പനമരം: ഗ്ലോബല്‍ കെ.എം.സി.സി പനമരം പഞ്ചായത്ത് കമ്മിറ്റിയുടെ കൗണ്‍സില്‍ മീറ്റ് വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. സംഘടനയുടെ പ്രസിഡന്റ് ഹനീഫ എം.പി കൂളിവയല്‍ (ദുബായ്) അധ്യക്ഷത വഹിച്ചു.
സൗദി വാഫി ജംഷീറിന്റെ ഖിറാഅത്തോടുകൂടി പരിപാടികള്‍ക്ക് തുടക്കമായി. പഞ്ചായത്ത് സെക്രട്ടറി സംഷീര്‍ എം.കെ (ബാംഗ്ലൂര്‍) സ്വാഗതം ആശംസിച്ചു. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് അമ്മദ് പൊര്‍ളോത്ത് കൗണ്‍സില്‍ മീറ്റ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
തുടര്‍ന്ന് ഓര്‍ഗനൈസിങ് സെക്രട്ടറി ഷൗഖത്ത് പനമരം (സൗദി) പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ മുസ്തഫ കുണ്ടല, ജില്ലാ സെക്രട്ടറി മുജീബ് കേളോത്ത് കൂളിവയല്‍, മണ്ഡലം കോര്‍ഡിനേറ്റര്‍ റഫീഖ് കൂളിവയല്‍, ചാരിറ്റി വിംഗ് ചെയര്‍മാന്‍ നാസര്‍ എ., മണ്ഡലം കൗണ്‍സിലര്‍ അലി എന്‍. പനമരം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
പുതിയ കമ്മിറ്റിയുടെ തിരഞ്ഞെടുപ്പും യോഗത്തില്‍ നടന്നു. മണ്ഡലം സെക്രട്ടറി റാഷിദ് കേളോത്ത് നിരീക്ഷകനായും, മുഹമ്മദ്ലി വാളാട് റിട്ടേണിങ് ഓഫീസറായും തിരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിച്ചു.
Related News