റിയാദ്: ഹ്രസ്വ സന്ദർശനത്തിനായി സൗദി അറേബ്യയിലെത്തിയ പ്രമുഖ എഴുത്തുകാരനും ചിന്തകനുമായ എം. എൻ. കാരശ്ശേരി മാഷിന് മുക്കം ഏരിയാ സർവീസ് സൊസൈറ്റി (മാസ് റിയാദ്) സ്വീകരണം നൽകി.
റിയാദിലെ അൽ മാസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മാസ് റിയാദ് ആക്റ്റിംഗ് പ്രസിഡന്റ് ജബ്ബാർ കക്കാട് കാരശ്ശേരി മാഷിനെ ഷാൾ അണിയിച്ച് ആദരിച്ചു. സാഹിത്യ-സാംസ്കാരിക രംഗങ്ങളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ കാരശ്ശേരി മാഷിനെ സ്വന്തം നാട്ടുകാരുടെ കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രവാസഭൂമിയിൽ ആദരിക്കാൻ കഴിഞ്ഞത് അഭിമാനകരമാണെന്ന് ഭാരവാഹികൾ പറഞ്ഞു.
മാസ് റിയാദ് ഭാരവാഹികളായ ഉമ്മർ മുക്കം, ഷാജു കെ.സി., അശ്റഫ് മേച്ചേരി, ഫൈസൽ എ.കെ., യൂസഫ് പി.പി. എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
ഫോട്ടോ: എം. എൻ. കാരശ്ശേരി മാഷിനെ മാസ് റിയാദ് ആക്റ്റിംഗ് പ്രസിഡന്റ് ജബ്ബാർ കക്കാടിന്റെ നേതൃത്വത്തിൽ ഭാരവാഹികൾ സ്വീകരിക്കുന്നു.
Related News