l o a d i n g

ഗൾഫ്

അശരണര്‍ക്ക് തണലായി റിയാദ് ഐ.സി.എഫ്: 'സ്‌നേഹസ്പര്‍ശം' മൂന്നാം ഘട്ട ജീവകാരുണ്യ പദ്ധതിക്ക് തുടക്കമായി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 29, 2026

റിയാദ്: റിയാദിലെ സാമൂഹിക-പ്രസ്ഥാനിക രംഗങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നവരില്‍, ഗുരുതര രോഗങ്ങളും സാമ്പത്തിക പ്രയാസങ്ങളും കാരണം നാട്ടില്‍ ദുരിതമനുഭവിക്കുന്ന മുന്‍കാല പ്രവാസികള്‍ക്കും മരണപ്പെട്ട പ്രവാസി കുടുംബങ്ങള്‍ക്കും കൈത്താങ്ങായി റിയാദ് ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്റെ (ഐ.സി.എഫ്) 'സ്‌നേഹസ്പര്‍ശം' മൂന്നാം ഘട്ട ജീവകാരുണ്യ പദ്ധതിക്ക് തുടക്കമായി.

2026 സെപ്റ്റംബര്‍ മുതല്‍ 2027 ഓഗസ്റ്റ് വരെയുള്ള ഒരു വര്‍ഷക്കാലയളവിലാണ് പദ്ധതിയുടെ മൂന്നാം ഘട്ടം നടപ്പിലാക്കുന്നത്. നിത്യരോഗങ്ങളാല്‍ പ്രയാസമനുഭവിക്കുന്നവരും ദൈനംദിന മരുന്നുകള്‍ വാങ്ങാന്‍ പോലും സാമ്പത്തികമായി ബുദ്ധിമുട്ടുന്നവരുമായ തെരഞ്ഞെടുത്ത മുന്‍കാല പ്രവാസികള്‍ക്ക് പദ്ധതിയിലൂടെ കൃത്യമായ പ്രതിമാസ ധനസഹായം നേരിട്ട് ലഭ്യമാക്കും. കൂടാതെ, മരണപ്പെട്ട മുന്‍ പ്രവാസികളുടെ കുടുംബങ്ങള്‍ക്കും പദ്ധതിയുടെ ഭാഗമായി പൂര്‍ണ്ണ പിന്തുണ നല്‍കും.

പദ്ധതിയുടെ നടത്തിപ്പിനായി പ്രതിമാസം ആവശ്യമായി വരുന്ന ഏകദേശം ഒരു ലക്ഷം രൂപയുടെ ധനസഹായം അല്‍ ഖുദ്‌സ് ഉംറ സര്‍വീസ് വഴിയാണ് കണ്ടെത്തുന്നത്. പ്രവാസ ലോകത്ത് നിരവധി നിര്‍ധനര്‍ക്ക് ആശ്വാസവും അഭയവുമായി മാറിയ അല്‍ ഖുദ്‌സ് ഉംറ സര്‍വീസിലൂടെ ലഭിക്കുന്ന തുക പൂര്‍ണ്ണമായും അശരണരായ കുടുംബങ്ങളുടെ ക്ഷേമത്തിനായി മാറ്റിവെക്കുകയാണ്.

പ്രവാസ ഭൂമിയില്‍ സാമൂഹിക-ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മുന്‍കാല പ്രവര്‍ത്തകരെയും അവരുടെ കുടുംബങ്ങളെയും ചേര്‍ത്തുപിടിക്കുന്ന ഈ മാതൃകാപരമായ പദ്ധതി, സംഘടനയുടെ കാരുണ്യത്തിന്റെയും സാമൂഹിക പ്രതിബദ്ധതയുടെയും മികച്ച ഉദാഹരണമാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Latest News

അശരണര്‍ക്ക് തണലായി റിയാദ് ഐ.സി.എഫ്: 'സ്‌നേഹസ്പര്‍ശം' മൂന്നാം ഘട്ട ജീവകാരുണ്യ പദ്ധതിക്ക് തുടക്കമായി
അശരണര്‍ക്ക് തണലായി റിയാദ് ഐ.സി.എഫ്: 'സ്‌നേഹസ്പര്‍ശം' മൂന്നാം ഘട്ട ജീവകാരുണ്യ പദ്ധതിക്ക് തുടക്കമായി
September 29, 2026
' ധരണി' കവിതാ സമാഹാത്തിന്റെ  കവര്‍ പ്രകാശനം
' ധരണി' കവിതാ സമാഹാത്തിന്റെ കവര്‍ പ്രകാശനം
September 29, 2026
'Love Life, No Drugs' പ്രമേയത്തില്‍ ഐ.സി.എഫ് ലഹരി വിരുദ്ധ കാമ്പയിന്‍: 'ഓപ്പറേഷന്‍ തൂഫാന്‍' ഐക്യദാര്‍ഢ്യവുമായി ജിദ്ദയില്‍ ലഹരി വിരുദ്ധ പ്രതിജ്ഞ
'Love Life, No Drugs' പ്രമേയത്തില്‍ ഐ.സി.എഫ് ലഹരി വിരുദ്ധ കാമ്പയിന്‍: 'ഓപ്പറേഷന്‍ തൂഫാന്‍' ഐക്യദാര്‍ഢ്യവുമായി ജിദ്ദയില്‍ ലഹരി വിരുദ്ധ പ്രതിജ്ഞ
September 29, 2026
റിയാദില്‍ കൊല്ലത്തിന്റെ രുചിയും കലയും നിറച്ച് കെസിഎയുടെ 'ഈകൊല്ലത്തോണം 2026' ജനസാഗരമായി
റിയാദില്‍ കൊല്ലത്തിന്റെ രുചിയും കലയും നിറച്ച് കെസിഎയുടെ 'ഈകൊല്ലത്തോണം 2026' ജനസാഗരമായി
September 29, 2026
 തദ്ദേശ  ഉപതെരഞ്ഞെടുപ്പ് ഫലം: സര്‍ക്കാരിനെതിരെ ജനങ്ങളുടെ ശക്തമായ വിധിയെഴുത്തെന്ന് പിണറായിയും എംവി ഗോവിന്ദനും
തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം: സര്‍ക്കാരിനെതിരെ ജനങ്ങളുടെ ശക്തമായ വിധിയെഴുത്തെന്ന് പിണറായിയും എംവി ഗോവിന്ദനും
September 29, 2026
  'ഞങ്ങള്‍ക്ക് എണ്ണ വില്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മേഖലയില്‍ മറ്റാരും എണ്ണ വില്‍ക്കില്ല; സുരക്ഷ ഉറപ്പാക്കിയില്ലെങ്കില്‍ മിഡില്‍ ഈസ്റ്റിലെ അടിസ്ഥാന സൗകര്യങ്ങളെല്ലാം തകര്‍ക്കും'  -ഇറാന്റെ കടുത്ത മുന്നറിയിപ്പ്

എം. എൻ. കാരശ്ശേരി മാഷിന് മാസ് റിയാദിന്റെ സ്വീകരണം
എം. എൻ. കാരശ്ശേരി മാഷിന് മാസ് റിയാദിന്റെ സ്വീകരണം
September 29, 2026
ട്രാക്കിലെ കാത്തിരിപ്പിന് അന്ത്യം,  റിലേയില്‍ ഇന്ത്യക്ക് സ്വര്‍ണം
ട്രാക്കിലെ കാത്തിരിപ്പിന് അന്ത്യം, റിലേയില്‍ ഇന്ത്യക്ക് സ്വര്‍ണം
September 29, 2026
ഏഷ്യന്‍ ഗെയിംസ്: ട്രാപ്പില്‍ സ്വര്‍ണം ഇന്ത്യക്ക് ചരിത്രത്തില്‍ ആദ്യം
ഏഷ്യന്‍ ഗെയിംസ്: ട്രാപ്പില്‍ സ്വര്‍ണം ഇന്ത്യക്ക് ചരിത്രത്തില്‍ ആദ്യം
September 29, 2026
പട്ടികയില്‍ നിന്ന് തള്ളിയവരെ വോട്ടര്‍ ലിസ്റ്റില്‍ ഉള്‍പെടുത്തണം  -കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി
പട്ടികയില്‍ നിന്ന് തള്ളിയവരെ വോട്ടര്‍ ലിസ്റ്റില്‍ ഉള്‍പെടുത്തണം -കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി
September 29, 2026

Related News