l o a d i n g

കായികം

ഏഷ്യാഡ് മാരത്തണില്‍ മെഡല്‍, നേട്ടം 44 വര്‍ഷത്തിനു ശേഷം

Thumbnail
Publisher By     Staff Reporter
September 26, 2026

നാഗോയ: ഏഷ്യന്‍ ഗെയിംസില്‍ പുരുഷ മാരത്തണില്‍ സാവന്‍ ബര്‍വാള്‍ നേടിയ വെള്ളി ചരിത്രം സൃഷ്ടിച്ചു. 44 വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ഏഷ്യന്‍ ഗെയിംസിലെ പുരുഷ മാരത്തണില്‍ ഇന്ത്യ മെഡല്‍ നേടുന്നത്. 1982ലെ ഡല്‍ഹി ഏഷ്യന്‍ ഗെയിംസിനുശേഷം ഈ ഇനത്തില്‍ ഇന്ത്യയുടെ ആദ്യ മെഡലാണിത്. 1982ലെ ദല്‍ഹി ഏഷ്യാഡില്‍ ഹൊസൂര്‍ കുക്കപ്പ സീതരണ്‍ മാരത്തണില്‍ വെങ്കലമാണ് നേടിയത്.
നാഗോയയില്‍ 28കാരനായ സാവന്‍ 2:11:37 സമയത്തില്‍ ഫിനിഷ് ചെയ്ത് രണ്ടാം സ്ഥാനത്തെത്തി. ജപ്പാന്റെ ഇചിതക യമാഷിത 2:10:49 സമയത്തില്‍ സ്വര്‍ണവും ചൈനയുടെ പെിയൂ ഫെങ് വെങ്കലവും നേടി.
ഏഷ്യന്‍ ഗെയിംസ് മാരത്തണില്‍ മെഡല്‍ നേടുന്ന നാലാമത്തെ ഇന്ത്യന്‍ താരമായി സാവന്‍ മാറി. ഏപ്രിലില്‍ റോട്ടര്‍ഡാം മാരത്തണില്‍ 2:12 മണിക്കൂറില്‍ താഴെ സമയം കുറിച്ച ആദ്യ ഇന്ത്യന്‍ താരമായും അദ്ദേഹം ദേശീയ റെക്കോര്‍ഡ് സ്ഥാപിച്ചിരുന്നു. ഇപ്പോഴത്തെ പ്രകടനത്തോടെ ആ റെക്കോര്‍ഡും മെച്ചപ്പെടുത്തി.
മെഡല്‍ പ്രതീക്ഷയുള്ള നിരവധി മത്സരങ്ങളാണ് ഇന്ന് ഇന്ത്യക്ക്. വനിതാ, പുരുഷ കബഡി ടീമുകള്‍ ഇറാനെതിരെ സ്വര്‍ണത്തിനായി ഫൈനലില്‍ കളിക്കും. വനിതാ ഫൈനല്‍ രാവിലെ 9.30നും പുരുഷ ഫൈനല്‍ ഉച്ചയ്ക്ക് 2.30നും നടക്കും.
ബാഡ്മിന്റണില്‍ പി.വി. സിന്ധു, ലക്ഷ്യ സെന്‍, ആയുഷ് ഷെട്ടി എന്നിവര്‍ സിംഗിള്‍സ് മത്സരങ്ങള്‍ക്ക് തുടക്കമിടും. സ്‌ക്വാഷില്‍ അനാഹത് സിംഗ്, അഭയ് സിംഗ് എന്നിവരുടെ സെമിഫൈനല്‍ മത്സരങ്ങളും ശ്രദ്ധേയമാണ്.
അത്‌ലറ്റിക്‌സില്‍ തേജീന്ദര്‍പാല്‍ സിങ് ടൂര്‍ ഷോട്ട്പുട്ട് ഫൈനലിലും, ജ്യോതി യാരാജി 100 മീറ്റര്‍ ഹര്‍ഡില്‍സിലും, പരുള്‍ ചൗധരി ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ താരങ്ങള്‍ വിവിധ ഇനങ്ങളിലും മത്സരിക്കും.
സാവന്‍ ബര്‍വാളിന്റെ വെള്ളിയോടെ ഇന്ത്യയുടെ മെഡല്‍ നേട്ടം 24 ആയി: സ്വര്‍ണം 2, വെള്ളി 11, വെങ്കലം 12. ഇന്ത്യ നിലവില്‍ 12ാം സ്ഥാനത്താണ്.
വനിതാ ടി20 ക്രിക്കറ്റിലും 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ടീം ഇനത്തിലുമാണ് സ്വര്‍ണം ലഭിച്ചത്. ഷൂട്ടിംഗാണ് ഇതുവരെ ഇന്ത്യക്ക് ഏറ്റവും കൂടുതല്‍ മെഡലുകള്‍ നല്‍കിയ ഇനം.
മെഡല്‍ പട്ടികയില്‍ ചൈനയാണ് ഒന്നാം സ്ഥാനത്ത്. അവരുടെ സ്വര്‍ണ നേട്ടം മൂന്നക്കത്തിലെത്തി. 100 സ്വര്‍ണം ഉള്‍പ്പെടെ 161ഓളം മെഡലുകളുണ്ട് അവര്‍ക്ക്. ജപ്പാന്‍ രണ്ടാം സ്ഥാനത്തും ദക്ഷിണ കൊറിയ മൂന്നാം സ്ഥാനത്തുമാണ്.

Latest News

സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
September 26, 2026
വിദര്‍ശക്ക് വീണ്ടും വെള്ളി, വ്യക്തിഗത ഫൈനലില്‍
വിദര്‍ശക്ക് വീണ്ടും വെള്ളി, വ്യക്തിഗത ഫൈനലില്‍
September 26, 2026
ഏഷ്യാഡ് മാരത്തണില്‍ മെഡല്‍, നേട്ടം 44 വര്‍ഷത്തിനു ശേഷം
ഏഷ്യാഡ് മാരത്തണില്‍ മെഡല്‍, നേട്ടം 44 വര്‍ഷത്തിനു ശേഷം
September 26, 2026
യു.എസ് വിസ; ഇന്ത്യക്കാര്‍ ഒരു വര്‍ഷം വരെ കാത്തിരിക്കണം
യു.എസ് വിസ; ഇന്ത്യക്കാര്‍ ഒരു വര്‍ഷം വരെ കാത്തിരിക്കണം
September 26, 2026
 റിയാദിനും ഖമീസ് മുഷൈത്തിനും നേരെയുണ്ടായ ഹൂതികളുടെ ഡ്രോണ്‍-മിസൈല്‍ ആക്രമണം തകര്‍ത്തു; ഫ്രാന്‍സ് സൈനിക സഹായം പ്രഖ്യാപിച്ചു
റിയാദിനും ഖമീസ് മുഷൈത്തിനും നേരെയുണ്ടായ ഹൂതികളുടെ ഡ്രോണ്‍-മിസൈല്‍ ആക്രമണം തകര്‍ത്തു; ഫ്രാന്‍സ് സൈനിക സഹായം പ്രഖ്യാപിച്ചു
September 26, 2026
സര്‍ക്കാരിനെ വിടാതെ യാത്രാ വിവാദം, കൂടുതല്‍ മന്ത്രിമാര്‍ വിദേശത്തേക്ക്
സര്‍ക്കാരിനെ വിടാതെ യാത്രാ വിവാദം, കൂടുതല്‍ മന്ത്രിമാര്‍ വിദേശത്തേക്ക്
September 26, 2026
ഷോണിന്റെ അമിതാവേശം, കുരുക്കിലകപ്പെട്ട് ബി.ജെ.പി
ഷോണിന്റെ അമിതാവേശം, കുരുക്കിലകപ്പെട്ട് ബി.ജെ.പി
September 26, 2026
നടന്‍ രവീന്ദ്രന്‍ സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍, പ്രിയങ്ക നായര്‍ വൈസ് ചെയര്‍പേഴ്‌സണ്‍
നടന്‍ രവീന്ദ്രന്‍ സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍, പ്രിയങ്ക നായര്‍ വൈസ് ചെയര്‍പേഴ്‌സണ്‍
September 25, 2026
ഒരു തുള്ളി രക്തം ഒരു ജീവനിലേക്കുള്ള പ്രതീക്ഷ: അല്‍ ഖസീമില്‍ ഐ.സി.എഫ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
ഒരു തുള്ളി രക്തം ഒരു ജീവനിലേക്കുള്ള പ്രതീക്ഷ: അല്‍ ഖസീമില്‍ ഐ.സി.എഫ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 25, 2026
റിയാദ്-ദമ്മാം ഹൈവേയിലുണ്ടായ വാഹനാപകടത്തില്‍ ആറാട്ടുപുഴ സ്വദേശി മരിച്ചു
റിയാദ്-ദമ്മാം ഹൈവേയിലുണ്ടായ വാഹനാപകടത്തില്‍ ആറാട്ടുപുഴ സ്വദേശി മരിച്ചു
September 25, 2026