മലേഷ്യന്‍ പ്രധാനമന്ത്രി എത്തിയത്. ബ്രിക്സ് ഉച്ചകോടിക്കുശേഷം ഇന്ന് കേരളത്തിലെത്തുന്ന അന്‍വര്‍ ഇബ്രാഹിം കോഴിക്കോട് മര്‍കസ് സെന്‍ട്രല്‍ ക്യാംപസ് സന്ദര്‍ശിക്കും. കാന്തപുരവുമായി കൂടിക്കാഴ്ചയ്ക്കു പുറമെ പ്രത്യേക പ്രാര്‍ഥനാ സംഗമത്തിലും സ്വീകരണച്ചടങ്ങിലും അദ്ദേഹം പങ്കെടുക്കും. മടവൂര്‍ സി.എം. വലിയുള്ളാഹിയുടെ മഖാമും സന്ദര്‍ശിക്കും. മലേഷ്യന്‍ പ്രവാസി സമൂഹത്തില്‍ ദക്ഷിണേന്ത്യയ്ക്കുള്ള പ്രാധാന്യം കണക്കിലെടുത്താണ് കേരള സന്ദര്‍ശനത്തിന് പ്രത്യേക പ്രാധാന്യം നല്‍കുന്നതെന്നും അന്‍വര്‍ പറഞ്ഞു.

Latest News

വീണ്ടും ഇന്ത്യക്ക് ഏഷ്യാ കപ്പ്, വീണ്ടും ട്രോഫി ഇല്ലാതെ മടക്കം
വീണ്ടും ഇന്ത്യക്ക് ഏഷ്യാ കപ്പ്, വീണ്ടും ട്രോഫി ഇല്ലാതെ മടക്കം
September 14, 2026
ഇറാനും ഗള്‍ഫ് രാജ്യങ്ങളും തമ്മിലുള്ള ഒമാന്‍ ചര്‍ച്ച മാറ്റിവച്ചു
ഇറാനും ഗള്‍ഫ് രാജ്യങ്ങളും തമ്മിലുള്ള ഒമാന്‍ ചര്‍ച്ച മാറ്റിവച്ചു
September 14, 2026
ചരിത്ര വിസ്മയമായി മലേഷ്യന്‍ പ്രധാനമന്ത്രിയുടെ മര്‍കസ് സന്ദര്‍ശനം; കാന്തപുരവുമായുള്ള ആത്മബന്ധം പുതുക്കി അന്‍വര്‍ ഇബ്റാഹീം
ചരിത്ര വിസ്മയമായി മലേഷ്യന്‍ പ്രധാനമന്ത്രിയുടെ മര്‍കസ് സന്ദര്‍ശനം; കാന്തപുരവുമായുള്ള ആത്മബന്ധം പുതുക്കി അന്‍വര്‍ ഇബ്റാഹീം
September 13, 2026
 റിയാദ്-ബഹ്റൈന്‍ ടാക്സി സര്‍വീസിന് അനുമതി: മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി
റിയാദ്-ബഹ്റൈന്‍ ടാക്സി സര്‍വീസിന് അനുമതി: മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി
September 13, 2026
 സലീം കൂട്ടിലങ്ങാടിക്ക് ജിദ്ദ - ഖാലിദ് ബിന്‍ വലീദ് ഏരിയ കെ.എം.സി.സി യാത്രയയപ്പ്
സലീം കൂട്ടിലങ്ങാടിക്ക് ജിദ്ദ - ഖാലിദ് ബിന്‍ വലീദ് ഏരിയ കെ.എം.സി.സി യാത്രയയപ്പ്
September 13, 2026
 ഒട്ടകക്കൂട്ടത്തിലേക്ക് വാഹനം ഇടിച്ചുകയറി ഒരു ഇന്ത്യക്കാരനടക്കം മൂന്ന് പേര്‍ മരിച്ചു
ഒട്ടകക്കൂട്ടത്തിലേക്ക് വാഹനം ഇടിച്ചുകയറി ഒരു ഇന്ത്യക്കാരനടക്കം മൂന്ന് പേര്‍ മരിച്ചു
September 13, 2026
വടകര കാർത്തികപ്പള്ളി സ്വദേശി ദോഹയിൽ നിര്യാതനായി
വടകര കാർത്തികപ്പള്ളി സ്വദേശി ദോഹയിൽ നിര്യാതനായി
September 13, 2026
ബ്രിക്‌സ് പ്രഖ്യാപനം: ഫലസ്തീനൊപ്പം, ഇസ്രയേലിനെതിരെ വിമര്‍ശനം
ബ്രിക്‌സ് പ്രഖ്യാപനം: ഫലസ്തീനൊപ്പം, ഇസ്രയേലിനെതിരെ വിമര്‍ശനം
September 13, 2026
  ഹൂതികളുടെ മിസൈലാക്രമണത്തില്‍ ജിസാനില്‍ രണ്ടുപേര്‍ക്ക് പരിക്ക്:  മസ്ജിദിനും നിരവധി കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍
ഹൂതികളുടെ മിസൈലാക്രമണത്തില്‍ ജിസാനില്‍ രണ്ടുപേര്‍ക്ക് പരിക്ക്: മസ്ജിദിനും നിരവധി കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍
September 13, 2026
വൈദ്യുതി പ്രതിസന്ധിയെ തളര്‍ച്ചയായി കാണാതെ  പവര്‍ മാനേജ്‌മെന്റില്‍ സമഗ്ര മാറ്റങ്ങളുണ്ടാകും: മുഖ്യമന്ത്രി
വൈദ്യുതി പ്രതിസന്ധിയെ തളര്‍ച്ചയായി കാണാതെ പവര്‍ മാനേജ്‌മെന്റില്‍ സമഗ്ര മാറ്റങ്ങളുണ്ടാകും: മുഖ്യമന്ത്രി
September 13, 2026