l o a d i n g

ഇന്ത്യ

ഇന്ത്യ-പാക് നാവിക കപ്പലുകള്‍ കൂട്ടിയിടിച്ചു; പാക് നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി ഇന്ത്യ

Thumbnail
Publisher By     Staff Reporter
September 16, 2026

ന്യൂദല്‍ഹി: -വടക്കന്‍ അറബിക്കടലില്‍ ഇന്ത്യന്‍ നാവികസേനാ കപ്പലും പാകിസ്ഥാന്‍ നാവികസേനാ കപ്പലും കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് പാകിസ്ഥാനെതിരെ ശക്തമായ പ്രതിഷേധവുമായി ഇന്ത്യ. ന്യൂദല്‍ഹിയിലെ പാകിസ്ഥാന്‍ ചാര്‍ജ് ഡി അഫയേഴ്‌സിനെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി. പാകിസ്ഥാന്‍ നാവികസേനാ യൂണിറ്റിന്റെ പെരുമാറ്റം അസ്വീകാര്യവും പ്രൊഫഷണല്‍ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധവുമാണെന്ന് ഇന്ത്യ ആരോപിച്ചു.
ഇന്ത്യന്‍ നാവികസേനയുടെ ഒരു മുന്‍നിര കപ്പല്‍ പതിവ് നിരീക്ഷണ ദൗത്യത്തിലായിരിക്കെ പാകിസ്ഥാന്‍ നാവികസേനയുടെ പി.എന്‍.എസ്. ഹുനൈന്‍ അതിവേഗത്തില്‍ ഇന്ത്യന്‍ കപ്പലിനോട് അടുത്തെത്തിയെന്നാണ് ഇന്ത്യന്‍ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍. സുരക്ഷിതമായി സമയബന്ധിതമായി ദിശമാറ്റാന്‍ കഴിയാതെ വന്നതോടെ നേരിയ കൂട്ടിയിടി സംഭവിച്ചതായാണ് ഇന്ത്യയുടെ വിശദീകരണം.
കൂട്ടിയിടി അന്താരാഷ്ട്ര സമുദ്രപാതയിലാണ് നടന്നതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സംഭവത്തില്‍ വലിയ നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് നിലവിലെ ഔദ്യോഗിക വിവരം. എന്നാല്‍ നാവിക കപ്പലുകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തത് ഗൗരവമുള്ള വിഷയമായാണ് ഇന്ത്യ കാണുന്നത്.
ഇന്ത്യ-പാകിസ്ഥാന്‍ ബന്ധത്തില്‍ നേരത്തേ നിലനില്‍ക്കുന്ന സൈനിക സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കടലിലെ ഇത്തരം സംഭവങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. അതിനാല്‍ തന്നെ സംഭവത്തെ സൈനികതലത്തില്‍ മാത്രം ഒതുക്കാതെ നയതന്ത്രതലത്തിലും ഇന്ത്യ പ്രതിഷേധം രേഖപ്പെടുത്തി.
സൈനിക അഭ്യാസങ്ങള്‍, സൈനിക നീക്കങ്ങള്‍, സേനാ വിന്യാസങ്ങള്‍ എന്നിവ സംബന്ധിച്ച മുന്‍കൂര്‍ അറിയിക്കണെന്ന 1991 ഏപ്രിലില്‍ ഇന്ത്യയും പാകിസ്ഥാനും ഒപ്പുവച്ച കരാറിലെ ആര്‍ട്ടിക്കിള്‍ 10ന്റെ നേരിട്ടുള്ള ലംഘനമാണ് പാകിസ്ഥാന്‍ കപ്പലിന്റെ നടപടിയെന്ന് വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. ഇരു രാജ്യങ്ങളുടെയും സൈനിക പ്രവര്‍ത്തനങ്ങള്‍ക്കിടയിലെ തെറ്റിദ്ധാരണകളും അപ്രതീക്ഷിത സംഘര്‍ഷസാധ്യതകളും കുറയ്ക്കുന്നതിനുള്ള നടപടികളുടെ ഭാഗമാണ് ഈ കരാര്‍.
ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എല്ലാ സൈനിക യൂണിറ്റുകളും ആവശ്യമായ ജാഗ്രത പുലര്‍ത്തണമെന്നും ഉഭയകക്ഷി കരാറുകളിലെ വ്യവസ്ഥകള്‍ മാനിക്കണമെന്നും പാകിസ്ഥാന്‍ അധികൃതരെ അറിയിക്കണമെന്ന് ചാര്‍ജ് ഡി അഫയേഴ്‌സിനോട് ഇന്ത്യ ആവശ്യപ്പെട്ടു.
ഇസ്ലാമാബാദിലുള്ള ഇന്ത്യന്‍ ചാര്‍ജ് ഡി അഫയേഴ്‌സിനും പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയത്തില്‍ സമാനമായ പ്രതിഷേധം രേഖപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സംഭവത്തില്‍ പാകിസ്ഥാന്റെ ഭാഗത്തുനിന്നുള്ള ഔദ്യോഗിക പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല.

Latest News

കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
September 26, 2026
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
September 26, 2026
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
September 26, 2026
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
September 26, 2026
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
September 26, 2026
 ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
September 26, 2026
 വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
September 26, 2026
കബഡിയില്‍ ഇരട്ട സ്വര്‍ണം;  ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
കബഡിയില്‍ ഇരട്ട സ്വര്‍ണം; ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
September 26, 2026
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ  പൂര്‍ത്തിയായി; വിധി നിര്‍ണായകം
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ പൂര്‍ത്തിയായി; വിധി നിര്‍ണായകം
September 26, 2026
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
September 26, 2026