l o a d i n g

ഗൾഫ്

സലീം കൂട്ടിലങ്ങാടിക്ക് ജിദ്ദ - ഖാലിദ് ബിന്‍ വലീദ് ഏരിയ കെ.എം.സി.സി യാത്രയയപ്പ്

Thumbnail
Publisher By     Staff Reporter
September 13, 2026

ജിദ്ദ: മൂന്നര പതിറ്റാണ്ടുകാലത്തെ പ്രവാസം അവസാനിപ്പിച്ച് ജന്മനാട്ടിലേക്ക് മടങ്ങുന്ന ഖാലിദ് ബിന്‍ വലീദ് ഏരിയ കെ.എം.സി.സി ഉപദേശക സമിതി അംഗം സലീം കൂട്ടിലങ്ങാട്രിക്ക് (സലീം സദാഫ്‌കൊ) ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഊഷ്മളമായ യാത്രയയപ്പ് നല്‍കി. യാത്രയയപ്പ് സമ്മേളനത്തോടൊപ്പം കെ.എം.സി.സി പ്രസ്ഥാനത്തില്‍ പുതുതായി അണിചേരാന്‍ സജ്ജരായ ഏരിയയിലെ നവാഗതരെ സ്വീകരിക്കുന്നതിനുള്ള നവാഗത സംഗമവും നടന്നു.

സജാ പാര്‍ക്കില്‍ നടന്ന പരിപാടി ജിദ്ദ കെ.എം.സി.സി സെക്രട്ടറി സിറാജ് കണ്ണവം ഉദ്ഘാടനം ചെയ്തു. പ്രവാസ ലോകത്ത് സാന്ത്വനത്തിന്റെയും ചേര്‍ത്തുപിടിക്കലിന്റെയും പ്രതീകമാണ് കെ.എം.സി.സി എന്ന് നവാഗതരെ സ്വാഗതം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

ഏരിയ കമ്മിറ്റി പ്രസിഡന്റ് റഷീദ് ഒതുക്കുങ്ങല്‍ അധ്യക്ഷത വഹിച്ചു. കെ.എം.സി.സിയുടെ കുടുംബ സുരക്ഷാ പദ്ധതി, പ്രവാസി പെന്‍ഷന്‍ പദ്ധതി, നോര്‍ക്ക ഇന്‍ഷുറന്‍സ്, നോര്‍ക്ക ഐ.ഡി എന്നിവയില്‍ അംഗമാകേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം വിശദീകരിച്ചു. കെ.പി. അബ്ദുറഹ്‌മാന്‍ പുളിക്കല്‍, പി.കെ. സുഹൈല്‍, സുബൈര്‍ വാണിമേല്‍, സൈതലവി മോങ്ങം, മുജീബ് മണ്ണാര്‍ക്കാട്, സഫീര്‍ ബാവ, മുഹ്‌സിന്‍ നാദാപുരം, കെ.പി. റഷീദ്, മുഹ്യുദ്ദീന്‍ താപ്പി, സലാം കൊന്നക്കാട്, റസാഖ് പേരാമ്പ്ര, റഷീദ് ഇരിട്ടി, അന്‍വര്‍ സാദിഖ്, മന്‍സൂര്‍ ഷാനിബ്, നിയാഫ്, ഷംനാദ്, ഷാനിഫ്, സുല്‍ത്താന്‍, തന്‍വീര്‍ തുടങ്ങിയവര്‍ യാത്രാമംഗളം നേര്‍ന്നു സംസാരിച്ചു.

ഏരിയ കെ.എം.സി.സിയുടെ ഉപഹാരം പ്രസിഡന്റ് റഷീദ് ഒതുക്കുങ്ങല്‍ അബ്ദുല്‍ സലീമിനു സമ്മാനിച്ചു. പ്രവാസ ലോകത്ത് കെ.എം.സി.സി ചെയ്യുന്ന സേവനപ്രവര്‍ത്തനങ്ങള്‍ തുല്യതയില്ലാത്തതാണെന്നും കെ.എം.സി.സി വഴി നേടാന്‍ കഴിഞ്ഞ നന്മകളും പ്രതിപാദിച്ച് സലീം മറുപടി പ്രസംഗം നടത്തി. പരിപാടിയില്‍ നൗഷാദ് ചപ്പാരപ്പടവ് സ്വാഗതവും മുജീബ് മൂപ്പിലാഴി നന്ദിയും പറഞ്ഞു.

Latest News

വീണ്ടും ഇന്ത്യക്ക് ഏഷ്യാ കപ്പ്, വീണ്ടും ട്രോഫി ഇല്ലാതെ മടക്കം
വീണ്ടും ഇന്ത്യക്ക് ഏഷ്യാ കപ്പ്, വീണ്ടും ട്രോഫി ഇല്ലാതെ മടക്കം
September 14, 2026
ഇറാനും ഗള്‍ഫ് രാജ്യങ്ങളും തമ്മിലുള്ള ഒമാന്‍ ചര്‍ച്ച മാറ്റിവച്ചു
ഇറാനും ഗള്‍ഫ് രാജ്യങ്ങളും തമ്മിലുള്ള ഒമാന്‍ ചര്‍ച്ച മാറ്റിവച്ചു
September 14, 2026
ചരിത്ര വിസ്മയമായി മലേഷ്യന്‍ പ്രധാനമന്ത്രിയുടെ മര്‍കസ് സന്ദര്‍ശനം; കാന്തപുരവുമായുള്ള ആത്മബന്ധം പുതുക്കി അന്‍വര്‍ ഇബ്റാഹീം
ചരിത്ര വിസ്മയമായി മലേഷ്യന്‍ പ്രധാനമന്ത്രിയുടെ മര്‍കസ് സന്ദര്‍ശനം; കാന്തപുരവുമായുള്ള ആത്മബന്ധം പുതുക്കി അന്‍വര്‍ ഇബ്റാഹീം
September 13, 2026
 റിയാദ്-ബഹ്റൈന്‍ ടാക്സി സര്‍വീസിന് അനുമതി: മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി
റിയാദ്-ബഹ്റൈന്‍ ടാക്സി സര്‍വീസിന് അനുമതി: മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി
September 13, 2026
 സലീം കൂട്ടിലങ്ങാടിക്ക് ജിദ്ദ - ഖാലിദ് ബിന്‍ വലീദ് ഏരിയ കെ.എം.സി.സി യാത്രയയപ്പ്
സലീം കൂട്ടിലങ്ങാടിക്ക് ജിദ്ദ - ഖാലിദ് ബിന്‍ വലീദ് ഏരിയ കെ.എം.സി.സി യാത്രയയപ്പ്
September 13, 2026
 ഒട്ടകക്കൂട്ടത്തിലേക്ക് വാഹനം ഇടിച്ചുകയറി ഒരു ഇന്ത്യക്കാരനടക്കം മൂന്ന് പേര്‍ മരിച്ചു
ഒട്ടകക്കൂട്ടത്തിലേക്ക് വാഹനം ഇടിച്ചുകയറി ഒരു ഇന്ത്യക്കാരനടക്കം മൂന്ന് പേര്‍ മരിച്ചു
September 13, 2026
വടകര കാർത്തികപ്പള്ളി സ്വദേശി ദോഹയിൽ നിര്യാതനായി
വടകര കാർത്തികപ്പള്ളി സ്വദേശി ദോഹയിൽ നിര്യാതനായി
September 13, 2026
ബ്രിക്‌സ് പ്രഖ്യാപനം: ഫലസ്തീനൊപ്പം, ഇസ്രയേലിനെതിരെ വിമര്‍ശനം
ബ്രിക്‌സ് പ്രഖ്യാപനം: ഫലസ്തീനൊപ്പം, ഇസ്രയേലിനെതിരെ വിമര്‍ശനം
September 13, 2026
  ഹൂതികളുടെ മിസൈലാക്രമണത്തില്‍ ജിസാനില്‍ രണ്ടുപേര്‍ക്ക് പരിക്ക്:  മസ്ജിദിനും നിരവധി കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍
ഹൂതികളുടെ മിസൈലാക്രമണത്തില്‍ ജിസാനില്‍ രണ്ടുപേര്‍ക്ക് പരിക്ക്: മസ്ജിദിനും നിരവധി കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍
September 13, 2026
വൈദ്യുതി പ്രതിസന്ധിയെ തളര്‍ച്ചയായി കാണാതെ  പവര്‍ മാനേജ്‌മെന്റില്‍ സമഗ്ര മാറ്റങ്ങളുണ്ടാകും: മുഖ്യമന്ത്രി
വൈദ്യുതി പ്രതിസന്ധിയെ തളര്‍ച്ചയായി കാണാതെ പവര്‍ മാനേജ്‌മെന്റില്‍ സമഗ്ര മാറ്റങ്ങളുണ്ടാകും: മുഖ്യമന്ത്രി
September 13, 2026