l o a d i n g

ഗൾഫ്

റിയാദിനും ഖമീസ് മുഷൈത്തിനും നേരെയുണ്ടായ ഹൂതികളുടെ ഡ്രോണ്‍-മിസൈല്‍ ആക്രമണം തകര്‍ത്തു; ഫ്രാന്‍സ് സൈനിക സഹായം പ്രഖ്യാപിച്ചു

Thumbnail

കേണല്‍ തുര്‍ക്കി അല്‍-മാലികി

Publisher By     Staff Reporter
September 26, 2026

റിയാദ്: യെമനിലെ ഇറാന്‍ പിന്തുണയുള്ള ഹൂതി മിലീഷ്യ സൗദി അറേബ്യ ലക്ഷ്യമിട്ട് നടത്തിയ രണ്ട് ഡ്രോണുകളും രണ്ട് മിസൈലുകളും സൗദി വ്യോമ പ്രതിരോധ സേന തകര്‍ത്തു. ശനിയാഴ്ച പുലര്‍ച്ചെയോടെയായിരുന്നു ആക്രമണമുണ്ടായതെന്ന് യെമനിലെ സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന സഖ്യസേന അറിയിച്ചു.

റിയാദ് നഗരം ലക്ഷ്യമിട്ട് അയച്ച രണ്ട് ഡ്രോണുകള്‍ പുലര്‍ച്ചെ നാല് മണിയോടെ നശിപ്പിച്ചതായി സഖ്യസേന വക്താവ് കേണല്‍ തുര്‍ക്കി അല്‍-മാലികി എക്‌സിലൂടെ വ്യക്തമാക്കി. അരമണിക്കൂറിന് ശേഷം ഖമീസ് മുഷൈത് ലക്ഷ്യമിട്ടെത്തിയ രണ്ട് ബാലസ്റ്റിക് മിസൈലുകളും വ്യോമ പ്രതിരോധ സേന വെടിവെച്ചിട്ടു.

കഴിഞ്ഞ കുറേ ദിവസങ്ങളായി സൗദി അറേബ്യയ്ക്കും ഊര്‍ജ്ജ കേന്ദ്രങ്ങള്‍ക്കുമെതിരെയുള്ള ഹൂതികളുടെ ആക്രമണങ്ങള്‍ വര്‍ധിച്ചുവരികയാണ്. ഇതിനിടെ, സൗദിയുടെ എണ്ണ കയറ്റുമതി കേന്ദ്രമായ യാമ്പുവിനെ സംരക്ഷിക്കാന്‍ സൈനിക സഹായം നല്‍കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പ്രഖ്യാപിച്ചു. പ്രതിരോധ സംവിധാനങ്ങളും റഡാറുകളും സൈനികരെയും പ്രദേശത്ത് വിന്യമിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

മേഖലയിലെ സുരക്ഷാ ഭീഷണികള്‍ ചര്‍ച്ച ചെയ്യുന്നതിനായി സൗദി അറേബ്യ, പാകിസ്ഥാന്‍, തുര്‍ക്കി എന്നീ രാജ്യങ്ങളുടെ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നിട്ടുണ്ട്. ഇരു രാജ്യങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ മാസം ഇവര്‍ മക്ക ജോയിന്റ് ഡിഫന്‍സ് കരാറില്‍ ഒപ്പുവെച്ചിരുന്നു.

Latest News

സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
September 26, 2026
വിദര്‍ശക്ക് വീണ്ടും വെള്ളി, വ്യക്തിഗത ഫൈനലില്‍
വിദര്‍ശക്ക് വീണ്ടും വെള്ളി, വ്യക്തിഗത ഫൈനലില്‍
September 26, 2026
ഏഷ്യാഡ് മാരത്തണില്‍ മെഡല്‍, നേട്ടം 44 വര്‍ഷത്തിനു ശേഷം
ഏഷ്യാഡ് മാരത്തണില്‍ മെഡല്‍, നേട്ടം 44 വര്‍ഷത്തിനു ശേഷം
September 26, 2026
യു.എസ് വിസ; ഇന്ത്യക്കാര്‍ ഒരു വര്‍ഷം വരെ കാത്തിരിക്കണം
യു.എസ് വിസ; ഇന്ത്യക്കാര്‍ ഒരു വര്‍ഷം വരെ കാത്തിരിക്കണം
September 26, 2026
 റിയാദിനും ഖമീസ് മുഷൈത്തിനും നേരെയുണ്ടായ ഹൂതികളുടെ ഡ്രോണ്‍-മിസൈല്‍ ആക്രമണം തകര്‍ത്തു; ഫ്രാന്‍സ് സൈനിക സഹായം പ്രഖ്യാപിച്ചു
റിയാദിനും ഖമീസ് മുഷൈത്തിനും നേരെയുണ്ടായ ഹൂതികളുടെ ഡ്രോണ്‍-മിസൈല്‍ ആക്രമണം തകര്‍ത്തു; ഫ്രാന്‍സ് സൈനിക സഹായം പ്രഖ്യാപിച്ചു
September 26, 2026
സര്‍ക്കാരിനെ വിടാതെ യാത്രാ വിവാദം, കൂടുതല്‍ മന്ത്രിമാര്‍ വിദേശത്തേക്ക്
സര്‍ക്കാരിനെ വിടാതെ യാത്രാ വിവാദം, കൂടുതല്‍ മന്ത്രിമാര്‍ വിദേശത്തേക്ക്
September 26, 2026
ഷോണിന്റെ അമിതാവേശം, കുരുക്കിലകപ്പെട്ട് ബി.ജെ.പി
ഷോണിന്റെ അമിതാവേശം, കുരുക്കിലകപ്പെട്ട് ബി.ജെ.പി
September 26, 2026
നടന്‍ രവീന്ദ്രന്‍ സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍, പ്രിയങ്ക നായര്‍ വൈസ് ചെയര്‍പേഴ്‌സണ്‍
നടന്‍ രവീന്ദ്രന്‍ സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍, പ്രിയങ്ക നായര്‍ വൈസ് ചെയര്‍പേഴ്‌സണ്‍
September 25, 2026
ഒരു തുള്ളി രക്തം ഒരു ജീവനിലേക്കുള്ള പ്രതീക്ഷ: അല്‍ ഖസീമില്‍ ഐ.സി.എഫ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
ഒരു തുള്ളി രക്തം ഒരു ജീവനിലേക്കുള്ള പ്രതീക്ഷ: അല്‍ ഖസീമില്‍ ഐ.സി.എഫ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 25, 2026
റിയാദ്-ദമ്മാം ഹൈവേയിലുണ്ടായ വാഹനാപകടത്തില്‍ ആറാട്ടുപുഴ സ്വദേശി മരിച്ചു
റിയാദ്-ദമ്മാം ഹൈവേയിലുണ്ടായ വാഹനാപകടത്തില്‍ ആറാട്ടുപുഴ സ്വദേശി മരിച്ചു
September 25, 2026