കൊച്ചി: മനുഷ്യരും എഐ ഏജൻറുമാരും ഒരുമിച്ച് പ്രവർത്തിക്കുന്ന ‘ഏജൻറിക് എൻറർപ്രൈസ്’ എന്ന ആശയത്തിന് സാൻ ഫ്രാൻസിസ്കോയിൽ സെയിൽസ്ഫോഴ്സ് സംഘടിപ്പിച്ച ‘ഡ്രീംഫോഴ്സ് 2026’ അന്താരാഷ്ട്ര സമ്മേളനം രൂപം നൽകി.
മനുഷ്യരെ സഹായിക്കുക മാത്രം ചെയ്യുന്ന എഐയിൽ നിന്ന് മാറി, സ്വയം കാര്യങ്ങൾ മനസിലാക്കി നടപടികൾ സ്വീകരിച്ച് യഥാർഥ ജോലികൾ പൂർത്തിയാക്കാൻ കഴിയുന്ന എഐ സംവിധാനങ്ങളിലേക്കുള്ള മാറ്റമാണ് സമ്മേളനത്തിൽ അവതരിപ്പിച്ചത്. ഉപഭോക്തൃ അനുഭവങ്ങൾ മെച്ചപ്പെടുത്തുന്നതിനും ജീവനക്കാരെ ശാക്തീകരിക്കുന്നതിനും ബിസിനസ് വളർച്ച ത്വരിതപ്പെടുത്തുന്നതിനും മനുഷ്യർക്കൊപ്പം എഐ ഏജൻറുമാരെയും പ്രവർത്തിപ്പിക്കാമെന്ന പദ്ധതിയാണ് സെയിൽസ്ഫോഴ്സ് മുന്നോട്ടുവെച്ചത്.
ജീവനക്കാരെ സഹായിക്കുന്ന എഐയിൽ നിന്ന് ബിസിനസ് സാഹചര്യങ്ങൾ മനസ്സിലാക്കി സ്വയം പ്രവർത്തിക്കുകയും ജോലികൾ പൂർത്തിയാക്കുകയും ചെയ്യുന്ന എഐയിലേക്കുള്ള മുന്നേറ്റമായിരിക്കും എൻറർപ്രൈസ് എഐയുടെ അടുത്ത ഘട്ടം. ജീവനക്കാർ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന എഐ ഇൻറർഫേസുകളിലേക്ക് സെയിൽസ്ഫോഴ്സിന്റെ ഡാറ്റ, വർക്ക്ഫ്ലോകൾ, ബിസിനസ് ലോജിക്, സുരക്ഷ, ഗവേണൻസ് എന്നിവ എത്തിക്കുന്ന പുതിയ ഇൻറർഫേസ് ലെയറായ ‘എഐ ഫോഴ്സ്’, ക്ലൗഡിന്റെ റീസണിംഗ് ശേഷിയും സെയിൽസ്ഫോഴ്സിന്റെ ഡാറ്റയും വർക്ക്ഫ്ലോകളും പ്രവർത്തനങ്ങളും സംയോജിപ്പിക്കൽ, ആന്ത്രോപിക്കുമായി സഹകരിച്ചുകൊണ്ടുള്ള ‘ക്ലൗഡ്ഫോഴ്സ്’, എൻവിഡിയ നെമോട്രോൺ അടിസ്ഥാനമാക്കി വികസിപ്പിച്ച ‘കോഅ’ എന്ന സിആർഎം റീസണിംഗ് മോഡൽ, ആമസോൺ വെബ് സർവീസസ് (എഡബ്ലിയുഎസ്) മായുള്ള സഹകരണം, എഐ ഏജൻറുമാരെയും എൻറർപ്രൈസ് ഡാറ്റയെയും തമ്മിൽ കൂടുതൽ കാര്യക്ഷമമായി ബന്ധിപ്പിക്കുന്ന പുതിയ ഇൻറഗ്രേഷനുകൾ തുടങ്ങിയ നിരവധി പുതിയ പ്രഖ്യാപനങ്ങളും സമ്മിറ്റിൽ നടത്തി.
എൻറർപ്രൈസ് സാങ്കേതികവിദ്യയുടെ ഭാവിയിലേക്കുള്ള സൂചനയാണ് ഡ്രീംഫോഴ്സ് നൽകുന്നതെന്ന് കമ്പനി സൗത്ത് ഏഷ്യ പ്രസിഡന്റും സിഇഒയുമായ അരുന്ധതി ഭട്ടാചാര്യ പറഞ്ഞു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് നിർണായക ഘട്ടമാണ്. ഇന്ത്യൻ ബിസിനസുകൾ എഐ പരീക്ഷണങ്ങളിൽ നിന്ന് ഉപഭോക്തൃ സേവനം, ജീവനക്കാരുടെ ശാക്തീകരണം, ബിസിനസ് വളർച്ച എന്നിവയിൽ എഐ ഏജൻറുമാരെ പ്രയോജനപ്പെടുത്തുന്നതിലേക്ക് നീങ്ങുകയാണെന്നും അവർ അഭിപ്രായപ്പെട്ടു.
Related News