l o a d i n g

ബിസിനസ്

ജിദ്ദയില്‍ സൗദിഫുഡ് ഷോ ആരംഭിച്ചു: ശക്തമായ സാന്നിധ്യവുമായി ഇന്ത്യയും ഇറ്റലിയും

Thumbnail
Publisher By     Staff Reporter
September 28, 2026

ജിദ്ദ- പ്രാദേശിക, അന്തര്‍ദേശീയ തലങ്ങളിലെ വന്‍ പങ്കാളിത്തത്തോടെ 'സൗദിഫുഡ് ഷോ 2026', 'സൗദിഫുഡ് മാനുഫാക്ചറിംഗ് 2026' എക്‌സിബിഷനുകള്‍ക്ക് ജിദ്ദ സൂപ്പര്‍ഡോമില്‍ തുടക്കമായി. സൗദി അതോറിറ്റി ഫോര്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റീസ് ആന്‍ഡ് ടെക്‌നോളജി സോണ്‍സുമായി സഹകരണത്തോടെയാണ് ഈ അന്താരാഷ്ട്ര മേള സംഘടിപ്പിക്കുന്നത്. സെപ്റ്റംബര്‍ 27 മുതല്‍ 29 വരെ ഉച്ചയ്ക്ക് 1:00 മണി മുതല്‍ രാത്രി 8:00 മണി വരെ നടക്കുന്ന മേളയില്‍ നൂറോളം രാജ്യങ്ങളില്‍ നിന്നുള്ള ആയിരത്തിലേറെ പ്രദര്‍ശകരും ഭക്ഷണ-പാനീയ മേഖലയിലെ വിദഗ്ധരും അണിനിരക്കുന്നു.

മികച്ച വിപണി ലക്ഷ്യമിട്ട് ഇന്ത്യ

കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള അഗ്രികള്‍ച്ചറല്‍ ആന്‍ഡ് പ്രോസസ്സ്ഡ് ഫുഡ് പ്രൊഡക്ട്‌സ് എക്‌സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് അതോറിറ്റിയുടെ നേതൃത്വത്തില്‍ 50ലേറെ പ്രമുഖ ഇന്ത്യന്‍ കയറ്റുമതിക്കാരും വിതരണക്കാരുമാണ് മേളയില്‍ എത്തിയിരിക്കുന്നത്. ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഫഹദ് അഹമ്മദ് ഖാന്‍ സൂരി എക്‌സിബിഷനിലെ ഇന്ത്യന്‍ പവലിയന്‍ സന്ദര്‍ശിച്ചു.

ഇന്ത്യന്‍ കാര്‍ഷിക-ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ക്ക് സൗദി അറേബ്യ പ്രധാന വിപണിയാണെന്നും ഇരു രാജ്യങ്ങളും തമ്മില്‍ പ്രതിവര്‍ഷം 4,000 കോടി ഡോളറിലധികം ഉഭയകക്ഷി വ്യാപാരം നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇതില്‍ ഭക്ഷ്യ-കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ പ്രധാന പങ്കുവഹിക്കുന്നുണ്ടെന്നും വരും നാളുകളില്‍ ഈ പങ്കാളിത്തം ഇനിയും ശക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയില്‍നിന്നുള്ള ഭക്ഷ്യ കയറ്റുമതിയില്‍ മികച്ച വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നതെന്നും റൈസ്, മാമ്പഴ പള്‍പ്പ് തുടങ്ങിയ പ്രോസസ്സ് ചെയ്ത ഭക്ഷ്യവസ്തുക്കള്‍ക്ക് സൗദിയില്‍ വന്‍ സാധ്യതകളാണുള്ളതെന്നും അപേഡ ജനറല്‍ മാനേജര്‍ വിനീത സുദന്‍ വ്യക്തമാക്കി

വിപുലമായ പങ്കാളിത്തവുമായി ഇറ്റലി

ജിദ്ദയിലെ ഇറ്റാലിയന്‍ കോണ്‍സല്‍ ജനറല്‍ മാര്‍ക്കോ ബോക്കി എക്‌സിബിഷനുകളിലെ ഇറ്റാലിയന്‍ പങ്കാളിത്തം ഉദ്ഘാടനം ചെയ്തു. പ്രമുഖങ്ങളായ 37 ഇറ്റാലിയന്‍ കമ്പനികളാണ് മേളയില്‍ ഉള്ളത്. ഇതില്‍ 17 കമ്പനികള്‍ കാര്‍ഷിക-ഭക്ഷ്യ ഉല്‍പ്പന്നങ്ങളും, 20 കമ്പനികള്‍ ഭക്ഷ്യ സംസ്‌കരണം, പാക്കിംഗ്, റാപ്പിംഗ് മേഖലകളിലെ ആധുനിക സാങ്കേതികവിദ്യകളും പ്രദര്‍ശിപ്പിക്കുന്നു.

ഇറ്റലിയും സൗദി അറേബ്യയും തമ്മിലുള്ള വ്യാപാര ബന്ധങ്ങള്‍ അതിവേഗം വളരുകയാണെന്ന് സൗദിയിലെ ഇറ്റാലിയന്‍ അംബാസഡര്‍ കാര്‍ലോ ബാള്‍ഡോച്ചി പറഞ്ഞു. 2025-ലെ ആദ്യ 11 മാസങ്ങളില്‍ ഇറ്റലിയില്‍ നിന്നുള്ള കാര്‍ഷിക-ഭക്ഷ്യ കയറ്റുമതി സൗദിയിലേക്ക് ഏകദേശം 220 കോടി സൗദി റിയാലിലെത്തി (7.7% വര്‍ധനവ്). 2025-ല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള മൊത്തം ഉഭയകക്ഷി വ്യാപാരം 4,530 കോടി (45.3 ബില്യണ്‍) റിയാലിലെത്തിയിരുന്നു.

2025 ഡിസംബറില്‍ ഇറ്റാലിയന്‍ പാചകരീതിയെ യുനെസ്‌കോയുടെ അരുപ സാംസ്‌കാരിക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയതിന്റെ ഭാഗമായി ആഗോളതലത്തില്‍ നടത്തുന്ന 'ഇറ്റാലിയന്‍ പാചകകല വാരം' പരിപാടിയുടെ തുടര്‍ച്ചയായാണ് ഇറ്റലിയുടെ പങ്കാളിത്തം.

ആഗോളതലത്തിലെ ഒരു ലക്ഷത്തിലേറെ വ്യത്യസ്ത ഉല്‍പ്പന്നങ്ങളാണ് ജിദ്ദ സൂപ്പര്‍ഡോമില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഭക്ഷ്യചേരുവകള്‍, പ്രോസസിംഗ് മെഷീനുകള്‍, പാക്കേജിംഗ് രീതികള്‍, ഓട്ടോമേഷന്‍ സിസ്റ്റങ്ങള്‍ തുടങ്ങിയവയാണ് പ്രദര്‍ശനത്തിന്റെ പ്രധാന ആകര്‍ഷണം.

Latest News

സൗദി അറേബ്യയില്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കുമായി ഡിജിറ്റല്‍ സുരക്ഷാ പരിശീലനം; പദ്ധതിയുമായി ഇന്‍ജാസ് അല്‍-അറബും ഗൂഗിളും
സൗദി അറേബ്യയില്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കുമായി ഡിജിറ്റല്‍ സുരക്ഷാ പരിശീലനം; പദ്ധതിയുമായി ഇന്‍ജാസ് അല്‍-അറബും ഗൂഗിളും
September 28, 2026
ഐ.സി.എഫ് ജിദ്ദ റീജിയന്‍ 'മീലാദ് ഹെറിറ്റേജ്': അസീസിയ്യ ഡിവിഷന്‍ ജേതാക്കള്‍; ഖാലിദിയ്യക്കും മുശ്രിഫക്കും രണ്ടും മൂന്നും സ്ഥാനങ്ങള്‍
ഐ.സി.എഫ് ജിദ്ദ റീജിയന്‍ 'മീലാദ് ഹെറിറ്റേജ്': അസീസിയ്യ ഡിവിഷന്‍ ജേതാക്കള്‍; ഖാലിദിയ്യക്കും മുശ്രിഫക്കും രണ്ടും മൂന്നും സ്ഥാനങ്ങള്‍
September 28, 2026
ഇപ്‌സോസ് സൂചിക: സൗദിയില്‍ റീട്ടെയില്‍ മേഖലയില്‍ പാണ്ട കമ്പനിക്ക് ഒന്നാം റാങ്ക്
ഇപ്‌സോസ് സൂചിക: സൗദിയില്‍ റീട്ടെയില്‍ മേഖലയില്‍ പാണ്ട കമ്പനിക്ക് ഒന്നാം റാങ്ക്
September 28, 2026
ഉഷയെ കടന്ന് വിദ്യാ രാംരാജ്, വീണത് 42 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ്
ഉഷയെ കടന്ന് വിദ്യാ രാംരാജ്, വീണത് 42 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ്
September 28, 2026
സൗദി ജയിലില്‍ കഴിയുന്ന മകനെ ഒരു നോക്ക് കാണണമെന്ന ആഗ്രഹവുമായി പിതാവ് യാത്രയായി
സൗദി ജയിലില്‍ കഴിയുന്ന മകനെ ഒരു നോക്ക് കാണണമെന്ന ആഗ്രഹവുമായി പിതാവ് യാത്രയായി
September 28, 2026
റിയാദിലെ വിദ്യാലയങ്ങളില്‍ ക്ലാസുകള്‍ മുടക്കമില്ലാതെ തുടര്‍ന്നു
റിയാദിലെ വിദ്യാലയങ്ങളില്‍ ക്ലാസുകള്‍ മുടക്കമില്ലാതെ തുടര്‍ന്നു
September 28, 2026
ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍' ശ്രദ്ധേയമായി
ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍' ശ്രദ്ധേയമായി
September 28, 2026
സൗദി ദേശീയ ദിനത്തില്‍ വാദീനൂര്‍ സ്‌പെഷ്യല്‍ ഉംറ യാത്ര സംഘടിപ്പിച്ചു
സൗദി ദേശീയ ദിനത്തില്‍ വാദീനൂര്‍ സ്‌പെഷ്യല്‍ ഉംറ യാത്ര സംഘടിപ്പിച്ചു
September 28, 2026
ഗ്ലോബല്‍ കെ.എം.സി.സി പനമരം പഞ്ചായത്ത് കമ്മിറ്റി കൗണ്‍സില്‍ മീറ്റ് സംഘടിപ്പിച്ചു