l o a d i n g

ഗൾഫ്

ജിദ്ദ മലപ്പുറം ജില്ല കെഎംസിസി പ്രതിഷേധ പ്രൊഫൈല്‍ ക്യാമ്പയിന്‍ സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 5, 2026

ജിദ്ദ: പൗരന്റെ മൗലികാവകാശമായ വോട്ടവകാശം നിഷേധിക്കപ്പെടുന്നതിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജിദ്ദ മലപ്പുറം ജില്ലാ കെഎംസിസി പ്രതിഷേധ പ്രൊഫൈല്‍ ക്യാമ്പയിന്‍ സംഘടിപ്പിച്ചു. 'രാജ്യദ്രോഹികളെ തുറങ്കിലടക്കുക, ജനാധിപത്യം സംരക്ഷിക്കുക' എന്ന മുദ്രാവാക്യമുയര്‍ത്തി 'പൗരാവകാശ ലംഘനത്തിനെതിരെ ജിദ്ദ മലപ്പുറം ജില്ലാ കെഎംസിസി പ്രതിഷേധ പ്രൊഫൈല്‍ ക്യാമ്പയിന്‍' എന്ന പേരിലാണ് പരിപാടി നടന്നത്.

ജില്ലാ കെഎംസിസി ഹാളില്‍ നടന്ന പരിപാടി കെഎംസിസി ദേശീയ ഉപാധ്യക്ഷന്‍ നിസാം മമ്പാട് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഇസ്മയില്‍ മണ്ടുപറമ്പ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി നാസര്‍ ഇസ്ഹാഖ് മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.

നാസര്‍ വെളിയങ്കോട് വിഷയാവതരണം നടത്തി. വോട്ടവകാശം ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശമാണെന്നും അത് ഇല്ലാതാക്കുന്നത് ജനാധിപത്യവിരുദ്ധ നടപടിയാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെക്കണമെന്നും അദ്ദേഹത്തിനെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

രാഷ്ട്രീയഭേദമന്യേ സമൂഹം മുഴുവന്‍ ഈ ക്യാമ്പയിനില്‍ അണിചേരണമെന്നും പ്രതിഷേധത്തിന്റെ ഭാഗമാകണമെന്നും ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. ഭാരവാഹികളും പ്രമുഖ നേതാക്കളും സംബന്ധിച്ച പരിപാടിയില്‍ മുഹമ്മദ് യാസിദ് എ.പി. നന്ദി പറഞ്ഞു.

Latest News

ബുറൈദയില്‍ മരിച്ച സാവിന്‍ സാബുവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു സംസ്‌കരിച്ചു
ബുറൈദയില്‍ മരിച്ച സാവിന്‍ സാബുവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു സംസ്‌കരിച്ചു
October 5, 2026
ബ്രിട്ടീഷ് എയര്‍വേസ് വിമാനത്തിന് യാത്രാമധ്യേ അടിയന്തരാവസ്ഥ പ്രഖ്യാപനം: ചിക്കാഗോയിലേക്ക് പറന്ന വിമാനം ലണ്ടനിലേക്ക് തിരിച്ചുവിട്ടു
ബ്രിട്ടീഷ് എയര്‍വേസ് വിമാനത്തിന് യാത്രാമധ്യേ അടിയന്തരാവസ്ഥ പ്രഖ്യാപനം: ചിക്കാഗോയിലേക്ക് പറന്ന വിമാനം ലണ്ടനിലേക്ക് തിരിച്ചുവിട്ടു
October 5, 2026
ഇസ്രായേല്‍ എംബസിയില്‍ അക്രമണശ്രമം: കുവൈറ്റ് പൗരന് ലണ്ടന്‍ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു
ഇസ്രായേല്‍ എംബസിയില്‍ അക്രമണശ്രമം: കുവൈറ്റ് പൗരന് ലണ്ടന്‍ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു
October 5, 2026
അഞ്ച് മേഖലകളിലും മൂന്ന് ഏരിയകളിലുമായി കേളിയുടെ കോടിയേരി അനുസ്മരണം
അഞ്ച് മേഖലകളിലും മൂന്ന് ഏരിയകളിലുമായി കേളിയുടെ കോടിയേരി അനുസ്മരണം
October 5, 2026
നൊബേല്‍ പ്രഖ്യാപനം തുടങ്ങി, വൈദ്യശാസ്ത്രത്തില്‍ മൂന്നുപേര്‍ക്ക്
നൊബേല്‍ പ്രഖ്യാപനം തുടങ്ങി, വൈദ്യശാസ്ത്രത്തില്‍ മൂന്നുപേര്‍ക്ക്
October 5, 2026
 സൗദി കെഎംസിസി സാമൂഹ്യ സുരക്ഷാ അംഗത്വ ക്യാമ്പയിന്‍ 15ന് തുടങ്ങും; പദ്ധതിയില്‍ ജിദ്ദയിലെ മുഴുവന്‍ പ്രവാസികളെയും അംഗങ്ങളാക്കണമെന്ന് കുഞ്ഞുമോന്‍ കാക്കിയ
സൗദി കെഎംസിസി സാമൂഹ്യ സുരക്ഷാ അംഗത്വ ക്യാമ്പയിന്‍ 15ന് തുടങ്ങും; പദ്ധതിയില്‍ ജിദ്ദയിലെ മുഴുവന്‍ പ്രവാസികളെയും അംഗങ്ങളാക്കണമെന്ന് കുഞ്ഞുമോന്‍ കാക്കിയ
October 5, 2026
സനായില്‍ സൈനിക മുന്നേറ്റവുമായി യെമന്‍ സര്‍ക്കാര്‍; ബാബ് അല്‍-മന്ദബ് കടലിടുക്ക് തിരിച്ചുപിടിച്ചു
സനായില്‍ സൈനിക മുന്നേറ്റവുമായി യെമന്‍ സര്‍ക്കാര്‍; ബാബ് അല്‍-മന്ദബ് കടലിടുക്ക് തിരിച്ചുപിടിച്ചു
October 5, 2026
ജിദ്ദ മലപ്പുറം ജില്ല കെഎംസിസി പ്രതിഷേധ പ്രൊഫൈല്‍ ക്യാമ്പയിന്‍ സംഘടിപ്പിച്ചു
ജിദ്ദ മലപ്പുറം ജില്ല കെഎംസിസി പ്രതിഷേധ പ്രൊഫൈല്‍ ക്യാമ്പയിന്‍ സംഘടിപ്പിച്ചു
October 5, 2026
ഡിജിറ്റല്‍ ആരോഗ്യരംഗത്ത് പുതുസാധ്യതകള്‍ തേടി 'ഹെല്‍ത്തോണ്‍ 2026';  പത്ത് ലക്ഷം റിയാലിലേറെ സമ്മാനത്തുക
ഡിജിറ്റല്‍ ആരോഗ്യരംഗത്ത് പുതുസാധ്യതകള്‍ തേടി 'ഹെല്‍ത്തോണ്‍ 2026'; പത്ത് ലക്ഷം റിയാലിലേറെ സമ്മാനത്തുക
October 5, 2026
ഫ്‌ലൈ ദുബായ് വിമാന ഹൈജാക്ക് ശ്രമം: സുരക്ഷാ വീഴ്ചകളില്‍ ദുരൂഹതയേറുന്നു; യാത്രക്കാരുടെ വിവരങ്ങള്‍ മുന്‍കൂട്ടി നല്‍കിയെന്ന് യു.എഇ
ഫ്‌ലൈ ദുബായ് വിമാന ഹൈജാക്ക് ശ്രമം: സുരക്ഷാ വീഴ്ചകളില്‍ ദുരൂഹതയേറുന്നു; യാത്രക്കാരുടെ വിവരങ്ങള്‍ മുന്‍കൂട്ടി നല്‍കിയെന്ന് യു.എഇ
October 5, 2026