l o a d i n g

ഗൾഫ്

സൗദി ദേശീയ ദിനത്തില്‍ വാദീനൂര്‍ സ്‌പെഷ്യല്‍ ഉംറ യാത്ര സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 28, 2026

റിയാദ്: സൗദി അറേബ്യയുടെ ദേശീയ ദിനത്തോടനുബന്ധിച്ച് വാദീനൂര്‍ സ്‌പെഷ്യല്‍ ഉംറ-മദീന യാത്ര സംഘടിപ്പിച്ചു. അവധി ദിനമായതിനാല്‍ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ യാത്രയില്‍ പങ്കെടുത്തു.

ബുധനാഴ്ച രാവിലെ അഞ്ചു മണിക്ക് ശേഷം ബത്ഹയില്‍ നിന്നും പുറപ്പെട്ട സംഘം ആദ്യം മദീന സന്ദര്‍ശനം നടത്തി. മസ്ജിദുല്‍ ഖുബാ, ഉഹ്ദ് രക്തസാക്ഷി മണ്ഡപം, മസ്ജിദുന്നബവി എന്നിവ സന്ദര്‍ശിച്ച ശേഷം മിഖാതില്‍ നിന്നും ഇഹ്‌റാം ചെയ്ത് പ്രസിദ്ധമായ ബദര്‍ വഴി മക്കയില്‍ എത്തി ഉംറ കര്‍മ്മം നിര്‍വഹിച്ചു. തുടര്‍ന്ന് വെള്ളിയാഴ്ച ജുമാ നമസ്‌കാരത്തിനു ശേഷം സംഘം റിയാദിലേക്ക് മടങ്ങി.

ഷക്കീര്‍ ഫൈസി മണ്ണാര്‍ക്കാട് യാത്രയ്ക്ക് നേതൃത്വം നല്‍കി. യാത്രയിലുടനീളം പഠന ക്ലാസുകളും പ്രകീര്‍ത്തന കാവ്യങ്ങളും പ്രാര്‍ത്ഥനയും ഉണ്ടായിരുന്നു എന്നത് യാത്രയെ ഏറെ വിജ്ഞാനപ്രദമാക്കി. മടക്കയാത്രയില്‍ അംഗങ്ങള്‍ക്ക് പരസ്പരം പരിചയപ്പെടാന്‍ അവസരം നല്‍കിയത് പുതിയ സൗഹൃദ ബന്ധങ്ങള്‍ക്ക് വഴിയൊരുക്കി.

'സമസ്ത'യുടെ പ്രവാസി ഘടകമായ എസ്.ഐ.സിക്ക് കീഴിലാണ് വാദീനൂര്‍ പ്രവര്‍ത്തിക്കുന്നത്. വര്‍ഷങ്ങളായി എല്ലാ ആഴ്ചയിലും ഉംറ, മദീന സന്ദര്‍ശനം എന്നിവ സംഘടിപ്പിച്ചു വരുന്നു.

Latest News

സൗദി അറേബ്യയില്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കുമായി ഡിജിറ്റല്‍ സുരക്ഷാ പരിശീലനം; പദ്ധതിയുമായി ഇന്‍ജാസ് അല്‍-അറബും ഗൂഗിളും
സൗദി അറേബ്യയില്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കുമായി ഡിജിറ്റല്‍ സുരക്ഷാ പരിശീലനം; പദ്ധതിയുമായി ഇന്‍ജാസ് അല്‍-അറബും ഗൂഗിളും
September 28, 2026
ഐ.സി.എഫ് ജിദ്ദ റീജിയന്‍ 'മീലാദ് ഹെറിറ്റേജ്': അസീസിയ്യ ഡിവിഷന്‍ ജേതാക്കള്‍; ഖാലിദിയ്യക്കും മുശ്രിഫക്കും രണ്ടും മൂന്നും സ്ഥാനങ്ങള്‍
ഐ.സി.എഫ് ജിദ്ദ റീജിയന്‍ 'മീലാദ് ഹെറിറ്റേജ്': അസീസിയ്യ ഡിവിഷന്‍ ജേതാക്കള്‍; ഖാലിദിയ്യക്കും മുശ്രിഫക്കും രണ്ടും മൂന്നും സ്ഥാനങ്ങള്‍
September 28, 2026
ഇപ്‌സോസ് സൂചിക: സൗദിയില്‍ റീട്ടെയില്‍ മേഖലയില്‍ പാണ്ട കമ്പനിക്ക് ഒന്നാം റാങ്ക്
ഇപ്‌സോസ് സൂചിക: സൗദിയില്‍ റീട്ടെയില്‍ മേഖലയില്‍ പാണ്ട കമ്പനിക്ക് ഒന്നാം റാങ്ക്
September 28, 2026
ഉഷയെ കടന്ന് വിദ്യാ രാംരാജ്, വീണത് 42 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ്
ഉഷയെ കടന്ന് വിദ്യാ രാംരാജ്, വീണത് 42 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ്
September 28, 2026
സൗദി ജയിലില്‍ കഴിയുന്ന മകനെ ഒരു നോക്ക് കാണണമെന്ന ആഗ്രഹവുമായി പിതാവ് യാത്രയായി
സൗദി ജയിലില്‍ കഴിയുന്ന മകനെ ഒരു നോക്ക് കാണണമെന്ന ആഗ്രഹവുമായി പിതാവ് യാത്രയായി
September 28, 2026
റിയാദിലെ വിദ്യാലയങ്ങളില്‍ ക്ലാസുകള്‍ മുടക്കമില്ലാതെ തുടര്‍ന്നു
റിയാദിലെ വിദ്യാലയങ്ങളില്‍ ക്ലാസുകള്‍ മുടക്കമില്ലാതെ തുടര്‍ന്നു
September 28, 2026
ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍' ശ്രദ്ധേയമായി
ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍' ശ്രദ്ധേയമായി
September 28, 2026
സൗദി ദേശീയ ദിനത്തില്‍ വാദീനൂര്‍ സ്‌പെഷ്യല്‍ ഉംറ യാത്ര സംഘടിപ്പിച്ചു
സൗദി ദേശീയ ദിനത്തില്‍ വാദീനൂര്‍ സ്‌പെഷ്യല്‍ ഉംറ യാത്ര സംഘടിപ്പിച്ചു
September 28, 2026
ഗ്ലോബല്‍ കെ.എം.സി.സി പനമരം പഞ്ചായത്ത് കമ്മിറ്റി കൗണ്‍സില്‍ മീറ്റ് സംഘടിപ്പിച്ചു
ഗ്ലോബല്‍ കെ.എം.സി.സി പനമരം പഞ്ചായത്ത് കമ്മിറ്റി കൗണ്‍സില്‍ മീറ്റ് സംഘടിപ്പിച്ചു
September 28, 2026
ജിദ്ദയില്‍ സൗദിഫുഡ് ഷോ ആരംഭിച്ചു: ശക്തമായ സാന്നിധ്യവുമായി ഇന്ത്യയും ഇറ്റലിയും
ജിദ്ദയില്‍ സൗദിഫുഡ് ഷോ ആരംഭിച്ചു: ശക്തമായ സാന്നിധ്യവുമായി ഇന്ത്യയും ഇറ്റലിയും
September 28, 2026