l o a d i n g

ഇന്ത്യ

യു.പി.ഐ വിനിമയത്തിന് നിരക്ക്, ബാധകം 2000 രൂപക്ക് മുകളില്‍

Thumbnail
Publisher By     Staff Reporter
September 16, 2026


ന്യൂദല്‍ഹി: ഇന്ത്യയില്‍ ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനമായ യുപിഐയില്‍ ഒക്ടോബര്‍ 15 മുതല്‍ പുതിയ മര്‍ച്ചന്റ് ഡിസ്‌കൗണ്ട് സംവിധാനം നിലവില്‍ വരുന്നു. 2,000ന് മുകളിലുള്ള തിരഞ്ഞെടുത്ത ഇടപാടുകള്‍ക്കാണ് പുതിയ നിരക്ക് ബാധകമാകുക.
സാധാരണ ഉപഭോക്താക്കള്‍ യുപിഐ പേയ്‌മെന്റിന് പ്രത്യേക ഫീസ് നല്‍കേണ്ടിവരില്ല.

എന്താണ് പുതിയ നിരക്ക്?
വ്യാപാരി ഡിജിറ്റല്‍ പേയ്‌മെന്റ് സ്വീകരിക്കുമ്പോള്‍ ബാങ്കുകള്‍ക്കും പേയ്‌മെന്റ് സേവനദാതാക്കള്‍ക്കും നല്‍കുന്ന ഫീസാണ് എം.ഡി.ആര്‍. 2,000ന് മുകളിലുള്ള ഇടപാടുകള്‍ക്ക് ഇടപാട് തുകയുടെ 0.4 ശതമാനം വരെ എം.ഡി.ആര്‍ ഈടാക്കും. എന്നാല്‍ പരമാവധി 300 രൂപ വരെ മാത്രമേ ഈടാക്കാന്‍ പാടുള്ളൂ. 2,000ന്റെ ഇടപാടില്‍ 0.4 ശതമാനം എട്ട് ആണെങ്കിലും, ഈ തുക ഉപഭോക്താവില്‍നിന്ന് യുപിഐ ഫീസായി ഈടാക്കുന്നതല്ല; വ്യാപാരിയുടെ ഭാഗത്താണ് എം.ഡി.ആര്‍ ബാധകമാകുന്നത്.
അതായത് ഒരു വ്യക്തി കടയില്‍ 5,000 രൂപയുടെ സാധനം വാങ്ങി യുപിഐ വഴി പണമടച്ചാല്‍, ഉപഭോക്താവിന്റെ അക്കൗണ്ടില്‍നിന്ന് 5,000 തന്നെയാണ് പോകുക.
വ്യക്തിയില്‍നിന്ന് മറ്റൊരു വ്യക്തിയിലേക്കുള്ള ഇടപാടുകള്‍ക്ക് എം.ഡി.ആര്‍ ഇല്ല. സുഹൃത്തിനോ ബന്ധുവിനോ പണം അയയ്ക്കുന്നതും ഇതില്‍പ്പെടും. കൂടാതെ ചെറുകിട വ്യാപാരികള്‍ക്കും എം.ഡി.ആര്‍ ഇല്ല. യുപിഐ ക്യുആര്‍ വഴി പ്രതിമാസം 1 ലക്ഷം രൂപ വരെ ബാങ്ക് അക്കൗണ്ടിലേക്ക് സ്വീകരിക്കുന്ന ചെറിയ കടകള്‍, വഴിയോര വ്യാപാരികള്‍ തുടങ്ങിയവയാണ് ഈ വിഭാഗത്തില്‍പ്പെടുന്നത്.
സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം വ്യാപാരി ഇടപാടുകളുടെ വലിയ ഭൂരിപക്ഷത്തിനും പുതിയ നിരക്ക് ബാധിക്കില്ല. ധനമന്ത്രാലയത്തിന്റെ വിശദീകരണത്തില്‍ മൊത്തം യുപിഐ ഇടപാടുകളുടെ ഏകദേശം 96 ശതമാനം വ്യാപാരി ഇടപാടുകളും ഈ പരിധിക്ക് താഴെയാണ്.

ചില മേഖലകള്‍ക്ക് കൂടിയ നിരക്ക്
റെയില്‍വേ, ടെലികോം, ഇന്‍ഷുറന്‍സ്, ഇന്ധനം തുടങ്ങിയ നിര്‍ദ്ദിഷ്ട മേഖലകളില്‍ 2,000ന് മുകളിലുള്ള ഇടപാടുകള്‍ക്ക് 0.4 ശതമാനത്തിന് പകരം ഓരോ ഇടപാടിനും അഞ്ച് രൂപ ആയിരിക്കും എം.ഡി.ആര്‍.

എന്തിനാണ് എം.ഡി.ആര്‍
യുപിഐയുടെ വന്‍ വളര്‍ച്ചയ്‌ക്കൊപ്പം അതിന്റെ അടിസ്ഥാന സൗകര്യങ്ങള്‍, സൈബര്‍ സുരക്ഷ, സാങ്കേതിക ശേഷി, ഇടപാട് സംവിധാനങ്ങളുടെ സ്ഥിരത എന്നിവയ്ക്കുള്ള ചെലവും വര്‍ധിക്കുകയാണ്. ഉയര്‍ന്ന മൂല്യമുള്ള ചില വ്യാപാരി ഇടപാടുകളില്‍നിന്നുള്ള എം.ഡി.ആര്‍ വരുമാനം ബാങ്കുകള്‍, പേയ്‌മെന്റ് സേവനദാതാക്കള്‍, മറ്റ് യുപിഐ പങ്കാളികള്‍ എന്നിവര്‍ക്കിടയില്‍ വിതരണം ചെയ്ത് ഇന്‍ഫ്രാസ്ട്രക്ചര്‍ വികസനം, സൈബര്‍ സുരക്ഷ, നവീകരണം, പുതിയ വ്യാപാരികളെ ഡിജിറ്റല്‍ സംവിധാനത്തിലേക്ക് കൊണ്ടുവരല്‍ എന്നിവയ്ക്കായി ഉപയോഗിക്കാനാണ് ലക്ഷ്യമിടുന്നത്.

യുപിഐ ഇടപാട് ചെലവേറിയതാകുമോ?
ഇപ്പോഴത്തെ മാറ്റത്തിന്റെ അടിസ്ഥാനത്തില്‍ ഉപഭോക്താവിന് നേരിട്ട് ചാര്‍ജ് ഏര്‍പ്പെടുത്തിയിട്ടില്ല. ചെറുകിട ഇടപാടുകള്‍ക്കും വ്യക്തികള്‍ തമ്മിലുള്ള പണമിടപാടുകള്‍ക്കും സൗജന്യ സംവിധാനം തുടരുകയാണ്. സര്‍ക്കാര്‍ നേരത്തെയും ഉപഭോക്താക്കള്‍ക്ക് യുപിഐ ഫീസ് ഈടാക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു.
2026 ഓഗസ്റ്റില്‍ മാത്രം യുപിഐ വഴി 24,508.96 മില്യണ്‍ ഇടപാടുകള്‍വഴി ഏകദേശം 29.82 ലക്ഷം കോടി രൂപയുടെ വിനിമയം നടന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഇത്രയും വലിയ സംവിധാനത്തിന്റെ ദീര്‍ഘകാല സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കുക എന്നതാണ് പുതിയ സംവിധാനത്തിന് പിന്നിലെ പ്രധാന ലക്ഷ്യം.

Latest News

കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
September 26, 2026
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
September 26, 2026
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
September 26, 2026
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
September 26, 2026
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
September 26, 2026
 ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
September 26, 2026
 വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
September 26, 2026
കബഡിയില്‍ ഇരട്ട സ്വര്‍ണം;  ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
കബഡിയില്‍ ഇരട്ട സ്വര്‍ണം; ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
September 26, 2026
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ  പൂര്‍ത്തിയായി; വിധി നിര്‍ണായകം
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ പൂര്‍ത്തിയായി; വിധി നിര്‍ണായകം
September 26, 2026
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
September 26, 2026