l o a d i n g

ബിസിനസ്

ഇപ്‌സോസ് സൂചിക: സൗദിയില്‍ റീട്ടെയില്‍ മേഖലയില്‍ പാണ്ട കമ്പനിക്ക് ഒന്നാം റാങ്ക്

Thumbnail
Publisher By     Staff Reporter
September 28, 2026

ജിദ്ദ- സൗദി അറേബ്യയില്‍ ഉപഭോക്താക്കള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ സ്വാധീനമുള്ള 10 പ്രാദേശിക ബ്രാന്‍ഡുകളില്‍ ഒന്നായി പാണ്ട കമ്പനി തിരഞ്ഞെടുക്കപ്പെട്ടു. ഉപഭോക്താക്കളുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും മുന്‍നിര്‍ത്തി തയ്യാറാക്കിയ 2026-ലെ പ്രശസ്തമായ ഇപ്‌സോസ് സൂചികയിലാണ് റീട്ടെയില്‍ മേഖലയില്‍ ഒന്നാം സ്ഥാനത്തോടെ പാണ്ട ഈ മികച്ച നേട്ടം കൈവരിച്ചത്.

ഉപഭോക്താക്കള്‍ ഒരു ബ്രാന്‍ഡിനെ എത്രത്തോളം തിരഞ്ഞെടുക്കുന്നുവെന്നും, ആ ബ്രാന്‍ഡ് അവരുടെ ദൈനംദിന ജീവിതത്തില്‍ ഉണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ചുമുള്ള അവലോകനത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്‌സോസ് വര്‍ഷം തോറും ഈ റാങ്കിങ് പ്രസിദ്ധീകരിക്കുന്നത്. ഉപഭോക്താക്കളുടെ വിശ്വസ്തത, ആശയവിനിമയം, ബ്രാന്‍ഡിന്റെ നവീകരണ കഴിവ്, സമൂഹവുമായുള്ള ശക്തമായ ബന്ധം തുടങ്ങിയ പ്രധാന ഘടകങ്ങള്‍ വിലയിരുത്തിയാണ് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയമായ ഈ റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്.

രാജ്യത്തെ ഏറ്റവും സ്വാധീനമുള്ള ബ്രാന്‍ഡുകളുടെ പട്ടികയില്‍ റീട്ടെയില്‍ മേഖലയിലെ ഈ മുന്‍നിര സ്ഥാനം, പാണ്ടയോട് ഉപഭോക്താക്കള്‍ക്കുള്ള തുടര്‍ച്ചയായ വിശ്വാസത്തെയും, ഗുണനിലവാരം, മൂല്യം, സൗകര്യം എന്നിവ സമന്വയിപ്പിച്ചുള്ള ഷോപ്പിംഗ് അനുഭവം നല്‍കാനുള്ള കമ്പനിയുടെ പ്രതിബദ്ധതയെയുമാണ് വ്യക്തമാക്കുന്നതെന്ന് പാണ്ട റീട്ടെയില്‍ കമ്പനി സി.ഇ.ഒ ഡോ. ബന്ദര്‍ ഹമൂഹ് പ്രസ്താവിച്ചു.

'ഈ നേട്ടം ഞങ്ങളുടെ ഉപഭോക്താക്കള്‍ പാണ്ടയില്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസത്തിന്റെയും, സൗദി അറേബ്യയിലുടനീളമുള്ള ഞങ്ങളുടെ ടീമിന്റെ നിരന്തര പരിശ്രമത്തിന്റെയും ഫലമാണ്. തുടര്‍ച്ചയായ വികസനം, നവീകരണം, ഉപഭോക്താക്കള്‍ക്ക് യഥാര്‍ത്ഥ മൂല്യം നല്‍കല്‍ എന്നീ ലക്ഷ്യങ്ങളോടെയുള്ള ഞങ്ങളുടെ പ്രതിദിന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണിതെന്ന് പറയുന്നതില്‍ ഏറെ അഭിമാനമുണ്ട്. ഈ വലിയ നേട്ടത്തിന് കാരണക്കാരായ ഞങ്ങളുടെ പ്രിയപ്പെട്ട ഉപഭോക്താക്കള്‍ക്കും, പങ്കാളികള്‍ക്കും, പാണ്ടയുടെ എല്ലാ സഹപ്രവര്‍ത്തകര്‍ക്കും ഞാന്‍ നന്ദി അറിയിക്കുന്നു.'- അദ്ദേഹം പറഞ്ഞു.

ഉപഭോക്താക്കളുടെയും പങ്കാളികളുടെയും തുടര്‍ച്ചയായ പിന്തുണക്ക് നന്ദി അറിയിക്കുന്നതോടൊപ്പം, സൗദിയിലെമ്പാടുമുള്ള തങ്ങളുടെ ജീവനക്കാരുടെ ആത്മാര്‍ത്ഥമായ സേവനത്തെ പാണ്ട മാനേജ്മെന്റ് പ്രത്യേകം അഭിനന്ദിച്ചു.

Latest News

സൗദി അറേബ്യയില്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കുമായി ഡിജിറ്റല്‍ സുരക്ഷാ പരിശീലനം; പദ്ധതിയുമായി ഇന്‍ജാസ് അല്‍-അറബും ഗൂഗിളും
സൗദി അറേബ്യയില്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കുമായി ഡിജിറ്റല്‍ സുരക്ഷാ പരിശീലനം; പദ്ധതിയുമായി ഇന്‍ജാസ് അല്‍-അറബും ഗൂഗിളും
September 28, 2026
ഐ.സി.എഫ് ജിദ്ദ റീജിയന്‍ 'മീലാദ് ഹെറിറ്റേജ്': അസീസിയ്യ ഡിവിഷന്‍ ജേതാക്കള്‍; ഖാലിദിയ്യക്കും മുശ്രിഫക്കും രണ്ടും മൂന്നും സ്ഥാനങ്ങള്‍
ഐ.സി.എഫ് ജിദ്ദ റീജിയന്‍ 'മീലാദ് ഹെറിറ്റേജ്': അസീസിയ്യ ഡിവിഷന്‍ ജേതാക്കള്‍; ഖാലിദിയ്യക്കും മുശ്രിഫക്കും രണ്ടും മൂന്നും സ്ഥാനങ്ങള്‍
September 28, 2026
ഇപ്‌സോസ് സൂചിക: സൗദിയില്‍ റീട്ടെയില്‍ മേഖലയില്‍ പാണ്ട കമ്പനിക്ക് ഒന്നാം റാങ്ക്
ഇപ്‌സോസ് സൂചിക: സൗദിയില്‍ റീട്ടെയില്‍ മേഖലയില്‍ പാണ്ട കമ്പനിക്ക് ഒന്നാം റാങ്ക്
September 28, 2026
ഉഷയെ കടന്ന് വിദ്യാ രാംരാജ്, വീണത് 42 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ്
ഉഷയെ കടന്ന് വിദ്യാ രാംരാജ്, വീണത് 42 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ്
September 28, 2026
സൗദി ജയിലില്‍ കഴിയുന്ന മകനെ ഒരു നോക്ക് കാണണമെന്ന ആഗ്രഹവുമായി പിതാവ് യാത്രയായി
സൗദി ജയിലില്‍ കഴിയുന്ന മകനെ ഒരു നോക്ക് കാണണമെന്ന ആഗ്രഹവുമായി പിതാവ് യാത്രയായി
September 28, 2026
റിയാദിലെ വിദ്യാലയങ്ങളില്‍ ക്ലാസുകള്‍ മുടക്കമില്ലാതെ തുടര്‍ന്നു
റിയാദിലെ വിദ്യാലയങ്ങളില്‍ ക്ലാസുകള്‍ മുടക്കമില്ലാതെ തുടര്‍ന്നു
September 28, 2026
ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍' ശ്രദ്ധേയമായി
ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍' ശ്രദ്ധേയമായി
September 28, 2026
സൗദി ദേശീയ ദിനത്തില്‍ വാദീനൂര്‍ സ്‌പെഷ്യല്‍ ഉംറ യാത്ര സംഘടിപ്പിച്ചു
സൗദി ദേശീയ ദിനത്തില്‍ വാദീനൂര്‍ സ്‌പെഷ്യല്‍ ഉംറ യാത്ര സംഘടിപ്പിച്ചു
September 28, 2026
ഗ്ലോബല്‍ കെ.എം.സി.സി പനമരം പഞ്ചായത്ത് കമ്മിറ്റി കൗണ്‍സില്‍ മീറ്റ് സംഘടിപ്പിച്ചു
ഗ്ലോബല്‍ കെ.എം.സി.സി പനമരം പഞ്ചായത്ത് കമ്മിറ്റി കൗണ്‍സില്‍ മീറ്റ് സംഘടിപ്പിച്ചു
September 28, 2026
ജിദ്ദയില്‍ സൗദിഫുഡ് ഷോ ആരംഭിച്ചു: ശക്തമായ സാന്നിധ്യവുമായി ഇന്ത്യയും ഇറ്റലിയും
ജിദ്ദയില്‍ സൗദിഫുഡ് ഷോ ആരംഭിച്ചു: ശക്തമായ സാന്നിധ്യവുമായി ഇന്ത്യയും ഇറ്റലിയും
September 28, 2026