l o a d i n g

ഇന്ത്യ

ഒ.ടി.ടി നിരീക്ഷിക്കാന്‍ ആര്‍.എസ്.എസ്, മുന്‍ വി.സിമാര്‍ സമിതിയില്‍

Thumbnail
Publisher By     Staff Reporter
September 16, 2026


ന്യൂഡല്‍ഹി: ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലെ ഉള്ളടക്കത്തെ നിയന്ത്രിക്കാന്‍ പ്രത്യേക സംവിധാനം വേണമെന്ന ആവശ്യവുമായി ആര്‍.എസ്.എസ്. ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ രാജ്യത്ത് 'സാംസ്‌കാരിക മലിനീകരണം' സൃ്ഷ്ടിക്കുകയാണെന്ന് സംഘടന നിരന്തരം ആരോപിക്കുന്നുണ്ട്. ഒ.ടി.ടി ഉള്ളടക്കം തടയുന്നതിനുള്ള മാര്‍ഗങ്ങള്‍ നിര്‍ദേശിക്കാന്‍ മുന്‍ വൈസ് ചാന്‍സലര്‍മാരും വിദ്യാഭ്യാസസാംസ്‌കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രചാരകരും ഉള്‍പ്പെട്ട അനൗപചാരിക സമിതിക്ക് ആര്‍.എസ്.എസ് രൂപം നല്‍കി.
ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലെ ഉള്ളടക്കത്തെക്കുറിച്ച് കൂടുതല്‍ പഠനം നടത്തി കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിനും കേന്ദ്ര സര്‍ക്കാരിലെ ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുകയാണ് സമിതിയുടെ ലക്ഷ്യം. സമിതിക്ക് നിശ്ചിത സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നും നിയമരംഗത്തുള്ളവരുമായി കൂടുതല്‍ കൂടിയാലോചന നടത്തിയ ശേഷമായിരിക്കും അന്തിമ നിര്‍ദേശം തയ്യാറാക്കുകയെന്നും ആര്‍.എസ്.എസ് വൃത്തങ്ങള്‍ പറയുന്നു.
ഒ.ടി.ടി ഉള്ളടക്കത്തിന് സിനിമകള്‍ക്കുള്ളതുപോലെ ഒരു സെന്‍സര്‍ സംവിധാനമോ സമാനമായ നിയന്ത്രണ സംവിധാനമോ വേണമെന്നാണ് സമിതിയുടെ നിലപാട്. പ്രത്യേകിച്ച് കുടുംബങ്ങളെയും യുവതലമുറയെയും പ്രതികൂലമായി ബാധിക്കുന്ന ഉള്ളടക്കമാണ് ഇതിലെന്ന സംഘടന കരുതുന്നു.
രണ്ട് വര്‍ഷം മുമ്പ് ആര്‍.എസ്.എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് ഒ.ടി.ടി ഉള്ളടക്കത്തിനെതിരെ ശക്തമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. 2024 ഒക്ടോബര്‍ 12ന് നാഗ്പൂരില്‍ നടന്ന വിജയദശമി പ്രസംഗത്തില്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ പ്രദര്‍ശിപ്പിക്കുന്ന ചില ഉള്ളടക്കങ്ങള്‍ സമൂഹത്തിലെ 'ധാര്‍മിക അധഃപതനത്തിന്' കാരണമാകുന്നുവെന്നും നിയമപരമായി നിയന്ത്രണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ആര്‍.എസ്.എസ് ഘടകമായ കുടുംബ പ്രബോധന്‍ പ്രവര്‍ത്തനങ്ങളില്‍നിന്ന് ലഭിച്ച പ്രതികരണങ്ങളും സമിതി രൂപീകരണത്തിന് പിന്നിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. പരമ്പരാഗത കുടുംബമൂല്യങ്ങള്‍ ശക്തിപ്പെടുത്തുക, തലമുറകള്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുക, സാമൂഹിക ഐക്യം വളര്‍ത്തുക എന്നിവയാണ് കുടുംബ പ്രബോധന്റെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍.
തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകള്‍ക്ക് കേന്ദ്ര ചലച്ചിത്ര സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡ് സര്‍ട്ടിഫിക്കേഷന്‍ നിര്‍ബന്ധമാണ്. 1952ലെ സിനിമാറ്റോഗ്രാഫ് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഈ സംവിധാനം.
ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ക്ക് ഇതിന് തുല്യമായ മുന്‍കൂര്‍ സെന്‍സര്‍ഷിപ്പ് സംവിധാനം നിലവിലില്ല. 2021ലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ചട്ടങ്ങളും നിലവിലുള്ള ഐ.ടി., ക്രിമിനല്‍ നിയമങ്ങളുമാണ് പ്രധാനമായും ബാധകമാകുന്നത്. ഉള്ളടക്കവുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കാന്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ക്ക് സ്വയംനിയന്ത്രണ സംവിധാനവും നിലവിലുണ്ട്.
അശ്ലീല ഉള്ളടക്കം പ്രദര്‍ശിപ്പിച്ചതും ഐ.ടി. നിയമം ഉള്‍പ്പെടെയുള്ള നിയമങ്ങളുടെ ലംഘനവും ആരോപിക്കപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 50 ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളുടെ പൊതുപ്രവേശനം തടഞ്ഞിട്ടുണ്ടെന്ന് കേന്ദ്ര വാര്‍ത്താവിതരണപ്രക്ഷേപണ മന്ത്രാലയം ലോക്‌സഭയില്‍ നല്‍കിയ മറുപടിയില്‍ വെളിപ്പെടുത്തിയിരുന്നു.
അശ്ലീലമോ ഹാനികരമോ ആയ ഉള്ളടക്കം' എന്നതിന്റെ പരിധി ആരാണ് നിശ്ചയിക്കുക എന്നതാണ് പ്രധാന ചോദ്യം. കുട്ടികളെ സംരക്ഷിക്കല്‍, സ്ത്രീകളെ അപമാനിക്കുന്നതോ നിയമവിരുദ്ധമോ ആയ ഉള്ളടക്കം തടയല്‍, കുറ്റകൃത്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കം നിയന്ത്രിക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ നിയന്ത്രണത്തിന് അനുകൂലമായ വാദങ്ങളുണ്ട്. മറുവശത്ത്, സര്‍ക്കാര്‍ അല്ലെങ്കില്‍ രാഷ്ട്രീയസാമൂഹിക സംഘടനകള്‍ക്ക് ഉള്ളടക്കത്തിന്റെ 'ധാര്‍മികത' നിശ്ചയിക്കാനുള്ള അധികാരം നല്‍കുന്നത് അഭിപ്രായസ്വാതന്ത്ര്യം, കലാസ്വാതന്ത്ര്യം, സൃഷ്ടിപരമായ സ്വാതന്ത്ര്യം എന്നിവയെ ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.

Latest News

കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
September 26, 2026
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
September 26, 2026
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
September 26, 2026
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
September 26, 2026
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
September 26, 2026
 ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
September 26, 2026
 വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
September 26, 2026
കബഡിയില്‍ ഇരട്ട സ്വര്‍ണം;  ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
കബഡിയില്‍ ഇരട്ട സ്വര്‍ണം; ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
September 26, 2026
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ  പൂര്‍ത്തിയായി; വിധി നിര്‍ണായകം
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ പൂര്‍ത്തിയായി; വിധി നിര്‍ണായകം
September 26, 2026
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
September 26, 2026