l o a d i n g

ബിസിനസ്

ലോക എയര്‍ലൈന്‍ റാങ്കിംഗില്‍ മുന്നേറ്റവുമായി സൗദിയ; മികച്ച 15 വിമാനക്കമ്പനികളുടെ പട്ടികയില്‍ ഇടം

Thumbnail
Publisher By     Staff Reporter
September 19, 2026

റിയാദ്: ലോകമെമ്പാടുമുള്ള വ്യോമയാന മേഖലയിലെ പ്രമുഖ പുരസ്‌കാരമായ 2026-ലെ സ്‌കൈട്രാക്‌സ് വേള്‍ഡ് എയര്‍ലൈന്‍ റാങ്കിംഗില്‍ മികച്ച നേട്ടവുമായി സൗദിയുടെ ദേശീയ വിമാനക്കമ്പനിയായ 'സൗദിയ'. ലോകത്തെ മികച്ച എയര്‍ലൈനുകളുടെ പട്ടികയില്‍ 15-ാം റാങ്ക് നേടിയാണ് സൗദിയ വന്‍ മുന്നേറ്റം നടത്തിയത്.

ലണ്ടനില്‍ നടന്ന സ്‌കൈട്രാക്‌സ് വേള്‍ഡ് എയര്‍ലൈന്‍ അവാര്‍ഡ് ദാന ചടങ്ങിലാണ് നേട്ടം പ്രഖ്യാപിച്ചത്. തുടര്‍ച്ചയായ വികസനത്തിലൂടെ സൗദിയ അന്താരാഷ്ട്ര തലത്തില്‍ തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ച അവാര്‍ഡ് ചടങ്ങില്‍, മിഡില്‍ ഈസ്റ്റ് മേഖലയിലെ പ്രമുഖ പുരസ്‌കാരങ്ങളും എയര്‍ലൈന്‍ കരസ്ഥമാക്കി.

യാത്രയുടെ വിവിധ ഘട്ടങ്ങളില്‍ (എയര്‍പോര്‍ട്ട് ഗ്രൗണ്ട് സര്‍വീസ് മുതല്‍ വിമാനത്തിനുള്ളിലെ അനുഭവം വരെ) മികച്ച സേവനം നല്‍കിയതിന് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഈ പുരസ്‌കാരം സൗദിയ സ്വന്തമാക്കി. വിമാനത്തിനുള്ളിലെ മികച്ച ആതിഥ്യമര്യാദയ്ക്കും സേവനത്തിനും ഒന്നാം സ്ഥാനവും സൗദിയ നേടി.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ അഞ്ച് സ്ഥാനങ്ങളാണ് സൗദിയ ആഗോള റാങ്കിംഗില്‍ മെച്ചപ്പെടുത്തിയത്. 2024-ല്‍ 20-ാം സ്ഥാനത്തായിരുന്ന സൗദിയ, 2025-ല്‍ 17-ാം സ്ഥാനത്തേക്കും ഇപ്പോള്‍ 2026-ല്‍ 15-ാം സ്ഥാനത്തേക്കും ഉയരുകയായിരുന്നു.
'ഈ നേട്ടം ലോകത്തെ മുന്‍നിര വിമാനക്കമ്പനികള്‍ക്കിടയില്‍ സൗദിയയുടെ സാന്നിധ്യം കൂടുതല്‍ ശക്തമാക്കുന്നു. തങ്ങളുടെ തന്ത്രപരമായ പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കി യാത്രക്കാര്‍ക്ക് മികച്ച അനുഭവമാക്കാന്‍ ജീവനക്കാര്‍ക്ക് സാധിക്കുന്നുണ്ട്. സൗദിയുടെ പരമ്പരാഗത ആതിഥ്യമര്യാദ ലോകത്തിന് മുന്നില്‍ എത്തിക്കുന്നതില്‍ മനുഷ്യവിഭവശേഷിക്കുള്ള പങ്ക് വലുതാണ്. മനുഷ്യവിഭവശേഷി, സാങ്കേതികവിദ്യ, ഉല്‍പ്പന്നങ്ങളുടെ നിലവാരം എന്നിവയില്‍ തുടരുന്ന നിക്ഷേപം ഇനിയും വര്‍ദ്ധിപ്പിക്കും- സൗദിയ ഗ്രൂപ്പ് സി.ഇ.ഒ ഇബ്രാഹിം അല്‍-ഉമര്‍ പറഞ്ഞു.

Latest News

പൊന്നാനി സ്വദേശി ഖത്തറിൽ മരിച്ചു
പൊന്നാനി സ്വദേശി ഖത്തറിൽ മരിച്ചു
September 20, 2026
ഇതാണ് കോണ്‍ഗ്രസിന്റെ തകരാറ്, തെളിവ് നിരത്തി കോക്ക്‌റോച്ച് പാര്‍ട്ടി
ഇതാണ് കോണ്‍ഗ്രസിന്റെ തകരാറ്, തെളിവ് നിരത്തി കോക്ക്‌റോച്ച് പാര്‍ട്ടി
September 20, 2026
കമ്യൂണിസമല്ല ഇന്ത്യയുടെ പ്രധാന ശത്രു, നെഹ്‌റുവിനെ ഉദ്ധരിച്ച് ഹാമിദ് അന്‍സാരി
കമ്യൂണിസമല്ല ഇന്ത്യയുടെ പ്രധാന ശത്രു, നെഹ്‌റുവിനെ ഉദ്ധരിച്ച് ഹാമിദ് അന്‍സാരി
September 20, 2026
ഏഷ്യാഡ്: ആദ്യ മെഡല്‍ ഷൂട്ടിംഗില്‍, ഹോക്കിയില്‍ 19 ഗോളടിച്ച് വനിതകള്‍
ഏഷ്യാഡ്: ആദ്യ മെഡല്‍ ഷൂട്ടിംഗില്‍, ഹോക്കിയില്‍ 19 ഗോളടിച്ച് വനിതകള്‍
September 20, 2026
ഏഷ്യാഡ്: ആദ്യ ദിനം ഇന്ത്യക്ക് ചരിത്രമെഡല്‍
ഏഷ്യാഡ്: ആദ്യ ദിനം ഇന്ത്യക്ക് ചരിത്രമെഡല്‍
September 20, 2026
പ്രവാസി കുടുംബങ്ങള്‍ക്കായി ദുബായില്‍ 'നീതി മേള'; ഒക്ടോബര്‍ 18-ന് റാശിദിയ പേസ് സ്‌കൂളില്‍
പ്രവാസി കുടുംബങ്ങള്‍ക്കായി ദുബായില്‍ 'നീതി മേള'; ഒക്ടോബര്‍ 18-ന് റാശിദിയ പേസ് സ്‌കൂളില്‍
September 20, 2026
സി.എന്‍.എന്‍ അടക്കമുള്ള പ്രമുഖ മാധ്യമങ്ങള്‍ക്ക് വൈറ്റ് ഹൗസില്‍ ട്രംപ് ഏര്‍പ്പെടുത്തിയ വിലക്ക് പ്രാബല്യത്തില്‍; മാധ്യമ സ്ഥാപനങ്ങള്‍ കോടതിയിലേക്ക്
സി.എന്‍.എന്‍ അടക്കമുള്ള പ്രമുഖ മാധ്യമങ്ങള്‍ക്ക് വൈറ്റ് ഹൗസില്‍ ട്രംപ് ഏര്‍പ്പെടുത്തിയ വിലക്ക് പ്രാബല്യത്തില്‍; മാധ്യമ സ്ഥാപനങ്ങള്‍ കോടതിയിലേക്ക്
September 20, 2026
റിയാദിന് നേരെ ഹൂതികള്‍ തൊടുത്ത ബാസ്റ്റിക് മിസൈല്‍ സൗദി വ്യോമ പ്രതിരോധ സേന തകര്‍ത്തു
റിയാദിന് നേരെ ഹൂതികള്‍ തൊടുത്ത ബാസ്റ്റിക് മിസൈല്‍ സൗദി വ്യോമ പ്രതിരോധ സേന തകര്‍ത്തു
September 20, 2026
 സൗദി ദേശീയദിനം: രാജ്യവ്യാപകമായി വിപുലമായ ആഘോഷങ്ങള്‍; എയര്‍ ഷോകളും പരേഡുകളും സംഘടിപ്പിക്കും: ഒമ്പത് നഗരങ്ങളില്‍ കരിമരുന്നു പ്രയോഗം
സൗദി ദേശീയദിനം: രാജ്യവ്യാപകമായി വിപുലമായ ആഘോഷങ്ങള്‍; എയര്‍ ഷോകളും പരേഡുകളും സംഘടിപ്പിക്കും: ഒമ്പത് നഗരങ്ങളില്‍ കരിമരുന്നു പ്രയോഗം
September 19, 2026
ജുബൈല്‍ ദഅ്വ സമ്മേളനത്തിന് ഉജ്ജ്വല സമാപനം
ജുബൈല്‍ ദഅ്വ സമ്മേളനത്തിന് ഉജ്ജ്വല സമാപനം
September 19, 2026