l o a d i n g

ഗൾഫ്

ഐ.സി.എഫ് ജിദ്ദ റീജിയന്‍ 'മീലാദ് ഹെറിറ്റേജ്': അസീസിയ്യ ഡിവിഷന്‍ ജേതാക്കള്‍; ഖാലിദിയ്യക്കും മുശ്രിഫക്കും രണ്ടും മൂന്നും സ്ഥാനങ്ങള്‍

Thumbnail

ഓവറോള്‍ ചാമ്പ്യന്‍മാരായ അസീസിയ്യ ഡിവിഷന്‍

Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 28, 2026

ജിദ്ദ: മാനവികതയുടെയും സാഹോദര്യത്തിന്റെയും മഹത്തായ സന്ദേശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ഐ.സി.എഫ് ജിദ്ദ റീജിയന്‍ സംഘടിപ്പിച്ച 'മീലാദ് ഹെറിറ്റേജ്' സാംസ്‌കാരിക സംഗമം ശ്രദ്ധേയമായി. പ്രവാചകന്‍ മുഹമ്മദ് നബി (സ)യുടെ ജീവിതദര്‍ശനം മാനുഷിക മൂല്യങ്ങളുടെയും ധാര്‍മ്മിക ബോധത്തിന്റെയും അമൂല്യ സ്രോതസ്സാണെന്നും, പ്രത്യേകിച്ച് ഈ കാലഘട്ടത്തില്‍ അവിടുത്തെ ജീവിതം മികച്ചൊരു വഴികാട്ടിയാണെന്നും സംഗമത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

യഹ്യ ഖലീല്‍ നൂറാനിയുടെ അധ്യക്ഷതയില്‍ നടന്ന സംഗമം ഐ.സി.എഫ് നാഷണല്‍ സെക്രട്ടറി സിറാജ് കുറ്റ്യാടി ഉദ്ഘാടനം ചെയ്തു. സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍, ബഷീര്‍ മാസ്റ്റര്‍ പറവൂര്‍, ഹസ്സന്‍ സഖാഫി, മുഹ്യിദ്ദീന്‍ കുട്ടി സഖാഫി, അബു മിസ്ബാഹ് ഐക്കരപ്പടി, അബ്ദുള്‍ കലാം അഹ്സാനി, അബ്ദുന്നാസര്‍ അന്‍വരി, അബ്ദുള്‍ ഖാദര്‍ സഖാഫി തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു. സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ സ്വാഗതവും ഇബ്രാഹീം മുസ്ല്യാര്‍ നന്ദിയും പറഞ്ഞു.

രണ്ടാം സ്ഥാനം നേടിയ ഖാലിദിയ്യ ഡിവിഷന്‍
രണ്ടാം സ്ഥാനം നേടിയ ഖാലിദിയ്യ ഡിവിഷന്‍

സംഗമത്തിന്റെ ഭാഗമായി ഡിവിഷന്‍ തല മത്സരങ്ങളില്‍ വിജയികളായവര്‍ മാറ്റുരച്ച വിവിധ കലാപരിപാടികള്‍ അരങ്ങേറി. പ്രവാചക ജീവിതം ഇതിവൃത്തമാക്കി നടത്തിയ മത്സരങ്ങളായിരുന്നു പരിപാടിയുടെ പ്രധാന ആകര്‍ഷണം. കലയും സാഹിത്യവും കേവലം വിനോദോപാധികളല്ലെന്നും, സമൂഹത്തെ നവീകരിക്കാനുള്ള ശക്തമായ ആയുധങ്ങളാണെന്നും സംഗമം ഓര്‍മ്മിപ്പിച്ചു. മുഹ്സിന്‍ സഖാഫി, മന്‍സൂര്‍ മാസ്റ്റര്‍, സയ്യിദ് മുഹമ്മദ് മാസ്റ്റര്‍, സിയാദ് ബീമാപ്പള്ളി, യാസര്‍ അറഫാത്ത്, അബ്ദുള്‍ റസാഖ് കൂത്തുപറമ്പ്, ഹനീഫ ബെര്‍ക്ക, സുജീര്‍ പുത്തന്‍പള്ളി, സ്വാദിഖ് ചാലിയാര്‍ തുടങ്ങിയവര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

മൂന്നാം സ്ഥാനം നേടിയ മുശ് രിഫ ഡിവിഷന്‍
മൂന്നാം സ്ഥാനം നേടിയ മുശ് രിഫ ഡിവിഷന്‍

ആവേശം വിതച്ച മത്സരങ്ങള്‍ക്കൊടുവില്‍ അസീസിയ്യ ഡിവിഷന്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോള്‍, ഖാലിദിയ്യ ഡിവിഷനും മുശ്രിഫ ഡിവിഷനും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

വൈകുന്നേരം നടന്ന സമാപന സംഗമത്തില്‍ സിറാജ് കുറ്റ്യാടി, മുജീബ് എ.ആര്‍. നഗര്‍, ബഷീര്‍ എറണാകുളം, ബഷീര്‍ മാസ്റ്റര്‍ പറവൂര്‍ എന്നിവര്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങളും ട്രോഫികളും വിതരണം ചെയ്തു.

Latest News

സൗദി അറേബ്യയില്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കുമായി ഡിജിറ്റല്‍ സുരക്ഷാ പരിശീലനം; പദ്ധതിയുമായി ഇന്‍ജാസ് അല്‍-അറബും ഗൂഗിളും
സൗദി അറേബ്യയില്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കുമായി ഡിജിറ്റല്‍ സുരക്ഷാ പരിശീലനം; പദ്ധതിയുമായി ഇന്‍ജാസ് അല്‍-അറബും ഗൂഗിളും
September 28, 2026
ഐ.സി.എഫ് ജിദ്ദ റീജിയന്‍ 'മീലാദ് ഹെറിറ്റേജ്': അസീസിയ്യ ഡിവിഷന്‍ ജേതാക്കള്‍; ഖാലിദിയ്യക്കും മുശ്രിഫക്കും രണ്ടും മൂന്നും സ്ഥാനങ്ങള്‍
ഐ.സി.എഫ് ജിദ്ദ റീജിയന്‍ 'മീലാദ് ഹെറിറ്റേജ്': അസീസിയ്യ ഡിവിഷന്‍ ജേതാക്കള്‍; ഖാലിദിയ്യക്കും മുശ്രിഫക്കും രണ്ടും മൂന്നും സ്ഥാനങ്ങള്‍
September 28, 2026
ഇപ്‌സോസ് സൂചിക: സൗദിയില്‍ റീട്ടെയില്‍ മേഖലയില്‍ പാണ്ട കമ്പനിക്ക് ഒന്നാം റാങ്ക്
ഇപ്‌സോസ് സൂചിക: സൗദിയില്‍ റീട്ടെയില്‍ മേഖലയില്‍ പാണ്ട കമ്പനിക്ക് ഒന്നാം റാങ്ക്
September 28, 2026
ഉഷയെ കടന്ന് വിദ്യാ രാംരാജ്, വീണത് 42 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ്
ഉഷയെ കടന്ന് വിദ്യാ രാംരാജ്, വീണത് 42 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ്
September 28, 2026
സൗദി ജയിലില്‍ കഴിയുന്ന മകനെ ഒരു നോക്ക് കാണണമെന്ന ആഗ്രഹവുമായി പിതാവ് യാത്രയായി
സൗദി ജയിലില്‍ കഴിയുന്ന മകനെ ഒരു നോക്ക് കാണണമെന്ന ആഗ്രഹവുമായി പിതാവ് യാത്രയായി
September 28, 2026
റിയാദിലെ വിദ്യാലയങ്ങളില്‍ ക്ലാസുകള്‍ മുടക്കമില്ലാതെ തുടര്‍ന്നു
റിയാദിലെ വിദ്യാലയങ്ങളില്‍ ക്ലാസുകള്‍ മുടക്കമില്ലാതെ തുടര്‍ന്നു
September 28, 2026
ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍' ശ്രദ്ധേയമായി
ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍' ശ്രദ്ധേയമായി
September 28, 2026
സൗദി ദേശീയ ദിനത്തില്‍ വാദീനൂര്‍ സ്‌പെഷ്യല്‍ ഉംറ യാത്ര സംഘടിപ്പിച്ചു
സൗദി ദേശീയ ദിനത്തില്‍ വാദീനൂര്‍ സ്‌പെഷ്യല്‍ ഉംറ യാത്ര സംഘടിപ്പിച്ചു
September 28, 2026
ഗ്ലോബല്‍ കെ.എം.സി.സി പനമരം പഞ്ചായത്ത് കമ്മിറ്റി കൗണ്‍സില്‍ മീറ്റ് സംഘടിപ്പിച്ചു
ഗ്ലോബല്‍ കെ.എം.സി.സി പനമരം പഞ്ചായത്ത് കമ്മിറ്റി കൗണ്‍സില്‍ മീറ്റ് സംഘടിപ്പിച്ചു
September 28, 2026
ജിദ്ദയില്‍ സൗദിഫുഡ് ഷോ ആരംഭിച്ചു: ശക്തമായ സാന്നിധ്യവുമായി ഇന്ത്യയും ഇറ്റലിയും
ജിദ്ദയില്‍ സൗദിഫുഡ് ഷോ ആരംഭിച്ചു: ശക്തമായ സാന്നിധ്യവുമായി ഇന്ത്യയും ഇറ്റലിയും
September 28, 2026