l o a d i n g

ഗൾഫ്

സൗദിയില്‍ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത; ജാഗ്രതാ നിര്‍ദ്ദേശവുമായി സിവില്‍ ഡിഫന്‍സ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 28, 2026

റിയാദ്: സൗദി അറേബ്യയിലെ മിക്ക പ്രദേശങ്ങളിലും വരുന്ന വെള്ളിയാഴ്ച വരെ ശക്തമായ ഇടിമിന്നലോടുകൂടിയ മഴ തുടരുമെന്ന് പ്രവചിച്ച പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ് അഭ്യര്‍ത്ഥിച്ചു.

സുരക്ഷിത സ്ഥാനങ്ങളില്‍ തുടരാനും, പെട്ടെന്നുള്ള വെള്ളപ്പൊക്ക സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളും താഴ്വരകളും ഒഴിവാക്കാനും അധികൃതര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി. ഇത്തരം പ്രദേശങ്ങളില്‍ നീന്താനിറങ്ങരുതെന്നും ഔദ്യോഗിക മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.

മക്ക നഗരത്തിന് പുറമെ അല്‍-കാമില്‍, അല്‍-ജുമും, ബഹ്‌റ, തായിഫ്, മൈസാന്‍, അദ്ഹം, അല്‍-അര്‍ദിയത്ത് എന്നിവിടങ്ങളില്‍ ശക്തമായ മഴയ്ക്കും മിന്നല്‍ പ്രളയത്തിനും ആലിപ്പഴ വര്‍ഷത്തിനും പൊടിക്കാറ്റിനും സാധ്യതയുണ്ട്. അല്‍-ലൈത്, ഖുന്‍ഫുദ എന്നിവിടങ്ങളില്‍ മിതമായ മഴ പ്രതീക്ഷിക്കാം. ജിസാന്‍, അസീര്‍, അല്‍-ബാഹ, മദീന എന്നീ പ്രദേശങ്ങളിലും ശക്തമായ മഴയും മിന്നല്‍ പ്രളയവും ഉണ്ടായേക്കാം.

ഹായില്‍, തബൂക്ക്, അല്‍-ജൗഫ്, വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ മിതമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി അറിയിച്ചു.

Latest News

സൗദി അറേബ്യയില്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കുമായി ഡിജിറ്റല്‍ സുരക്ഷാ പരിശീലനം; പദ്ധതിയുമായി ഇന്‍ജാസ് അല്‍-അറബും ഗൂഗിളും
സൗദി അറേബ്യയില്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കുമായി ഡിജിറ്റല്‍ സുരക്ഷാ പരിശീലനം; പദ്ധതിയുമായി ഇന്‍ജാസ് അല്‍-അറബും ഗൂഗിളും
September 28, 2026
ഐ.സി.എഫ് ജിദ്ദ റീജിയന്‍ 'മീലാദ് ഹെറിറ്റേജ്': അസീസിയ്യ ഡിവിഷന്‍ ജേതാക്കള്‍; ഖാലിദിയ്യക്കും മുശ്രിഫക്കും രണ്ടും മൂന്നും സ്ഥാനങ്ങള്‍
ഐ.സി.എഫ് ജിദ്ദ റീജിയന്‍ 'മീലാദ് ഹെറിറ്റേജ്': അസീസിയ്യ ഡിവിഷന്‍ ജേതാക്കള്‍; ഖാലിദിയ്യക്കും മുശ്രിഫക്കും രണ്ടും മൂന്നും സ്ഥാനങ്ങള്‍
September 28, 2026
ഇപ്‌സോസ് സൂചിക: സൗദിയില്‍ റീട്ടെയില്‍ മേഖലയില്‍ പാണ്ട കമ്പനിക്ക് ഒന്നാം റാങ്ക്
ഇപ്‌സോസ് സൂചിക: സൗദിയില്‍ റീട്ടെയില്‍ മേഖലയില്‍ പാണ്ട കമ്പനിക്ക് ഒന്നാം റാങ്ക്
September 28, 2026
ഉഷയെ കടന്ന് വിദ്യാ രാംരാജ്, വീണത് 42 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ്
ഉഷയെ കടന്ന് വിദ്യാ രാംരാജ്, വീണത് 42 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ്
September 28, 2026
സൗദി ജയിലില്‍ കഴിയുന്ന മകനെ ഒരു നോക്ക് കാണണമെന്ന ആഗ്രഹവുമായി പിതാവ് യാത്രയായി
സൗദി ജയിലില്‍ കഴിയുന്ന മകനെ ഒരു നോക്ക് കാണണമെന്ന ആഗ്രഹവുമായി പിതാവ് യാത്രയായി
September 28, 2026
റിയാദിലെ വിദ്യാലയങ്ങളില്‍ ക്ലാസുകള്‍ മുടക്കമില്ലാതെ തുടര്‍ന്നു
റിയാദിലെ വിദ്യാലയങ്ങളില്‍ ക്ലാസുകള്‍ മുടക്കമില്ലാതെ തുടര്‍ന്നു
September 28, 2026
ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍' ശ്രദ്ധേയമായി
ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍' ശ്രദ്ധേയമായി
September 28, 2026
സൗദി ദേശീയ ദിനത്തില്‍ വാദീനൂര്‍ സ്‌പെഷ്യല്‍ ഉംറ യാത്ര സംഘടിപ്പിച്ചു
സൗദി ദേശീയ ദിനത്തില്‍ വാദീനൂര്‍ സ്‌പെഷ്യല്‍ ഉംറ യാത്ര സംഘടിപ്പിച്ചു
September 28, 2026
ഗ്ലോബല്‍ കെ.എം.സി.സി പനമരം പഞ്ചായത്ത് കമ്മിറ്റി കൗണ്‍സില്‍ മീറ്റ് സംഘടിപ്പിച്ചു
ഗ്ലോബല്‍ കെ.എം.സി.സി പനമരം പഞ്ചായത്ത് കമ്മിറ്റി കൗണ്‍സില്‍ മീറ്റ് സംഘടിപ്പിച്ചു
September 28, 2026
ജിദ്ദയില്‍ സൗദിഫുഡ് ഷോ ആരംഭിച്ചു: ശക്തമായ സാന്നിധ്യവുമായി ഇന്ത്യയും ഇറ്റലിയും
ജിദ്ദയില്‍ സൗദിഫുഡ് ഷോ ആരംഭിച്ചു: ശക്തമായ സാന്നിധ്യവുമായി ഇന്ത്യയും ഇറ്റലിയും
September 28, 2026