l o a d i n g

വേള്‍ഡ്

ബ്രസീല്‍ തെരഞ്ഞെടുപ്പില്‍ ലൂലക്ക് തിരിച്ചടി

Thumbnail
Publisher By     Staff Reporter
October 5, 2026

ബ്രസീലിയ: ബ്രസീലിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലൂല ഡാ സില്‍വയ്ക്ക് കനത്ത തിരിച്ചടി. മുന്‍ പ്രസിഡന്റ് ജെയര്‍ ബൊള്‍സനാരോയുടെ മകന്‍ ഫഌവിയോ ബൊള്‍സനാരോ ആദ്യ റൗണ്ടില്‍ കൂടുതല്‍ വോട്ട് നേടി മുന്നിലെത്തി. എന്നാല്‍ കേവല ഭൂരിപക്ഷം നേടാനാകാത്തതിനാല്‍ പ്രസിഡന്റ് പദവിക്കായി ലൂലയും ഫഌവിയോയും തമ്മില്‍ ഒക്ടോബര്‍ 25ന് രണ്ടാം റൗണ്ട് പോരാട്ടം നടക്കും.
98.81 ശതമാനം വോട്ടുകള്‍ എണ്ണിയപ്പോള്‍ ഫഌവിയോ ബൊള്‍സനാരോയ്ക്ക് 47.24 ശതമാനം വോട്ടും ലൂലയ്ക്ക് 44.91 ശതമാനം വോട്ടുമാണ് ലഭിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനഘട്ടത്തില്‍ ലൂലയ്ക്കായിരുന്നു നേരിയ മുന്‍തൂക്കം. എന്നാല്‍ പ്രതീക്ഷകള്‍ മറികടന്ന പ്രകടനമാണ് ഫഌവിയോ കാഴ്ചവെച്ചത്.
തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ പ്രാധാന്യം വ്യക്തമാക്കുന്നതായിരുന്നു വോട്ട് രേഖപ്പെടുത്തിയ ശേഷം ലൂലയുടെ പ്രതികരണം. ജനാധിപത്യമാണോ അരാജകത്വമാണോ വേണ്ടതെന്നാണ് ബ്രസീല്‍ തിരഞ്ഞെടുക്കേണ്ടതെന്നായിരുന്നു 80കാരനായ ലൂലയുടെ മുന്നറിയിപ്പ്.
ബ്രസീലിയന്‍ ജനതയെ സ്വതന്ത്രരാക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് 45കാരനായ ഫഌവിയോ ബൊള്‍സനാരോ പ്രഖ്യാപിച്ചു.
വ്യക്തമായ ഇടത്-വലത് രാഷ്ട്രീയ വിഭജനമാണ് ലൂലയും ബൊള്‍സനാരോയും തമ്മിലുള്ള പോരാട്ടം വീണ്ടും ബ്രസീലില്‍ സൃഷ്ടിച്ചിരിക്കുന്നത്. രാജ്യത്തിന്റെ പരമാധികാരം, കുറ്റകൃത്യങ്ങള്‍, സമ്പദ്‌വ്യവസ്ഥ, അഴിമതി തുടങ്ങിയ വിഷയങ്ങളാണ് തെരഞ്ഞെടുപ്പില്‍ പ്രധാന ചര്‍ച്ചയായത്.
മുന്‍ പ്രസിഡന്റ് ജെയര്‍ ബൊള്‍സനാരോയുടെ രാഷ്ട്രീയ പാരമ്പര്യമാണ് ഫഌവിയോ മുന്നോട്ടുകൊണ്ടുപോകുന്നത്. കഴിഞ്ഞ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ലൂലയോട് പരാജയപ്പെട്ടതിന് പിന്നാലെ അധികാരം അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ജെയര്‍ ബൊള്‍സനാരോയ്ക്ക് 27 വര്‍ഷത്തെ തടവുശിക്ഷ ലഭിച്ചിട്ടുണ്ട്. വീണ്ടും മത്സരിക്കുന്നതില്‍നിന്ന് നേരത്തേ തന്നെ അദ്ദേഹത്തിന് വിലക്കുണ്ടായിരുന്നു.
തുടര്‍ന്ന് മൂത്ത മകന്‍ ഫഌവിയോയെ പകരക്കാരനായി അദ്ദേഹം പിന്തുണച്ചു. 2023 ജനുവരി എട്ടിന് ബൊള്‍സനാരോ അനുകൂലികള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കുനേരെ നടത്തിയ ആക്രമണവുമായി ബന്ധപ്പെട്ട് ശിക്ഷിക്കപ്പെട്ടവര്‍ക്ക് താന്‍ അധികാരത്തിലെത്തിയാല്‍ പൊതുമാപ്പ് നല്‍കുമെന്നും ഫഌവിയോ പ്രഖ്യാപിച്ചിട്ടുണ്ട്.
ജെയര്‍ ബൊള്‍സനാരോയുടെ ഭാര്യ മിഷേല്‍ ബൊള്‍സനാരോയും ഞായറാഴ്ച സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
ബ്രസീലിലെ തെരഞ്ഞെടുപ്പ് ഫലം രാജ്യത്തിന്റെ ആഭ്യന്തര രാഷ്ട്രീയത്തിനപ്പുറം ലാറ്റിനമേരിക്കയുടെ രാഷ്ട്രീയ ദിശയിലും നിര്‍ണായകമാണ്. മേഖലയിലെ നിരവധി രാജ്യങ്ങള്‍ അടുത്തകാലത്ത് വലതുപക്ഷ നേതൃത്വത്തിലേക്ക് നീങ്ങിയിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ ഭരണകൂടവുമായി അടുത്തുനില്‍ക്കുന്ന വലതുപക്ഷ രാഷ്ട്രീയത്തിന്റെ സ്വാധീനവും മേഖലയില്‍ ശക്തമാണ്.
ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ രാജ്യവും സമ്പദ്‌വ്യവസ്ഥയുമായ ബ്രസീല്‍ ഈ വലതുപക്ഷ തരംഗത്തിനൊപ്പം ചേരുമോ, അതോ ലൂലയുടെ നേതൃത്വത്തില്‍ ഇടതുപക്ഷ രാഷ്ട്രീയം തുടരാമോ എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് രണ്ടാം റൗണ്ട് നല്‍കുക.
2022ലെ തെരഞ്ഞെടുപ്പില്‍ ജെയര്‍ ബൊള്‍സനാരോയെ രണ്ട് ശതമാനത്തില്‍ താഴെ മാത്രം വ്യത്യാസത്തിലാണ് ലൂല പരാജയപ്പെടുത്തിയത്. ബ്രസീലിന്റെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും കടുത്ത പോരാട്ടമായിരുന്നു അത്. തുടര്‍ന്ന് ബൊള്‍സനാരോ അനുകൂലികള്‍ 2023 ജനുവരി എട്ടിന് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ആക്രമിച്ചത് രാജ്യത്തിന്റെ രാഷ്ട്രീയ ധ്രുവീകരണത്തിന്റെ ആഴം വ്യക്തമാക്കിയിരുന്നു.

Latest News

ബുറൈദയില്‍ മരിച്ച സാവിന്‍ സാബുവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു സംസ്‌കരിച്ചു
ബുറൈദയില്‍ മരിച്ച സാവിന്‍ സാബുവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു സംസ്‌കരിച്ചു
October 5, 2026
ബ്രിട്ടീഷ് എയര്‍വേസ് വിമാനത്തിന് യാത്രാമധ്യേ അടിയന്തരാവസ്ഥ പ്രഖ്യാപനം: ചിക്കാഗോയിലേക്ക് പറന്ന വിമാനം ലണ്ടനിലേക്ക് തിരിച്ചുവിട്ടു
ബ്രിട്ടീഷ് എയര്‍വേസ് വിമാനത്തിന് യാത്രാമധ്യേ അടിയന്തരാവസ്ഥ പ്രഖ്യാപനം: ചിക്കാഗോയിലേക്ക് പറന്ന വിമാനം ലണ്ടനിലേക്ക് തിരിച്ചുവിട്ടു
October 5, 2026
ഇസ്രായേല്‍ എംബസിയില്‍ അക്രമണശ്രമം: കുവൈറ്റ് പൗരന് ലണ്ടന്‍ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു
ഇസ്രായേല്‍ എംബസിയില്‍ അക്രമണശ്രമം: കുവൈറ്റ് പൗരന് ലണ്ടന്‍ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു
October 5, 2026
അഞ്ച് മേഖലകളിലും മൂന്ന് ഏരിയകളിലുമായി കേളിയുടെ കോടിയേരി അനുസ്മരണം
അഞ്ച് മേഖലകളിലും മൂന്ന് ഏരിയകളിലുമായി കേളിയുടെ കോടിയേരി അനുസ്മരണം
October 5, 2026
നൊബേല്‍ പ്രഖ്യാപനം തുടങ്ങി, വൈദ്യശാസ്ത്രത്തില്‍ മൂന്നുപേര്‍ക്ക്
നൊബേല്‍ പ്രഖ്യാപനം തുടങ്ങി, വൈദ്യശാസ്ത്രത്തില്‍ മൂന്നുപേര്‍ക്ക്
October 5, 2026
 സൗദി കെഎംസിസി സാമൂഹ്യ സുരക്ഷാ അംഗത്വ ക്യാമ്പയിന്‍ 15ന് തുടങ്ങും; പദ്ധതിയില്‍ ജിദ്ദയിലെ മുഴുവന്‍ പ്രവാസികളെയും അംഗങ്ങളാക്കണമെന്ന് കുഞ്ഞുമോന്‍ കാക്കിയ
സൗദി കെഎംസിസി സാമൂഹ്യ സുരക്ഷാ അംഗത്വ ക്യാമ്പയിന്‍ 15ന് തുടങ്ങും; പദ്ധതിയില്‍ ജിദ്ദയിലെ മുഴുവന്‍ പ്രവാസികളെയും അംഗങ്ങളാക്കണമെന്ന് കുഞ്ഞുമോന്‍ കാക്കിയ
October 5, 2026
സനായില്‍ സൈനിക മുന്നേറ്റവുമായി യെമന്‍ സര്‍ക്കാര്‍; ബാബ് അല്‍-മന്ദബ് കടലിടുക്ക് തിരിച്ചുപിടിച്ചു
സനായില്‍ സൈനിക മുന്നേറ്റവുമായി യെമന്‍ സര്‍ക്കാര്‍; ബാബ് അല്‍-മന്ദബ് കടലിടുക്ക് തിരിച്ചുപിടിച്ചു
October 5, 2026
ജിദ്ദ മലപ്പുറം ജില്ല കെഎംസിസി പ്രതിഷേധ പ്രൊഫൈല്‍ ക്യാമ്പയിന്‍ സംഘടിപ്പിച്ചു
ജിദ്ദ മലപ്പുറം ജില്ല കെഎംസിസി പ്രതിഷേധ പ്രൊഫൈല്‍ ക്യാമ്പയിന്‍ സംഘടിപ്പിച്ചു
October 5, 2026
ഡിജിറ്റല്‍ ആരോഗ്യരംഗത്ത് പുതുസാധ്യതകള്‍ തേടി 'ഹെല്‍ത്തോണ്‍ 2026';  പത്ത് ലക്ഷം റിയാലിലേറെ സമ്മാനത്തുക
ഡിജിറ്റല്‍ ആരോഗ്യരംഗത്ത് പുതുസാധ്യതകള്‍ തേടി 'ഹെല്‍ത്തോണ്‍ 2026'; പത്ത് ലക്ഷം റിയാലിലേറെ സമ്മാനത്തുക
October 5, 2026
ഫ്‌ലൈ ദുബായ് വിമാന ഹൈജാക്ക് ശ്രമം: സുരക്ഷാ വീഴ്ചകളില്‍ ദുരൂഹതയേറുന്നു; യാത്രക്കാരുടെ വിവരങ്ങള്‍ മുന്‍കൂട്ടി നല്‍കിയെന്ന് യു.എഇ
ഫ്‌ലൈ ദുബായ് വിമാന ഹൈജാക്ക് ശ്രമം: സുരക്ഷാ വീഴ്ചകളില്‍ ദുരൂഹതയേറുന്നു; യാത്രക്കാരുടെ വിവരങ്ങള്‍ മുന്‍കൂട്ടി നല്‍കിയെന്ന് യു.എഇ
October 5, 2026