l o a d i n g

സാംസ്കാരികം

മൂന്ന് പതിറ്റാണ്ടിന് ശേഷം മമ്മൂട്ടിക്കൊപ്പം, പദയാത്ര രാഷ്ട്രീയ സിനിമയല്ലെന്ന് അടൂര്‍

Thumbnail
Publisher By     Staff Reporter
September 13, 2026

തിരുവനന്തപുരം: മൂന്നു പതിറ്റാണ്ടിലേറെ നീണ്ട ഇടവേളയ്ക്കുശേഷം മമ്മൂട്ടിയും അടൂര്‍ ഗോപാലകൃഷ്ണനും 'പദയാത്ര'യില്‍ വീണ്ടും ഒന്നിക്കുന്നു. 'പദയാത്ര രാഷ്ട്രീയ സിനിമയല്ലെന്നും പക്ഷേ സാമൂഹിക വിഷയങ്ങള്‍ വരുമ്പോള്‍ രാഷ്ട്രീയമാനം സ്വാഭാവികമാണെന്നും അടൂര്‍ വ്യക്തമാക്കി.
'പദയാത്ര'യുടെ ഏകദേശം 70 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ സങ്കീര്‍ണമായ സാമൂഹികസാംസ്‌കാരിക പശ്ചാത്തലത്തിലൂടെ കടന്നുപോകുന്ന ഡോക്ടറായാണ് മമ്മൂട്ടിയെ അവതരിപ്പിക്കുന്നത്. മാവോയിസ്റ്റ് ആക്രമണം, രാജ്യദ്രോഹവുമായി ബന്ധപ്പെട്ട നിയമനടപടി, വ്യാജ ഡോക്ടറെക്കുറിച്ചുള്ള മുന്നറിയിപ്പ് തുടങ്ങിയ സൂചനകളും ട്രെയിലറിലുണ്ട്. അലന്‍സിയര്‍ അവതരിപ്പിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ അന്വേഷണവും ട്രെയിലറില്‍ കാണാം.
സാമൂഹിക വിഷയങ്ങളെ അഭിസംബോധന ചെയ്യുമ്പോള്‍ അതിന് രാഷ്ട്രീയമാനം സ്വാഭാവികമായി ഉണ്ടാകുമെന്ന് അടൂര്‍ പറഞ്ഞു. അതിനാല്‍ പാര്‍ട്ടിരാഷ്ട്രീയത്തെ കേന്ദ്രീകരിച്ചുള്ള സിനിമയല്ലെങ്കിലും സമകാലിക സാമൂഹിക യാഥാര്‍ഥ്യങ്ങളിലേക്ക് ചിത്രം കടന്നുചെല്ലുമെന്ന സൂചനയാണ് സംവിധായകന്റെ വാക്കുകള്‍ നല്‍കുന്നത്.
മമ്മൂട്ടി അവതരിപ്പിക്കുന്നത് ഡോ. ദേവദാസ് എന്ന കഥാപാത്രത്തെയാണ്. നഗരത്തിലെ വിജയകരമായ വൈദ്യശുശ്രൂഷ ഉപേക്ഷിച്ച് ആദിവാസി മേഖലയില്‍ സേവനത്തിനായി എത്തുന്ന ഡോക്ടറാണ് അദ്ദേഹം. ഗാന്ധിയന്‍ ആശയങ്ങളില്‍ വിശ്വസിക്കുന്ന ദേവദാസ് പിന്നാക്കവിഭാഗങ്ങളുടെ ജീവിതവുമായി അടുത്തിടപഴകുന്നതിനിടെ അവര്‍ നേരിടുന്ന ചൂഷണവും വ്യവസ്ഥാപരമായ അനീതികളും തിരിച്ചറിയുന്നു. ഇതോടെ ഭൂവുടമകള്‍, പൊലീസിലെ ചില വിഭാഗങ്ങള്‍, രാഷ്ട്രീയ സ്വാധീനമുള്ള വ്യക്തികള്‍ എന്നിവരുമായി അദ്ദേഹം ഏറ്റുമുട്ടുന്ന സാഹചര്യത്തിലേക്ക് കഥ നീങ്ങുന്നു. ആദിവാസി ജീവിതവും അവരുടെ ചൂഷണവും പ്രതിരോധവുമാണ് സിനിമ കൈകാര്യം ചെയ്യുന്നത്. മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ സഹായിയായി വേഷമിടുന്നത് ഇന്ദ്രന്‍സാണ്. ഗ്രേസ് ആന്റണി, ജനാര്‍ദനന്‍, ജഗദീഷ്, സുധീര്‍ കരമന, സീനത്ത്, നന്ദു, അലിയാര്‍, സന്തോഷ് കീഴാറ്റൂര്‍, ശ്രീഷ്മ ചന്ദ്രന്‍, പി. ശ്രീകുമാര്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.
1994ല്‍ പുറത്തിറങ്ങിയ 'വിധേയനാണ് മമ്മൂട്ടിയും അടൂരും ഒന്നിച്ച അവസാന ചിത്രം്. അനന്തരം, മതിലുകള്‍, വിധേയന്‍ എന്നിവയ്ക്കുശേഷമുള്ള ഇരുവരുടെയും നാലാമത്തെ സിനിമയാണ് 'പദയാത്ര'. 'വിധേയനി'ലെ ഭാസ്‌കര പട്ടേലര്‍ എന്ന കഥാപാത്രത്തിനും 'പൊന്തന്‍ മാട'യിലെ പ്രകടനത്തിനും മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു.
അടൂര്‍ ഗോപാലകൃഷ്ണനും മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥനും എഴുത്തുകാരനുമായ കെ.വി. മോഹന്‍കുമാറും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. മമ്മൂട്ടി കമ്പനിയാണ് നിര്‍മ്മാണം. എറണാകുളത്തെ ഫാക്ട് സമുച്ചയവും പരിസരപ്രദേശങ്ങളും പ്രധാന ലൊക്കേഷനുകളായ ചിത്രത്തിന്റെ ചില ഭാഗങ്ങള്‍ പൂയംകുട്ടിയിലെ ആദിവാസി മേഖലകളിലും ചിത്രീകരിച്ചിട്ടുണ്ട്. ആദിവാസി ഗ്രാമവും വനാശുപത്രിയും ഉള്‍പ്പെടെയുള്ള വലിയ സെറ്റുകളും ഒരുക്കിയിട്ടുണ്ട്.
ഷഹനാദ് ജലാല്‍ ഛായാഗ്രഹണം, പ്രവീണ്‍ പ്രഭാകര്‍ എഡിറ്റിങ്, മുജീബ് മജീദ് സംഗീതം, ഷാജി നടുവില്‍ കലാസംവിധാനം എന്നിവ നിര്‍വഹിക്കുന്നു. ചിത്രത്തിന്റെ ഔദ്യോഗിക റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

Latest News

വീണ്ടും ഇന്ത്യക്ക് ഏഷ്യാ കപ്പ്, വീണ്ടും ട്രോഫി ഇല്ലാതെ മടക്കം
വീണ്ടും ഇന്ത്യക്ക് ഏഷ്യാ കപ്പ്, വീണ്ടും ട്രോഫി ഇല്ലാതെ മടക്കം
September 14, 2026
ഇറാനും ഗള്‍ഫ് രാജ്യങ്ങളും തമ്മിലുള്ള ഒമാന്‍ ചര്‍ച്ച മാറ്റിവച്ചു
ഇറാനും ഗള്‍ഫ് രാജ്യങ്ങളും തമ്മിലുള്ള ഒമാന്‍ ചര്‍ച്ച മാറ്റിവച്ചു
September 14, 2026
ചരിത്ര വിസ്മയമായി മലേഷ്യന്‍ പ്രധാനമന്ത്രിയുടെ മര്‍കസ് സന്ദര്‍ശനം; കാന്തപുരവുമായുള്ള ആത്മബന്ധം പുതുക്കി അന്‍വര്‍ ഇബ്റാഹീം
ചരിത്ര വിസ്മയമായി മലേഷ്യന്‍ പ്രധാനമന്ത്രിയുടെ മര്‍കസ് സന്ദര്‍ശനം; കാന്തപുരവുമായുള്ള ആത്മബന്ധം പുതുക്കി അന്‍വര്‍ ഇബ്റാഹീം
September 13, 2026
 റിയാദ്-ബഹ്റൈന്‍ ടാക്സി സര്‍വീസിന് അനുമതി: മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി
റിയാദ്-ബഹ്റൈന്‍ ടാക്സി സര്‍വീസിന് അനുമതി: മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി
September 13, 2026
 സലീം കൂട്ടിലങ്ങാടിക്ക് ജിദ്ദ - ഖാലിദ് ബിന്‍ വലീദ് ഏരിയ കെ.എം.സി.സി യാത്രയയപ്പ്
സലീം കൂട്ടിലങ്ങാടിക്ക് ജിദ്ദ - ഖാലിദ് ബിന്‍ വലീദ് ഏരിയ കെ.എം.സി.സി യാത്രയയപ്പ്
September 13, 2026
 ഒട്ടകക്കൂട്ടത്തിലേക്ക് വാഹനം ഇടിച്ചുകയറി ഒരു ഇന്ത്യക്കാരനടക്കം മൂന്ന് പേര്‍ മരിച്ചു
ഒട്ടകക്കൂട്ടത്തിലേക്ക് വാഹനം ഇടിച്ചുകയറി ഒരു ഇന്ത്യക്കാരനടക്കം മൂന്ന് പേര്‍ മരിച്ചു
September 13, 2026
വടകര കാർത്തികപ്പള്ളി സ്വദേശി ദോഹയിൽ നിര്യാതനായി
വടകര കാർത്തികപ്പള്ളി സ്വദേശി ദോഹയിൽ നിര്യാതനായി
September 13, 2026
ബ്രിക്‌സ് പ്രഖ്യാപനം: ഫലസ്തീനൊപ്പം, ഇസ്രയേലിനെതിരെ വിമര്‍ശനം
ബ്രിക്‌സ് പ്രഖ്യാപനം: ഫലസ്തീനൊപ്പം, ഇസ്രയേലിനെതിരെ വിമര്‍ശനം
September 13, 2026
  ഹൂതികളുടെ മിസൈലാക്രമണത്തില്‍ ജിസാനില്‍ രണ്ടുപേര്‍ക്ക് പരിക്ക്:  മസ്ജിദിനും നിരവധി കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍
ഹൂതികളുടെ മിസൈലാക്രമണത്തില്‍ ജിസാനില്‍ രണ്ടുപേര്‍ക്ക് പരിക്ക്: മസ്ജിദിനും നിരവധി കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍
September 13, 2026
വൈദ്യുതി പ്രതിസന്ധിയെ തളര്‍ച്ചയായി കാണാതെ  പവര്‍ മാനേജ്‌മെന്റില്‍ സമഗ്ര മാറ്റങ്ങളുണ്ടാകും: മുഖ്യമന്ത്രി
വൈദ്യുതി പ്രതിസന്ധിയെ തളര്‍ച്ചയായി കാണാതെ പവര്‍ മാനേജ്‌മെന്റില്‍ സമഗ്ര മാറ്റങ്ങളുണ്ടാകും: മുഖ്യമന്ത്രി
September 13, 2026