തൃശൂര്‍: ധനകാര്യ സ്ഥാപനങ്ങളിലെ യുപിഐ ഇടപാടുകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന സര്‍വീസ് ചാര്‍ജുകള്‍ പിന്‍വലിക്കണമെന്ന് നിധി കമ്പനീസ് അസോസിയേഷന്‍ (എന്‍സിഎ) വാര്‍ഷിക പൊതുസമ്മേളനം അംഗീകരിച്ച പ്രമേയത്തിലൂടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. മുക്കുപണ്ട മാഫിയകള്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
നിധി കമ്പനികള്‍പോലുള്ള ചെറുകിട ധനകാര്യ സ്ഥാപനങ്ങള്‍ക്ക് യുപിഐ സര്‍വീസ് ചാര്‍ജ് ഏര്‍പ്പെടുത്തുന്നത് വലിയ അധിക ബാധ്യതയായി മാറും. മുക്കുപണ്ട തട്ടിപ്പ് കേസുകളിലെ കുറ്റവാളികളെ പിടികൂടുന്നതും ശിക്ഷിക്കുന്നതും വളരെ വിരളമായതിനാല്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ വര്‍ഷംതോറും വര്‍ധിച്ചുവരികയാണെന്നും പ്രമേയം ചൂണ്ടിക്കാട്ടി.
തൃശൂര്‍ ഹോട്ടല്‍ പേള്‍ റീജന്‍സിയില്‍ സംഘടിപ്പിച്ച വാര്‍ഷിക പൊതുയോഗത്തിന്റെ ഉദ്ഘാടനം രാജന്‍ ജെ. പല്ലന്‍ എംഎല്‍എ നിര്‍വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ഡേവീസ് എ. പാലത്തിങ്കല്‍ അധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് ജോസഫ് ഇ.എ. മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി സലീഷ് എ.എ., സെക്രട്ടറിമാരായ സുരേഷ് എം., ഗോപന്‍ ജി. നായര്‍, വൈസ് പ്രസിഡന്റുമാരായ അടൂര്‍ സേതു, മോഹനന്‍ എം.വി., ട്രഷറര്‍ രാജേഷ് പാറാശ്ശേരി, ജനറല്‍ കണ്‍വീനര്‍ സുബ്രഹ്‌മണ്യന്‍ പി.ബി., സോണല്‍ പ്രസിഡന്റുമാരായ നിതീഷ് പി.സി., ജെറി ഫെര്‍ണാണ്ടസ്, ഫ്രാങ്കോ എം.പി. എന്നിവര്‍ പ്രസംഗിച്ചു.
തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു: പ്രസിഡന്റ്: ഡേവീസ് എ. പാലത്തിങ്കല്‍, വൈസ് പ്രസിഡന്റുമാര്‍: ജോസഫ് ഇ.എ., അടൂര്‍ സേതു, ജനറല്‍ സെക്രട്ടറി: സലീഷ് എ.എ., സെക്രട്ടറിമാര്‍: സുബ്രഹ്‌മണ്യന്‍ പി.ബി., ഗോപന്‍ ജി. നായര്‍, വിവേക് എന്‍.വി., യു.ടി. രാജന്‍, ട്രഷറര്‍: രാജേഷ് പാറാശ്ശേരി.
ചടങ്ങിന്റെ ഭാഗമായി ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ ആദരിക്കലും അവാര്‍ഡ് വിതരണവും നടന്നു.