റിയാദ്: കൊല്ലം ജില്ല കള്‍ച്ചറല്‍ അസോസിയേഷന്‍ (കെസിഎ റിയാദ്) സംഘടിപ്പിച്ച 'ഈകൊല്ലത്തോണം 2026' റിയാദിലെ പ്രവാസി മലയാളികള്‍ക്ക് നാട്ടിലെ ഓണത്തിന്റെ ഗൃഹാതുരസ്മരണകള്‍ സമ്മാനിച്ചു. എക്‌സിറ്റ് 26ലെ മാര്‍ക്ക് ആന്‍ഡ് സേവ് ഫ്‌ലമിംഗോ പാര്‍ക്ക് മാള്‍ ഓഡിറ്റോറിയത്തില്‍ രാവിലെ 11ന് ആരംഭിച്ച ആഘോഷം രാത്രി 9 മണി വരെ നീണ്ടു.
കെസിഎ അംഗങ്ങള്‍ തന്നെ പാചകം ചെയ്ത ഓണസദ്യയായിരുന്നു പ്രധാന ആകര്‍ഷണം. അടപ്രഥമന്‍, പാലട, മധുരബോളി, സേമിയപ്പായസം എന്നിവയുള്‍പ്പെടെ 41 ഇനം വിഭവങ്ങള്‍ ഒരുക്കി. ഭക്ഷണം തയ്യാറാക്കുന്നതു മുതല്‍ വിളമ്പുന്നതുവരെ അംഗങ്ങള്‍ സജീവമായി പങ്കെടുത്തു. ആഘോഷത്തില്‍ 1,500ലധികം പേര്‍ പങ്കെടുത്തു.
ഓണാഘോഷത്തിനൊപ്പം സൗദി അറേബ്യയുടെ 96-ാം ദേശീയദിനവും കേക്ക് മുറിച്ച് ആഘോഷിച്ചു. റിയാദ് ടാക്കീസിന്റെ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ നടന്ന ഘോഷയാത്ര ഉത്സവാന്തരീക്ഷം പകര്‍ന്നു. അശോകന്‍ കൊല്ലം മാവേലിയായി എത്തിയപ്പോള്‍ കുട്ടികളും മുതിര്‍ന്നവരും ആവേശത്തോടെ സ്വീകരിച്ചു.
ദിവ്യ ഭാസ്‌കരന്‍ ചിട്ടപ്പെടുത്തിയ കെസിഎയുടെ തിരുവാതിര സംഘത്തിന്റെ അവതരണം ശ്രദ്ധേയമായി. കെസിഎ അംഗങ്ങളും വിദ്യാര്‍ഥി വിഭാഗവും വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. ഓണപ്പാട്ട്, തെയ്യം, ചെമ്പരുന്ത്, ഓണപ്പൊട്ടന്‍, പുലികളി, ഗാനമേള, നാടന്‍പാട്ട്, ഫ്യൂഷന്‍ ഡാന്‍സ്, സെമി ക്ലാസിക്കല്‍ ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ് എന്നിവ അരങ്ങേറി. കൊല്ലത്തെ കലാകാരന്മാരുടെ ഗാനമേളയും സൗദി പാട്ടുകൂട്ടത്തിന്റെ നാടന്‍പാട്ടും ഷഫീന പുളിക്കലിന്റെ ഡിസൈനര്‍ ഷോയും ആഘോഷത്തിന് മാറ്റുകൂട്ടി.
ഇന്ത്യന്‍ എംബസി കൗണ്‍സിലര്‍ ഗൗരവ് കുമാര്‍ തിവാരി മുഖ്യാതിഥിയായിരുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ കെസിഎ പ്രസിഡന്റ് നിസാര്‍ പള്ളിക്കശ്ശേരില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ റഹ്‌മാന്‍ മുനമ്പത്ത് ആമുഖപ്രസംഗം നടത്തി. ജനറല്‍ സെക്രട്ടറി നസീര്‍ അബ്ദുല്‍ ഖരീം സ്വാഗതം പറഞ്ഞു. ചെയര്‍മാന്‍ ഷിഹാബ് കൊട്ടുകാട് ഉദ്ഘാടനം നിര്‍വഹിച്ചു. ഡോ. മുഹമ്മദ് ഇദ്രീസ്, റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം ജനറല്‍ സെക്രട്ടറി ജയന്‍ കൊടുങ്ങല്ലൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ട്രഷറര്‍ ഷാജു ഷെരീഫ് നന്ദി പറഞ്ഞു. പ്രോഗ്രാം കണ്‍വീനര്‍ ഷംനാദ് കരുനാഗപ്പള്ളി കലാപരിപാടികള്‍ക്ക് നേതൃത്വം നല്‍കി. നസീം അവതാരകനായിരുന്നു.
സംഘാടനത്തിലും പരിപാടിയുടെ നടത്തിപ്പിലും കണ്‍വീനര്‍മാരായ നജൂ പുനലൂര്‍, ബിനോയ് മത്തായി, സിജു ബഷീര്‍, അന്‍സാരി അലിക്കുട്ടി, ഷംനാദ് കരുനാഗപ്പള്ളി, ജോസ് കടമ്പനാട്, അലക്‌സ് കൊട്ടാരക്കര, അഖിനാസ് കരുനാഗപ്പള്ളി, ബാലു കുട്ടന്‍, അനസ് പന്മന, നൗഷാദ് പന്മന, റോയ് വര്‍ഗീസ്, മണികണ്ഠന്‍, മജീദ് മൈത്രി, ജയചന്ദ്രന്‍ അല്‍ഖര്‍ജ്, ഷാജഹാന്‍, മന്‍ഹാജ്, വേണുഗോപാല്‍ എന്നിവര്‍ വിവിധ ചുമതലകള്‍ വഹിച്ചു.
വളന്റിയര്‍മാരായ സജീര്‍ സമദ്, സദ്ദാം അബ്ദുല്‍വഹാബ്, സജീര്‍, രതീഷ് നാഥ്, കബീര്‍ കരുനാഗപ്പള്ളി, നൗഷാദ്, ഷൈന്‍, യോഹന്നാന്‍, മന്‍സൂര്‍ നടീലത്ത്, ഷാനു കുളത്തുപ്പുഴ, പാര്‍ത്ഥന്‍, സുനില്‍ നട്ടന്നൂര്‍, നൗഷാദ് കുന്നിക്കോട്, ഹബീബ് അബൂബക്കര്‍, ഹുസൈന്‍, ഗോപന്‍ കൊല്ലം, റാഫി, അലക്‌സാണ്ടര്‍, സുജിന്‍, അനീസ്, ഷാനു, അബു താഹിര്‍, മനീഷ്, പ്രശാന്ത്, ഷൈന്‍ റഷീദ്, ഷഹന്‍ഷാ, ഷൈജു, സജു തങ്കച്ചന്‍, ബഷീര്‍, സിയാവുല്‍ ഹഖ്, അലി, നവാസ്, റോബര്‍ട്ട് സതീഷ്, ജോണ്‍സന്‍, ഷാനവാസ്, ഉണ്ണികൃഷ്ണന്‍, മന്‍സൂര്‍, ഷമീര്‍, മുനീര്‍, താരിഖ് നജീബ്, അമീര്‍, വൈശാഖ്, രെഞ്ചു, അനസ് ലത്തീഫ്, ജിത്തു, നിസാം, യൂനുസ്, സാബു, അഫ്‌സല്‍, സാഹില്‍, സുഹൈല്‍, അഷറഫ്, ഷംനാദ് കുളത്തൂപ്പുഴ എന്നിവരും പരിപാടിയുടെ നടത്തിപ്പില്‍ പങ്കാളികളായി.
മാവേലിയായും കലാപരിപാടികളിലൂടെയും ആഘോഷത്തിന് മാറ്റുകൂട്ടിയ അശോകന്‍, മീഡിയ കോര്‍ഡിനേറ്റര്‍ നിസാം കുന്നിക്കോട്, കെസിഎ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, ഉപദേശക സമിതി അംഗങ്ങള്‍, കുടുംബാംഗങ്ങള്‍ എന്നിവരും പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു.
വനിതാ വിഭാഗത്തില്‍ അഞ്ചു ഷാജു, രജിത ജയചന്ദ്രന്‍, ജോജി ബിനോയ്, മോലിഷ സജി, ആതിര ഗോപന്‍, സുറുമി അബൂബക്കര്‍, ഷമീന അനസ്, സുമയ്യ ഷാജഹാന്‍, അജീഷ സജീര്‍, രാധിക മനീഷ്, ഹസീന, ചിഞ്ചു, മഹി എന്നിവരടക്കം നിരവധി അംഗങ്ങള്‍ സംഘാടനത്തില്‍ സജീവമായി പങ്കെടുത്തു.
കഴിഞ്ഞ ഒരു മാസത്തോളമായി പരിപാടിക്കായി പ്രവര്‍ത്തിച്ച അംഗങ്ങള്‍ക്കും കലാകാരന്മാര്‍ക്കും അവരെ പരിശീലിപ്പിച്ചവര്‍ക്കും പിന്തുണ നല്‍കിയ കുടുംബാംഗങ്ങള്‍ക്കും സ്‌പോണ്‍സര്‍മാര്‍ക്കും സംഭാവന നല്‍കിയവര്‍ക്കും നാട്ടില്‍നിന്ന് ആവശ്യമായ സാധനങ്ങള്‍ എത്തിച്ചവര്‍ക്കും കെസിഎ നന്ദി അറിയിച്ചു. കൊല്ലത്തിന്റെ നാടന്‍ രുചികളും കലാപാരമ്പര്യവും റിയാദില്‍ ഒരുമിപ്പിച്ച ആഘോഷം, പ്രവാസജീവിതത്തിനിടയിലും സ്വന്തം നാടിന്റെ സംസ്‌കാരം പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്ന വേദിയായി മാറി.