l o a d i n g

ഗൾഫ്

ബുറൈദയില്‍ മരിച്ച സാവിന്‍ സാബുവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു സംസ്‌കരിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 5, 2026

ബുറൈദ: സൗദി അറേബ്യയിലെ ബുറൈദയില്‍ മരിച്ച കൊല്ലം കാറ്റാടി സ്വദേശി സാവിന്‍ സാബുവിന്റെ (29) മൃതദേഹം 'കനിവ്' ജീവകാരുണ്യ കൂട്ടായ്മയുടെ ഇടപെടലിനെ തുടര്‍ന്ന് നാട്ടിലെത്തിച്ചു. സെപ്റ്റംബര്‍ 18-നാണ് ബുറൈദയിലെ താമസസ്ഥലത്ത് സാവിന്‍ സാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊല്ലം കാറ്റാടി 'സാബു വില്ലയില്‍' സാബു ചാക്കോ - ലീലാമ്മ ദമ്പതികളുടെ മകനാണ്. മൂന്ന് മാസം മുമ്പാണ് ആശ്രിത വിസയില്‍ സാവിന്‍ സാബു ബുറൈദയിലെത്തിയത്.

ഒന്‍പത് മാസം മുമ്പായിരുന്നു സിമിയുമായുള്ള വിവാഹം. സിമി എം.സി.എച്ചില്‍ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്യുന്നു. താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സാവിന്‍ സാബുവിന്റെ മരണം ആത്മഹത്യയാണെന്നാണ് ഫോറന്‍സിക് പരിശോധനയിലെ കണ്ടെത്തല്‍.

റിയാദില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനത്തിലാണ് മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ചത്. ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങി കാറ്റാടിയിലെ വീട്ടിലെത്തിക്കുകയും തുടര്‍ന്ന് ബന്ധുക്കളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തില്‍ സംസ്‌കാരച്ചടങ്ങുകള്‍ നടത്തുകയും ചെയ്തു.

മരണാനന്തര നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുന്നതിന് 'കനിവ്' ജീവകാരുണ്യ കൂട്ടായ്മ അംഗം സലാം പാറട്ടി നേതൃത്വം നല്‍കി.

-ഇക്ബാല്‍ പള്ളിമുക്ക്

Latest News

ബുറൈദയില്‍ മരിച്ച സാവിന്‍ സാബുവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു സംസ്‌കരിച്ചു
ബുറൈദയില്‍ മരിച്ച സാവിന്‍ സാബുവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു സംസ്‌കരിച്ചു
October 5, 2026
ബ്രിട്ടീഷ് എയര്‍വേസ് വിമാനത്തിന് യാത്രാമധ്യേ അടിയന്തരാവസ്ഥ പ്രഖ്യാപനം: ചിക്കാഗോയിലേക്ക് പറന്ന വിമാനം ലണ്ടനിലേക്ക് തിരിച്ചുവിട്ടു

ഇസ്രായേല്‍ എംബസിയില്‍ അക്രമണശ്രമം: കുവൈറ്റ് പൗരന് ലണ്ടന്‍ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു

അഞ്ച് മേഖലകളിലും മൂന്ന് ഏരിയകളിലുമായി കേളിയുടെ കോടിയേരി അനുസ്മരണം

നൊബേല്‍ പ്രഖ്യാപനം തുടങ്ങി, വൈദ്യശാസ്ത്രത്തില്‍ മൂന്നുപേര്‍ക്ക്

 സൗദി കെഎംസിസി സാമൂഹ്യ സുരക്ഷാ അംഗത്വ ക്യാമ്പയിന്‍ 15ന് തുടങ്ങും; പദ്ധതിയില്‍ ജിദ്ദയിലെ മുഴുവന്‍ പ്രവാസികളെയും അംഗങ്ങളാക്കണമെന്ന് കുഞ്ഞുമോന്‍ കാക്കിയ

സനായില്‍ സൈനിക മുന്നേറ്റവുമായി യെമന്‍ സര്‍ക്കാര്‍; ബാബ് അല്‍-മന്ദബ് കടലിടുക്ക് തിരിച്ചുപിടിച്ചു

ജിദ്ദ മലപ്പുറം ജില്ല കെഎംസിസി പ്രതിഷേധ പ്രൊഫൈല്‍ ക്യാമ്പയിന്‍ സംഘടിപ്പിച്ചു

ഡിജിറ്റല്‍ ആരോഗ്യരംഗത്ത് പുതുസാധ്യതകള്‍ തേടി 'ഹെല്‍ത്തോണ്‍ 2026';  പത്ത് ലക്ഷം റിയാലിലേറെ സമ്മാനത്തുക

ഫ്‌ലൈ ദുബായ് വിമാന ഹൈജാക്ക് ശ്രമം: സുരക്ഷാ വീഴ്ചകളില്‍ ദുരൂഹതയേറുന്നു; യാത്രക്കാരുടെ വിവരങ്ങള്‍ മുന്‍കൂട്ടി നല്‍കിയെന്ന് യു.എഇ