l o a d i n g

ഗൾഫ്

റിയാദ്-ദമ്മാം ഹൈവേയിലുണ്ടായ വാഹനാപകടത്തില്‍ ആറാട്ടുപുഴ സ്വദേശി മരിച്ചു

Thumbnail
Publisher By     Staff Reporter
September 25, 2026

റിയാദ്: റിയാദ്-ദമ്മാം ഹൈവേയിലുണ്ടായ വാഹനാപകടത്തില്‍ ആലപ്പുഴ സ്വദേശിയായ യുവാവ് ഉള്‍പ്പെടെ രണ്ടുപേര്‍ ദാരുണമായി മരിച്ചു. ആലപ്പുഴ ആറാട്ടുപുഴ അന്‍സില മന്‍സിലില്‍ അഷ്റഫ്-കുഞ്ഞുമോള്‍ ദമ്പതികളുടെ മകന്‍ അന്‍സര്‍ (35) ആണ് മരിച്ചത്. ദമ്മാമിലെ പ്രൈമ ഇവന്റ് മാനേജ്മെന്റ് കമ്പനിയില്‍ ജീവനക്കാരനായിരുന്നു അദ്ദേഹം.

ജോലിയുടെ ആവശ്യത്തിനായി ദമ്മാമില്‍ നിന്ന് റിയാദിലേക്ക് പോവുകയായിരുന്ന പിക്കപ്പ് വാനിലാണ് അന്‍സര്‍ സഞ്ചരിച്ചിരുന്നത്. വാഹനം ഓടിച്ചിരുന്നത് ഒരു സുഡാനി പൗരനായിരുന്നു. യാത്രയ്ക്കിടെ ഇവര്‍ സഞ്ചരിച്ചിരുന്ന വാനിലേക്ക് പിറകില്‍ നിന്നെത്തിയ ഒരു ട്രെയിലര്‍ നിയന്ത്രണം വിട്ട് ഇടിച്ചുകയറുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ അന്‍സര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. വാഹനത്തിലുണ്ടായിരുന്ന ഫിലിപ്പീന്‍സ് സ്വദേശിയും അപകടത്തില്‍ മരിച്ചിട്ടുണ്ട്. ഒപ്പമുണ്ടായിരുന്ന ബംഗ്ലാദേശ് സ്വദേശിയടക്കമുള്ള മറ്റ് യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അവധി കഴിഞ്ഞ് ഒരു മാസം മുമ്പാണ് അന്‍സര്‍ സൗദിയിലേക്ക് തിരികെ മടങ്ങിയത്. റിസാനയാണ് ഭാര്യ. അയാന്‍, അദ്‌നാന്‍ എന്നിവരാണ് മക്കള്‍.

റിയാദ് കിങ് സൗദ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാനുള്ള നിയമനടപടികള്‍ പുരോഗമിക്കുകയാണ്. റിയാദ് കെ.എം.സി.സി വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ റഫീഖ് മഞ്ചേരി, റിയാദ് ആലപ്പുഴ ജില്ലാ കെ.എം.സി.സി പ്രസിഡന്റ് ഷാജി ജാഫര്‍ വീമ്പൂര്‍, നസീര്‍ കണ്ണീരി, അന്‍സറിന്റെ ബന്ധു മാഹീന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഇതിനുള്ള നടപടികള്‍ ഏകോപിപ്പിക്കുന്നത്.

Latest News

ഒരു തുള്ളി രക്തം ഒരു ജീവനിലേക്കുള്ള പ്രതീക്ഷ: അല്‍ ഖസീമില്‍ ഐ.സി.എഫ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
ഒരു തുള്ളി രക്തം ഒരു ജീവനിലേക്കുള്ള പ്രതീക്ഷ: അല്‍ ഖസീമില്‍ ഐ.സി.എഫ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 25, 2026
റിയാദ്-ദമ്മാം ഹൈവേയിലുണ്ടായ വാഹനാപകടത്തില്‍ ആറാട്ടുപുഴ സ്വദേശി മരിച്ചു
റിയാദ്-ദമ്മാം ഹൈവേയിലുണ്ടായ വാഹനാപകടത്തില്‍ ആറാട്ടുപുഴ സ്വദേശി മരിച്ചു
September 25, 2026
 തിരുവനന്തപുരം സ്വദേശി സംഗമം  ലേഡീസ് വിങ് സൗദി ദേശീയ ദിനം ആഘോഷിച്ചു
തിരുവനന്തപുരം സ്വദേശി സംഗമം ലേഡീസ് വിങ് സൗദി ദേശീയ ദിനം ആഘോഷിച്ചു
September 25, 2026
യുഎന്‍ സുരക്ഷാ കൗണ്‍സില്‍ സൗദി അറേബ്യയുടെ ആത്മരക്ഷാ അവകാശത്തെ പിന്തുണച്ച് പ്രമേയം; ഹൂതികളുടെ ആക്രമണങ്ങളെ ശക്തമായി അപലപിച്ചു
യുഎന്‍ സുരക്ഷാ കൗണ്‍സില്‍ സൗദി അറേബ്യയുടെ ആത്മരക്ഷാ അവകാശത്തെ പിന്തുണച്ച് പ്രമേയം; ഹൂതികളുടെ ആക്രമണങ്ങളെ ശക്തമായി അപലപിച്ചു
September 25, 2026
ഡാറ്റാ അധിഷ്ഠിത ഭരണനിർവഹണത്തിന് സംസ്ഥാനം സജ്ജമാകുന്നു; സൈബർ ഷെൽട്ടർ ഗ്ലോബൽ ഡെലിവറി സെന്റർ  മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
ഡാറ്റാ അധിഷ്ഠിത ഭരണനിർവഹണത്തിന് സംസ്ഥാനം സജ്ജമാകുന്നു; സൈബർ ഷെൽട്ടർ ഗ്ലോബൽ ഡെലിവറി സെന്റർ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
September 25, 2026
 ട്രാൻസ്‌ജെൻഡർ വിദ്യാർത്ഥികൾക്ക് വിദേശപഠനം: ധനസഹായവും യാത്രാരേഖകളും കൈമാറി സാമൂഹ്യനീതി വകുപ്പ്
ട്രാൻസ്‌ജെൻഡർ വിദ്യാർത്ഥികൾക്ക് വിദേശപഠനം: ധനസഹായവും യാത്രാരേഖകളും കൈമാറി സാമൂഹ്യനീതി വകുപ്പ്
September 25, 2026
റിയാദില്‍ ഈ വര്‍ഷം ഇതുവരെ 141,000-ത്തിലധികം അടിസ്ഥാന സൗകര്യ വികസന പെര്‍മിറ്റുകള്‍ നല്‍കി
റിയാദില്‍ ഈ വര്‍ഷം ഇതുവരെ 141,000-ത്തിലധികം അടിസ്ഥാന സൗകര്യ വികസന പെര്‍മിറ്റുകള്‍ നല്‍കി
September 25, 2026
 യുഎസും ഇറാനും തമ്മില്‍ ഹൊര്‍മുസ് കടലിടുക്ക് തുറക്കുന്നതിനെക്കുറിച്ചും ഉപരോധം നീക്കുന്നതിനെക്കുറിച്ചും രഹസ്യ ചര്‍ച്ചകള്‍
യുഎസും ഇറാനും തമ്മില്‍ ഹൊര്‍മുസ് കടലിടുക്ക് തുറക്കുന്നതിനെക്കുറിച്ചും ഉപരോധം നീക്കുന്നതിനെക്കുറിച്ചും രഹസ്യ ചര്‍ച്ചകള്‍
September 25, 2026
യുഎസ്എസ് അബ്രഹാം ലിങ്കണ്‍ കാരിയര്‍ സ്‌ട്രൈക്ക് ഗ്രൂപ്പിലെ എട്ടു നാവികര്‍ ആത്മഹത്യക്കു ശ്രമിച്ചതായി വെളിപ്പെടുത്തല്‍
യുഎസ്എസ് അബ്രഹാം ലിങ്കണ്‍ കാരിയര്‍ സ്‌ട്രൈക്ക് ഗ്രൂപ്പിലെ എട്ടു നാവികര്‍ ആത്മഹത്യക്കു ശ്രമിച്ചതായി വെളിപ്പെടുത്തല്‍
September 25, 2026
അംബാനി പുത്രന് പ്രൊഫസര്‍ഷിപ്പ്;  ബ്രിട്ടനില്‍ വന്‍ വിവാദം
അംബാനി പുത്രന് പ്രൊഫസര്‍ഷിപ്പ്; ബ്രിട്ടനില്‍ വന്‍ വിവാദം
September 25, 2026