l o a d i n g

കേരള

20 വര്‍ഷത്തിന് ശേഷം കൗമാര കലാമാമാങ്കത്തിന് കൊച്ചിയൊരുങ്ങുന്നു; 65 -ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി 4 മുതല്‍ 8 വരെ എറണാകുളത്ത്

Thumbnail
Publisher By     പി.എം. മായിന്‍കുട്ടി
September 29, 2026

കൊച്ചി: നീണ്ട 20 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് എറണാകുളം വേദിയാകുകയാണ്. ജനുവരി 4 മുതല്‍ 8 വരെയുള്ള അഞ്ച് ദിവസങ്ങളിലായിട്ടാണ് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൗമാര കലാമേള സംഘടിപ്പിക്കുന്നത്. മറൈന്‍ ഡ്രൈവ് പ്രധാന വേദിയായും മറ്റ് 27 കേന്ദ്രങ്ങള്‍ ഉപവേദികളായും പ്രവര്‍ത്തിക്കും.

കേരളത്തിന്റെ അഷ്ടദിക്കുകളില്‍ നിന്നുമായി 249 ഇനങ്ങളിലായി പതിനാലായിരത്തോളം കലാപ്രതിഭകളാണ് മത്സരങ്ങളില്‍ മാറ്റുരയ്ക്കാന്‍ എറണാകുളത്തേക്ക് എത്തുന്നത്. സംസ്ഥാന കലോത്സവത്തിന് മുന്നോടിയായുള്ള സ്‌കൂള്‍ തല മത്സരങ്ങള്‍ സെപ്റ്റംബര്‍ 30-നകവും, സബ് ജില്ലാ മത്സരങ്ങള്‍ ഒക്ടോബര്‍ 30-നകവും, ജില്ലാതല മത്സരങ്ങള്‍ നവംബര്‍ 30-നകവും പൂര്‍ത്തിയാക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പുമന്ത്രി എന്‍. ഷംസുദ്ദീന്‍ അറിയിച്ചു.

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായി എറണാകുളത്ത് ചേര്‍ന്ന സംഘാടക സമിതി രൂപീകരണ യോഗം മന്ത്രി ഉദ്ഘാടനം ചെയ്തു. കലാകാരന്മാരും കലോത്സവങ്ങളും കലകള്‍ക്ക് കാവല്‍ നില്‍ക്കുകയാണെന്ന് മന്ത്രി എന്‍. ഷംസുദ്ദീന്‍ പറഞ്ഞു. അന്യാധീനപ്പെട്ടു പോയേക്കാവുന്ന പല കലാരൂപങ്ങളെയും പരിരക്ഷിക്കാനും ജനപ്രിയമാക്കാനും കലാമേളകള്‍ക്ക് കഴിയുമെന്നും വിദ്യാര്‍ത്ഥികളുടെ വ്യക്തിത്വ വികാസത്തില്‍ പാഠ്യേതര വിഷയങ്ങള്‍ക്കും സര്‍ഗ്ഗവാസനകള്‍ക്കും വലിയ പങ്കുണ്ടെന്നും മന്ത്രി പറഞ്ഞു.

കലാമേളയില്‍ വിജയിക്കുന്ന കുട്ടികള്‍ക്ക് നല്‍കുന്ന ഗ്രേസ് മാര്‍ക്കുകളും മന്ത്രി വ്യക്തമാക്കി. എ ഗ്രേഡ് നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 20 മാര്‍ക്കും, ബി ഗ്രേഡിന് 15 മാര്‍ക്കും, സി ഗ്രേഡിന് 10 മാര്‍ക്കും ലഭിക്കും. പാഠ്യേതര വിഷയങ്ങളില്‍ കുട്ടികളുടെ കഴിവ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 500 കുട്ടികള്‍ക്ക് ഒരു കായികാധ്യാപകന്‍ എന്നത് 300 കുട്ടികള്‍ക്ക് ഒരു കായിക അധ്യാപകന്‍ എന്ന് ഇളവ് വരുത്തിയതുപോലെ, കലാ അധ്യാപകരുടെ വിഷയത്തിലും അനുയോജ്യമായ തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്ന് മന്ത്രി സൂചിപ്പിച്ചു.

നഗരത്തിലെ ഗതാഗത പ്രശ്‌നങ്ങളും മെട്രോ പ്രവൃത്തികളും കാരണം കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി കൊച്ചിക്ക് നഷ്ടമായ കലോത്സവം പുതിയ സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും സ്വന്തം ജില്ലയില്‍ തിരികെയെത്തുമ്പോള്‍ അത് അവിസ്മരണീയമാക്കാന്‍ സര്‍വ്വവിധ പിന്തുണയും നഗരവാസികളില്‍ നിന്നും ജനപ്രതിനിധികളില്‍ നിന്നും പ്രതീക്ഷിക്കുന്നതായി മന്ത്രി കൂട്ടിച്ചേര്‍ത്തു.

സംഘാടക സമിതി രൂപീകരണത്തിന് മുന്നോടിയായി കച്ചേരിപ്പടി സെന്റ് ആന്റണീസ് സ്‌കൂളില്‍ നിന്ന് ടൗണ്‍ഹാള്‍ വരെ വിവിധ സ്‌കൂളുകളില്‍ നിന്നും എത്തിയ വിദ്യാത്ഥികള്‍ പങ്കെടുത്ത വര്‍ണാഭമായ സാംസ്‌കാരിക ഘോഷയാത്രയും നടന്നു. 65-ാം കലോത്സവത്തിന്റെ സൂചനയായി 65 മുത്തുക്കുടകളും നാടന്‍ കലാരൂപങ്ങളും വാദ്യമേളങ്ങളും ഘോഷയാത്രയ്ക്ക് നിറം പകര്‍ന്നു.

യോഗത്തില്‍ ടി ജെ വിനോദ് എം എല്‍ എ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ വി ഇ അബ്ദുള്‍ ഗഫൂര്‍, അനൂപ് ജേക്കബ്, എം പി മാരായ ബെന്നി ബഹനാന്‍, ജെബി മേത്തര്‍ എന്നിവര്‍ മുഖ്യാതിഥികളായി. കൊച്ചി മേയര്‍ വി കെ മിനിമോള്‍, എം എല്‍ എമാരായ അന്‍വര്‍ സാദത്ത്, ദീപക് ജോയ്, ജില്ലാ കളക്ടര്‍ ജി പ്രിയങ്ക , ഡെപ്യൂട്ടി മേയര്‍ വി ആര്‍ സുധീര്‍, എ ഡി എം കെ മനോജ്, കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കാളി രാജ് മഹേശ് കുമാര്‍, കൊച്ചി കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ജിസ്മി ജെറാള്‍ഡ്, ശ്രീദേവി മധു, വാര്‍ഡ് കൗണ്‍സിലര്‍ സുധ ദിലീപ് കുമാര്‍, പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അരുണ്‍ കെ വിജയന്‍, എറണാകുളം വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ സുബിന്‍ പോള്‍, പൊതു വിദ്യാഭ്യാസ അഡിഷണല്‍ ഡയറക്ടര്‍ ആര്‍ എസ് ഷിബു,
റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പി എക്‌സ് ബിയാട്രീസ് മരിയ, വി എച്ച് എസ് സി എ.ഡി പി നവീന , ഡയറ്റ് പ്രിന്‍സിപ്പല്‍ ജി എസ് ദീപ, എസ് എസ് കെ ഡി .പി.സി പി എ റഹിം, മറ്റ് ജനപ്രതിനിധികള്‍, പൗരപ്രമുഖര്‍, വിവിധ വകുപ്പ് മേധാവികള്‍, അധ്യാപക സംഘടനാ പ്രതിനിധികള്‍, വിദ്യാര്‍ഥി സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സ്‌കൂള്‍ കലോത്സവം: സംഘാടക സമിതി രൂപീകരിച്ചു

സ്‌കൂള്‍ കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി വിശാലമായ സംഘാടക സമിതി രൂപീകരിച്ചു. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍, മുഖ്യമന്ത്രി വി.ഡി. സതീശന്‍, പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍. ഷംസുദ്ദീന്‍, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോണ്‍, ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ്, ഫിഷറീസ്-സാമൂഹ്യനീതി വകുപ്പ് മന്ത്രി വി.ഇ. അബ്ദുള്‍ ഗഫൂര്‍ എന്നിവരാണ്
സംഘാടക സമിതിയുടെ മുഖ്യരക്ഷാധികാരികള്‍.

എം.പിമാരായ ഹൈബി ഈഡന്‍, ബെന്നി ബഹന്നാന്‍, ഡീന്‍ കുര്യാക്കോസ്, ഫ്രാന്‍സിസ് ജോര്‍ജ്, ഹാരിസ് ബീരാന്‍, ജെബി മേത്തര്‍ എന്നിവരും, എം.എല്‍.എമാരായ അന്‍വര്‍ സാദത്ത്, വി.പി. സജീന്ദ്രന്‍, മാത്യു കുഴല്‍നാടന്‍, ഉമ തോമസ്, മുഹമ്മദ് ഷിയാസ്, ടോണി ചമ്മിണി, മനോജ് മൂത്തേടന്‍, ദീപക് ജോയ്, ഷിബു തെക്കുംപുറം . കൂടാതെ കൊച്ചി മേയര്‍ അഡ്വ. വി.കെ. മിനിമോള്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണന്‍, പൊതുവിദ്യാഭ്യാസ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ഡോ. ഡി. സജിത് ബാബു, ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക, കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കാളി രാജ് മഹേശ് കുമാര്‍ എന്നിവര്‍ രക്ഷാധികാരികളാണ്

എറണാകുളം എം.എല്‍.എ ടി.ജെ. വിനോദ് ചെയര്‍മാനും കൊച്ചി ഡെപ്യൂട്ടി മേയര്‍ സുധീര്‍ വൈസ് ചെയര്‍മാനായും പ്രവര്‍ത്തിക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അരുണ്‍ കെ. വിജയന്‍ ആണ് ജനറല്‍ കോ ഓഡിനേറ്റര്‍. എസ്.എസ്.കെ സ്റ്റേറ്റ് പ്രൊജക്ട് ഡയറക്ടര്‍ ഡോ. കെ. മോഹനകുമാര്‍, കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത് എന്നിവര്‍ ജോയിന്റ് ജനറല്‍ കോ ഓഡിനേറ്റര്‍മാരായും പ്രവര്‍ത്തിക്കും.

പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ (ജനറല്‍) ആര്‍.എസ് ഷിബു ജനറല്‍ കണ്‍വീനറായും, അഡീഷണല്‍ ഡയറക്ടര്‍ (അക്കാദമിക്) സി.എ. സന്തോഷ്, ജോയിന്റ് ഡയറക്ടര്‍മാരായ എ അബൂബക്കര്‍, ഡോ. അഷ്‌റഫ് കൊയിലോത്താന്‍ കണ്ടിയില്‍, വി.എച്ച്.എസ്.ഇ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.വി മനോജ് എന്നിവര്‍ ജോയിന്റ് ജനറല്‍ കണ്‍വീനര്‍മാരായും പ്രവര്‍ത്തിക്കും.

എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടര്‍ സുബിന്‍ പോള്‍, ആര്‍.ഡി.ഡി പി. എക്‌സ് ബിയാട്രീസ് മരിയ , വി എ ച്ച് എസ് ഇ എ.ഡി പി. നവീന , ഡയറ്റ് പ്രിന്‍സിപ്പാള്‍ ജി.എസ് ദീപ , എസ്.എസ്.കെ യുടെ ഡി.പി.സി പി.എ റഹിം എന്നിവരാണ് കണ്‍വീനര്‍മാര്‍. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് പി.ആര്‍.ഒ ബിജുരാജാണ് ട്രഷറര്‍.

രജിസ്‌ട്രേഷന്‍ , അക്കോമഡേഷന്‍ ,പ്രോഗ്രാം, ട്രാന്‍സ്പോര്‍ട്ട്, ക്രമസമാധാനം, സംസ്‌കൃതം, ക്ഷേമം,ട്രോഫി,പബ്ലിസിറ്റി,സ്വീകരണം,,ഫിനാന്‍സ്,സ്മരണിക , ഭക്ഷണം, ഗ്രീന്‍ പ്രോട്ടോക്കോള്‍, സ്റ്റേജ് & പന്തല്‍, ലൈറ്റ് & സൗണ്ട്, മീഡിയ, അറബിക് എന്നിവ ഉള്‍പ്പെടെ 18 സബ് കമ്മിറ്റികളുടെ ചെയര്‍മാന്മാരെയും തിരഞ്ഞെടുത്തു.

ജനപ്രതിനിധികള്‍, സാമൂഹിക-സാംസ്‌കാരിക നായകര്‍, കണ്‍വീനര്‍മാര്‍, അംഗീകൃത അധ്യാപക സംഘടന പ്രതിനിധികള്‍, സ്‌കൂള്‍ പാര്‍ലമെന്റ് ഭാരവാഹികള്‍, ജില്ലാതല വകുപ്പ് മേധാവികള്‍, കലോത്സവം നടക്കുന്ന സ്‌കൂളുകളിലെ പി.ടി.എ / മദര്‍ പി.ടി.എ പ്രസിഡന്റുമാര്‍, എസ്.എം.സി ചെയര്‍മാന്മാര്‍ എന്നിവര്‍ കമ്മിറ്റിയിലെ അംഗങ്ങളായി പ്രവര്‍ത്തിക്കും.


Latest News

അശരണര്‍ക്ക് തണലായി റിയാദ് ഐ.സി.എഫ്: 'സ്‌നേഹസ്പര്‍ശം' മൂന്നാം ഘട്ട ജീവകാരുണ്യ പദ്ധതിക്ക് തുടക്കമായി
അശരണര്‍ക്ക് തണലായി റിയാദ് ഐ.സി.എഫ്: 'സ്‌നേഹസ്പര്‍ശം' മൂന്നാം ഘട്ട ജീവകാരുണ്യ പദ്ധതിക്ക് തുടക്കമായി
September 29, 2026
' ധരണി' കവിതാ സമാഹാത്തിന്റെ  കവര്‍ പ്രകാശനം
' ധരണി' കവിതാ സമാഹാത്തിന്റെ കവര്‍ പ്രകാശനം
September 29, 2026
'Love Life, No Drugs' പ്രമേയത്തില്‍ ഐ.സി.എഫ് ലഹരി വിരുദ്ധ കാമ്പയിന്‍: 'ഓപ്പറേഷന്‍ തൂഫാന്‍' ഐക്യദാര്‍ഢ്യവുമായി ജിദ്ദയില്‍ ലഹരി വിരുദ്ധ പ്രതിജ്ഞ
'Love Life, No Drugs' പ്രമേയത്തില്‍ ഐ.സി.എഫ് ലഹരി വിരുദ്ധ കാമ്പയിന്‍: 'ഓപ്പറേഷന്‍ തൂഫാന്‍' ഐക്യദാര്‍ഢ്യവുമായി ജിദ്ദയില്‍ ലഹരി വിരുദ്ധ പ്രതിജ്ഞ
September 29, 2026
റിയാദില്‍ കൊല്ലത്തിന്റെ രുചിയും കലയും നിറച്ച് കെസിഎയുടെ 'ഈകൊല്ലത്തോണം 2026' ജനസാഗരമായി
റിയാദില്‍ കൊല്ലത്തിന്റെ രുചിയും കലയും നിറച്ച് കെസിഎയുടെ 'ഈകൊല്ലത്തോണം 2026' ജനസാഗരമായി
September 29, 2026
 തദ്ദേശ  ഉപതെരഞ്ഞെടുപ്പ് ഫലം: സര്‍ക്കാരിനെതിരെ ജനങ്ങളുടെ ശക്തമായ വിധിയെഴുത്തെന്ന് പിണറായിയും എംവി ഗോവിന്ദനും
തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം: സര്‍ക്കാരിനെതിരെ ജനങ്ങളുടെ ശക്തമായ വിധിയെഴുത്തെന്ന് പിണറായിയും എംവി ഗോവിന്ദനും
September 29, 2026
  'ഞങ്ങള്‍ക്ക് എണ്ണ വില്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മേഖലയില്‍ മറ്റാരും എണ്ണ വില്‍ക്കില്ല; സുരക്ഷ ഉറപ്പാക്കിയില്ലെങ്കില്‍ മിഡില്‍ ഈസ്റ്റിലെ അടിസ്ഥാന സൗകര്യങ്ങളെല്ലാം തകര്‍ക്കും'  -ഇറാന്റെ കടുത്ത മുന്നറിയിപ്പ്
'ഞങ്ങള്‍ക്ക് എണ്ണ വില്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മേഖലയില്‍ മറ്റാരും എണ്ണ വില്‍ക്കില്ല; സുരക്ഷ ഉറപ്പാക്കിയില്ലെങ്കില്‍ മിഡില്‍ ഈസ്റ്റിലെ അടിസ്ഥാന സൗകര്യങ്ങളെല്ലാം തകര്‍ക്കും' -ഇറാന്റെ കടുത്ത മുന്നറിയിപ്പ്
September 29, 2026
എം. എൻ. കാരശ്ശേരി മാഷിന് മാസ് റിയാദിന്റെ സ്വീകരണം
എം. എൻ. കാരശ്ശേരി മാഷിന് മാസ് റിയാദിന്റെ സ്വീകരണം
September 29, 2026
ട്രാക്കിലെ കാത്തിരിപ്പിന് അന്ത്യം,  റിലേയില്‍ ഇന്ത്യക്ക് സ്വര്‍ണം
ട്രാക്കിലെ കാത്തിരിപ്പിന് അന്ത്യം, റിലേയില്‍ ഇന്ത്യക്ക് സ്വര്‍ണം
September 29, 2026
ഏഷ്യന്‍ ഗെയിംസ്: ട്രാപ്പില്‍ സ്വര്‍ണം ഇന്ത്യക്ക് ചരിത്രത്തില്‍ ആദ്യം
ഏഷ്യന്‍ ഗെയിംസ്: ട്രാപ്പില്‍ സ്വര്‍ണം ഇന്ത്യക്ക് ചരിത്രത്തില്‍ ആദ്യം
September 29, 2026
പട്ടികയില്‍ നിന്ന് തള്ളിയവരെ വോട്ടര്‍ ലിസ്റ്റില്‍ ഉള്‍പെടുത്തണം  -കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി
പട്ടികയില്‍ നിന്ന് തള്ളിയവരെ വോട്ടര്‍ ലിസ്റ്റില്‍ ഉള്‍പെടുത്തണം -കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി
September 29, 2026