തിരുവനന്തപുരം: സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജ് പുറത്തുവിട്ട ഡയറിക്കുറിപ്പില്‍ തല കുടുങ്ങി ബി.ജെ.പി. സി.എം.ആര്‍.എല്‍-എക്‌സാലോജിക് കേസില്‍ പിണറായി വിജയനെ ആക്രിമിക്കാനും എല്‍.ഡി.എഫ്-യു.ഡി.എഫ് ഒത്തുകളിയാണെന്ന് വാദിക്കാനും ബി.ജെ.പി ശ്രമിക്കുന്നതിനിടെയാണ് ഷോണിന്റെ അമിതാവേശം പാര്‍ട്ടിക്ക് ഇടിത്തിയായത്. ഡയറിക്കുറിപ്പില്‍ ബി.ജെ.പി നേതാവ വി. മുരളീധരന്റെ പേരുമുണ്ട്. സി.എം.ആര്‍.എല്‍ മാനേജിങ് ഡയറക്ടര്‍ എസ്. ശശിധരന്‍ കര്‍ത്തയില്‍ നിന്ന് താന്‍ പണം വാങ്ങിയിട്ടില്ലെന്ന് വി. മുരളീധരന്‍ വാദിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് ഡയറി പേജ് ഷോണ്‍ പുറത്തുവിട്ടത്. ഇതില്‍ വി. മുരളീധരനും അദ്ദേഹത്തിന്റെ പക്ഷത്തിനും കടുത്ത അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
യു.ഡി.എഫ്, എല്‍.ഡി.എഫ് മുന്നണികളിലെ പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ക്ക് പണം നല്‍കിയതായി രേഖകളില്‍ കാണുന്നുവെന്ന് തെളിയിക്കാനാണ് ഷോണ്‍ ജോര്‍ജ് ഡയറിയുടെ പേജ് പുറത്തുവിട്ടത്. എസ്.എഫ്.ഐ.ഒ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ അനുബന്ധ രേഖകളുടെ ഭാഗമാണ് ഡയറിക്കുറിപ്പെന്ന് അദ്ദേഹം അവകാശപ്പെട്ടു.
പുറത്തുവിട്ട രേഖയില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍, മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, എം.വി. ഗോവിന്ദന്‍, പി. രാജീവ്, കെ. മുരളീധരന്‍, രമേശ് ചെന്നിത്തല, ഹൈബി ഈഡന്‍, ജി. സുധാകരന്‍, എളമരം കരീം തുടങ്ങിയവരുടെ പേരുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവിധ പേരുകള്‍ക്ക് നേരെ വ്യത്യസ്ത തുകകളും രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് ആരോപണം.
രേഖയില്‍ പിണറായി വിജയന്റെ പേരിനൊപ്പം രണ്ട് ഇടപാടുകളിലായി 15 ലക്ഷം, 10 ലക്ഷം രൂപ വീതം രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് ഒരു റിപ്പോര്‍ട്ട് പറയുന്നത്. വി.ഡി. സതീശന്റെ പേരിന് നേരെ അഞ്ച് ലക്ഷം രൂപയും വി.എസ്. അച്യുതാനന്ദന് 10 ലക്ഷം രൂപയും രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ടുണ്ട്. രമേശ് ചെന്നിത്തലയ്ക്ക് 10 ലക്ഷവും ഹൈബി ഈഡന് രണ്ട് ലക്ഷവും കെ. മുരളീധരന് രണ്ട് ലക്ഷവും എളമരം കരീമിന് അഞ്ച് ലക്ഷവും രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഡയറിയില്‍ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും നേതാക്കളുടെ പേരുകള്‍ ഒരുപോലെ വന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന അന്വേഷണം വിശ്വാസയോഗ്യമല്ലെന്നാണ് ഷോണ്‍ ജോര്‍ജിന്റെ വാദം. എന്നാല്‍ വി. മുരളീധരന്റെ പേരും വന്നതോടെ ബി.ജെ.പി പ്രതിരോധത്തിലായി.
ഡയറിക്കുറിപ്പ് പുറത്തുവിട്ടത് ബിജെപി നേതൃത്വത്തിന്റെ അനുമതിയോടെയാണെന്നും പാര്‍ട്ടിക്കുള്ളില്‍ ഇതുസംബന്ധിച്ച് ഭിന്നതയില്ലെന്നും ഷോണ്‍ ജോര്‍ജ് പിന്നീട് വ്യക്തമാക്കി. വി. മുരളീധരനുമായി വിഷയത്തില്‍ സംസാരിച്ചെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള പ്രമുഖരുടെ പേരുകള്‍ പരാമര്‍ശിക്കപ്പെടുന്ന സാഹചര്യത്തില്‍ സംസ്ഥാന പോലീസിന് സ്വതന്ത്രമായി അന്വേഷണം നടത്താന്‍ കഴിയില്ലെന്ന് ഷോണ്‍ ആരോപിച്ചിരുന്നു. ബി.ജെ.പി നേതാവിന്റെ പേര് കൂടി വന്നതോടെ കേസ് സിബിഐക്ക് കൈമാറണമെന്ന ബിജെപിയുടെ ആവശ്യത്തിന് തിരിച്ചടിയായി. കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ െ്രെകംബ്രാഞ്ച് എസ്.ഐ.ടി മുഖേന പ്രാഥമിക അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പിണറായി വിജയന്‍, വീണ വിജയന്‍, പി.എ. മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് എടുക്കണമെന്നാവശ്യപ്പെട്ട് ഇ.ഡി നേരത്തെ കത്ത് നല്‍കിയിരുന്നു.
Related News