l o a d i n g

ഗൾഫ്

സൗദി കെഎംസിസി സാമൂഹ്യ സുരക്ഷാ അംഗത്വ ക്യാമ്പയിന്‍ 15ന് തുടങ്ങും; പദ്ധതിയില്‍ ജിദ്ദയിലെ മുഴുവന്‍ പ്രവാസികളെയും അംഗങ്ങളാക്കണമെന്ന് കുഞ്ഞുമോന്‍ കാക്കിയ

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 5, 2026

ജിദ്ദ: പതിമൂന്നാം വര്‍ഷത്തേക്കുള്ള സൗദി കെഎംസിസി സാമൂഹ്യ സുരക്ഷാ അംഗത്വ ക്യാമ്പയിന്‍ ഒക്ടോബര്‍ 15ന് ആരംഭിക്കും. ഡിസംബര്‍ 31 വരെ ക്യാമ്പയിന്‍ തുടരും. ഈ പദ്ധതിയില്‍ ജിദ്ദയിലെ മുഴുവന്‍ മലയാളി പ്രവാസികളെയും അംഗങ്ങളാക്കി ക്യാമ്പയിന്‍ വിജയിപ്പിക്കണമെന്ന് സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞുമോന്‍ കാക്കിയ അഭ്യര്‍ത്ഥിച്ചു. ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റിക്ക് കീഴിലുള്ള സാമൂഹ്യ സുരക്ഷാ കോര്‍ഡിനേറ്റര്‍മാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പദ്ധതിയുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളും സ്ഥിതിവിവരക്കണക്കുകളും കോര്‍ഡിനേറ്റര്‍ റഫീഖ് പാറക്കല്‍ അവതരിപ്പിച്ചു. പദ്ധതിയുടെ നിയമാവലിയും പുതിയ മൊബൈല്‍ ആപ്ലിക്കേഷനും യോഗത്തില്‍ പരിചയപ്പെടുത്തി. അംഗത്വ നടപടികള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമുള്ള പുതിയ സംവിധാനങ്ങളെക്കുറിച്ചും വിശദീകരണം നല്‍കി.

കഴിഞ്ഞ ഒരു ദശകത്തിലേറെയായി സൗദി അറേബ്യയിലെ വിവിധ സെന്‍ട്രല്‍ കമ്മിറ്റികള്‍ക്ക് കീഴില്‍ ഏകദേശം ഒരു ലക്ഷത്തോളം പ്രവാസികളെ അംഗങ്ങളാക്കി സൗദി കെഎംസിസി നടപ്പാക്കിവരുന്ന സാമൂഹ്യ സുരക്ഷാ പദ്ധതി, നിരവധി പ്രവാസി കുടുംബങ്ങള്‍ക്ക് ആശ്വാസമായി കോടിക്കണക്കിന് രൂപയുടെ സഹായം ഇതിനകം ലഭ്യമാക്കിയിട്ടുണ്ട്. പ്രവാസി സമൂഹത്തിന്റെ പിന്തുണയോടെ പദ്ധതി വിജയകരമായി 12 വര്‍ഷം പൂര്‍ത്തിയാക്കിയതായി നേതാക്കള്‍ അറിയിച്ചു.

പതിമൂന്നാം വര്‍ഷത്തേക്കുള്ള അംഗത്വ ക്യാമ്പയിന്‍ ഒക്ടോബര്‍ 15ന് ആരംഭിച്ച് ഡിസംബര്‍ 31ന് അവസാനിക്കും. ജിദ്ദയിലെ മുഴുവന്‍ മലയാളി പ്രവാസികളെയും പദ്ധതിയില്‍ അംഗങ്ങളാക്കി ക്യാമ്പയിന്‍ വിജയിപ്പിക്കുന്നതിന് യോഗം തീരുമാനിച്ചു.

ജിദ്ദ കെഎംസിസി പ്രസിഡന്റ് അബൂബക്കര്‍ അരിമ്പ്ര അധ്യക്ഷത വഹിച്ചു. സൗദി നാഷണല്‍ കെഎംസിസി ഭാരവാഹികളായ കാദര്‍ ചെങ്കള, അഹമ്മദ് പാളയാട്ട്, നിസാം മമ്പാട്, ബഷീര്‍ മൂന്നിയൂര്‍, ഫൈസല്‍ ബാബു എന്നിവര്‍ സംസാരിച്ചു. ജിദ്ദ കെഎംസിസി ജനറല്‍ സെക്രട്ടറി വി.പി. മുസ്തഫ സ്വാഗതവും പദ്ധതി കണ്‍വീനര്‍ ഉസ്മാന്‍ അലി പാലത്തിങ്ങല്‍ നന്ദിയും പറഞ്ഞു.

Latest News

ബുറൈദയില്‍ മരിച്ച സാവിന്‍ സാബുവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു സംസ്‌കരിച്ചു
ബുറൈദയില്‍ മരിച്ച സാവിന്‍ സാബുവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു സംസ്‌കരിച്ചു
October 5, 2026
ബ്രിട്ടീഷ് എയര്‍വേസ് വിമാനത്തിന് യാത്രാമധ്യേ അടിയന്തരാവസ്ഥ പ്രഖ്യാപനം: ചിക്കാഗോയിലേക്ക് പറന്ന വിമാനം ലണ്ടനിലേക്ക് തിരിച്ചുവിട്ടു
ബ്രിട്ടീഷ് എയര്‍വേസ് വിമാനത്തിന് യാത്രാമധ്യേ അടിയന്തരാവസ്ഥ പ്രഖ്യാപനം: ചിക്കാഗോയിലേക്ക് പറന്ന വിമാനം ലണ്ടനിലേക്ക് തിരിച്ചുവിട്ടു
October 5, 2026
ഇസ്രായേല്‍ എംബസിയില്‍ അക്രമണശ്രമം: കുവൈറ്റ് പൗരന് ലണ്ടന്‍ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു
ഇസ്രായേല്‍ എംബസിയില്‍ അക്രമണശ്രമം: കുവൈറ്റ് പൗരന് ലണ്ടന്‍ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു
October 5, 2026
അഞ്ച് മേഖലകളിലും മൂന്ന് ഏരിയകളിലുമായി കേളിയുടെ കോടിയേരി അനുസ്മരണം
അഞ്ച് മേഖലകളിലും മൂന്ന് ഏരിയകളിലുമായി കേളിയുടെ കോടിയേരി അനുസ്മരണം
October 5, 2026
നൊബേല്‍ പ്രഖ്യാപനം തുടങ്ങി, വൈദ്യശാസ്ത്രത്തില്‍ മൂന്നുപേര്‍ക്ക്
നൊബേല്‍ പ്രഖ്യാപനം തുടങ്ങി, വൈദ്യശാസ്ത്രത്തില്‍ മൂന്നുപേര്‍ക്ക്
October 5, 2026
 സൗദി കെഎംസിസി സാമൂഹ്യ സുരക്ഷാ അംഗത്വ ക്യാമ്പയിന്‍ 15ന് തുടങ്ങും; പദ്ധതിയില്‍ ജിദ്ദയിലെ മുഴുവന്‍ പ്രവാസികളെയും അംഗങ്ങളാക്കണമെന്ന് കുഞ്ഞുമോന്‍ കാക്കിയ
സൗദി കെഎംസിസി സാമൂഹ്യ സുരക്ഷാ അംഗത്വ ക്യാമ്പയിന്‍ 15ന് തുടങ്ങും; പദ്ധതിയില്‍ ജിദ്ദയിലെ മുഴുവന്‍ പ്രവാസികളെയും അംഗങ്ങളാക്കണമെന്ന് കുഞ്ഞുമോന്‍ കാക്കിയ
October 5, 2026
സനായില്‍ സൈനിക മുന്നേറ്റവുമായി യെമന്‍ സര്‍ക്കാര്‍; ബാബ് അല്‍-മന്ദബ് കടലിടുക്ക് തിരിച്ചുപിടിച്ചു
സനായില്‍ സൈനിക മുന്നേറ്റവുമായി യെമന്‍ സര്‍ക്കാര്‍; ബാബ് അല്‍-മന്ദബ് കടലിടുക്ക് തിരിച്ചുപിടിച്ചു
October 5, 2026
ജിദ്ദ മലപ്പുറം ജില്ല കെഎംസിസി പ്രതിഷേധ പ്രൊഫൈല്‍ ക്യാമ്പയിന്‍ സംഘടിപ്പിച്ചു
ജിദ്ദ മലപ്പുറം ജില്ല കെഎംസിസി പ്രതിഷേധ പ്രൊഫൈല്‍ ക്യാമ്പയിന്‍ സംഘടിപ്പിച്ചു
October 5, 2026
ഡിജിറ്റല്‍ ആരോഗ്യരംഗത്ത് പുതുസാധ്യതകള്‍ തേടി 'ഹെല്‍ത്തോണ്‍ 2026';  പത്ത് ലക്ഷം റിയാലിലേറെ സമ്മാനത്തുക
ഡിജിറ്റല്‍ ആരോഗ്യരംഗത്ത് പുതുസാധ്യതകള്‍ തേടി 'ഹെല്‍ത്തോണ്‍ 2026'; പത്ത് ലക്ഷം റിയാലിലേറെ സമ്മാനത്തുക
October 5, 2026
ഫ്‌ലൈ ദുബായ് വിമാന ഹൈജാക്ക് ശ്രമം: സുരക്ഷാ വീഴ്ചകളില്‍ ദുരൂഹതയേറുന്നു; യാത്രക്കാരുടെ വിവരങ്ങള്‍ മുന്‍കൂട്ടി നല്‍കിയെന്ന് യു.എഇ
ഫ്‌ലൈ ദുബായ് വിമാന ഹൈജാക്ക് ശ്രമം: സുരക്ഷാ വീഴ്ചകളില്‍ ദുരൂഹതയേറുന്നു; യാത്രക്കാരുടെ വിവരങ്ങള്‍ മുന്‍കൂട്ടി നല്‍കിയെന്ന് യു.എഇ
October 5, 2026