നഗോയ: ഏഷ്യന്‍ ഗെയിംസ് 2026ലെ അത്‌ലറ്റിക്‌സില്‍ സ്വര്‍ണത്തിനായുള്ള കാത്തിരിപ്പിന് വിരാമം. വനിതകളുടെ 4-400 മീറ്റര്‍ റിലേയില്‍ വിദ്യ രാംരാജ്, കിരണ്‍ പഹല്‍, മച്ചെട്ടിറ പൂവമ്മ, പ്രാചി എന്നിവര്‍ അടങ്ങിയ ഇന്ത്യന്‍ ടീം സ്വര്‍ണം നേടി. 3:29.69 മനിറ്റില്‍ ഫിനിഷ് ചെയ്ത ഇന്ത്യന്‍ പെണ്‍കൊടികള്‍ കരുത്തരായ ബഹ്‌റൈനെയും (3:30.21ല്‍ വെള്ളി) ചൈനയെയും (3:31.02ല്‍ വെങ്കലം) മറികടന്നു.
1994ലെ ഹിരോഷിമ ഏഷ്യന്‍ ഗെയിംസിന് ശേഷം ആദ്യമായി ഒരു ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്‌സ് വിഭാഗത്തില്‍ ഇന്ത്യ സ്വര്‍ണമില്ലാതെ മടങ്ങുമോ എന്ന ആശങ്കയ്ക്കാണ് വനിതാ റിലേ സംഘം മറുപടി നല്‍കിയത്. വെള്ളിയും വെങ്കലവും തുടര്‍ച്ചയായി നേടിയ ഇന്ത്യയ്ക്ക് വനിതാ റിലേയിലെ സ്വര്‍ണം അത്‌ലറ്റിക്‌സ് പോരാട്ടത്തിന് ആവേശകരമായ സമാപനമായി.
വിദ്യ രാംരാജിന്റെ ഗെയിംസിലെ മെഡല്‍ നേട്ടം ഇതോടെ മൂന്നായി. വനിതാ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ 54.75 സെക്കന്‍ഡില്‍ വെങ്കലം നേടിയ താരം 42 വര്‍ഷം പഴക്കമുള്ള പി.ടി. ഉഷയുടെ ദേശീയ റെക്കോര്‍ഡാണ് മറികടന്നത്. 55.42 സെക്കന്‍ഡായിരുന്നു ഉഷയുടെ റെക്കോര്‍ഡ്. പിന്നീട് മിക്‌സഡ് 4-400 മീറ്റര്‍ റിലേയില്‍ വെള്ളിയും നേടി, വനിതാ റിലേയിലെ സ്വര്‍ണത്തോടെ അപൂര്‍വ മെഡല്‍ ഹാട്രിക് പൂര്‍ത്തിയാക്കി.
വനിതാ ഹൈജമ്പില്‍ പൂജ വെങ്കലം നേടിയപ്പോള്‍ പുരുഷന്മാരുടെ 5000 മീറ്ററില്‍ ഗുല്‍വീര്‍ സിങ് വെങ്കലം സ്വന്തമാക്കി. 13:32.75 ആയിരുന്നു സമയം. 10,000 മീറ്ററില്‍ വെള്ളിയും 1500 മീറ്ററില്‍ വെള്ളിയും നേടിയ ഗുല്‍വീറിന്റെ ഗെയിംസിലെ മൂന്നാം മെഡലാണിത്.
മിക്‌സഡ് 4-400 മീറ്റര്‍ റിലേയിലും ഇന്ത്യ വെങ്കലം നേടി. ധര്‍മവീര്‍ ചൗധരി, മനു തെക്കിനാലില്‍, ജയ് കുമാര്‍, വിശാല്‍ തെന്നരശു എന്നിവര്‍ 3:01.61 മിനിറ്റില്‍ മൂുന്നാമതെത്തി.. ജപ്പാന്‍ സ്വര്‍ണവും ഖത്തര്‍ വെള്ളിയും നേടി.
പുരുഷന്മാരുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസില്‍ മെഡല്‍ നേടാനാകാതിരുന്ന അവിനാഷ് സാബ്ലെ 5000 മീറ്റര്‍ ഫൈനലില്‍ ഇറങ്ങിയില്ല. വനിതാ ഹാമര്‍ത്രോയില്‍ തന്യ ചൗധരി കരിയറിലെ ഏറ്റവും മികച്ച പ്രകടനത്തിലൂടെ 63.35 മീറ്റര്‍ എറിഞ്ഞ് നാലാം സ്ഥാനത്തെത്തി.
Related News